Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോണ്‍ 13ന് വിലകുറഞ്ഞിട്ടുണ്ട് മോനേ, 39999 രൂപയ്ക്ക് ആമസോണില്‍ വാങ്ങാം; ഓഫര്‍ ഇങ്ങനെ

മുംബൈ: ആപ്പിള്‍ ഇപ്പോള്‍ ഡിസ്‌കൗണ്ടുകളുടെ പെരുമഴയാണ് നല്‍കുന്നത്. ഇതിനോടകം ഐഫോണ്‍ 15ന്റെയും പതിനാലിന്റെയുമെല്ലാം വില കുറഞ്ഞു കഴിഞ്ഞു. അതിനെല്ലാം കാരണക്കാരന്‍ ഐഫോണ്‍ 16ന്റെ ലോഞ്ചിംഗ് ആണ്. വിചാരിച്ചതിലും കുറഞ്ഞ നിരക്കിലാണ് ഐഫോണ്‍ 16 ആപ്പിള്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ആപ്പിളിന്റെ മറ്റ് മോഡലുകള്‍ക്ക് വലിയ വിലക്കുറവും പ്രഖ്യാപിച്ചിരിക്കുകയാണ്.

ആപ്പിള്‍ സ്റ്റോറില്‍ പതിനായിരം രൂപയോളം കുറഞ്ഞിട്ടുണ്ട് സുപ്രധാന മോഡലുകള്‍ക്കെല്ലാം. ഇപ്പോഴിതാ മറ്റൊരു ഡിസ്‌കൗണ്ട് ആപ്പിളിന്റെ ഐഫോണ്‍ 13ന് ലഭിച്ചിരിക്കുകയാണ്. എന്നാല്‍ ആപ്പിളിന്റെ ഔദ്യോഗിക സ്‌റ്റോറില്‍ അല്ല മറിച്ച് ആമസോണിലാണ് ഇപ്പോള്‍ കിടിലന്‍ ഓഫര്‍ ലഭ്യമാവുക.

apple-iphone-13-discount

ആമസോണില്‍ ഇപ്പോള്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2024 ആരംഭിച്ച് കഴിഞ്ഞു. ആമസോണ്‍ ഒരു വര്‍ഷം നല്‍കുന്ന ഏറ്റവും വലിയ ഓഫറുകള്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലാണ് വരാറുള്ളത്. അടുത്ത ദിവസം സെയില്‍ ആരംഭിക്കും. ഇതിന്റെ ടീസര്‍ ആമസോണ്‍ പുറത്തുവിട്ടിട്ടുണ്ട്. വെറും 39999 രൂപയ്ക്ക് ഐഫോണ്‍ 13 സ്വന്തമാക്കാനുള്ള ഓഫറാണ് ഇപ്പോള്‍ ആമസോണില്‍ ഒരുക്കിയിരിക്കുന്നത്.

അതേസമയം ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇവ വാങ്ങാന്‍ ലഭിക്കില്ല. അതിന് കാരണമുണ്ട്. ഐഫോണ്‍ പതിമൂന്നും, 15 പ്രൊ സീരീസും നേരത്തെ ആപ്പിള്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ഐഫോണ്‍ 16ന്റെ ലോഞ്ചിന് പിന്നാലെയായിരുന്നു ഈ നീക്കം.

അതേസമയം ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, വിജയ് സെയില്‍സ്, ക്രോമ പോലുള്ള നിരവധി ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്ന് ഐഫോണ്‍ 13 ഇപ്പോള്‍ വാങ്ങാനാവും. ആമസോണ്‍ പ്രഖ്യാപിച്ച ഓഫറില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഐഫോണ്‍ പതിമൂന്ന് വാങ്ങാന്‍ കഴിയുക.

ഡിസ്‌കൗണ്ടില്ലാതെ 45999 രൂപയ്ക്കാണ് ഇപ്പോള്‍ ഐഫോണ്‍ 13 വാങ്ങാന്‍ നിങ്ങള്‍ക്ക് സാധിക്കുക. എന്നാല്‍ ആമസോണ്‍ നല്‍കുന്ന കിടിലന്‍ ഓഫറുകള്‍ വേറെയുണ്ട്. 2500 രൂപയുടെ ഡിസ്‌കൗണ്ടാണ് നിങ്ങള്‍ക്ക് ലഭിക്കുക. അത് എസ്ബിഐയുടെ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ചാലാണ് ലഭിക്കുക. എക്‌സ്‌ചേഞ്ച് ഓഫറിലൂടെ 3500 രൂപ വീണ്ടും കുറയും. ഇതോടെ നില 39999 രൂപയായി കുറയും.

അതേസമയം ഐഫോണ്‍ 15 31255 രൂപയ്ക്ക് വാങ്ങാനുള്ള ഓഫറും ആമസോണില്‍ ലഭ്യമാണ്. 128 ജിബിയുടെ ബേസ് മോഡലാണ് ഈ വിലയ്ക്ക് ലഭ്യമാവുക. 79600 രൂപയാണ് ഡിസ്‌കൗണ്ടില്ലാതെ ആമസോണില്‍ ഐഫോണ്‍ പതിനഞ്ചിന്റെ നിരക്ക്. 12 ശതമാനം ഡിസ്‌കൗണ്ട് ഇതിനൊപ്പം വരുന്നതോടെ 69900 ആയി വില കുറയും.

എക്‌സ്‌ചേഞ്ച് ഓഫര്‍ ഇതിനൊപ്പം ആമസോണ്‍ നല്‍കുന്നുണ്ട്. 35050 രൂപ എക്‌സ്‌ചേഞ്ചിലൂടെ വീണ്ടും കുറയ്ക്കാനാവും. ഇതോടെ വില 34850 രൂപയാവും. ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ പേമെന്റ് നടത്തിയാല്‍ 3495 രൂപയാണ ്ഡിസ്‌കൗണ്ട്. ഇതോടെ വില 31355 രൂപയായി കുറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+