Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ വൈൽഡ് ഫയറാടാ..; ഐഫോൺ 13 വമ്പൻ ഡിസ്‌കൗണ്ട് വിലയിൽ വാങ്ങാം, ലാഭം 13110 രൂപ, അന്തിമവില എത്ര?

സ്‍മാർട്ട്ഫോണുകളുടെ രാജാവെന്ന് ആപ്പിളിനെ വെറുതെ വിളിക്കുന്നതല്ല. അതിന്റെ സവിശേഷതകൾ കൊണ്ട് തന്നെയാണ് അങ്ങനെ മൊബൈൽഫോൺ പ്രേമികൾ ആ വിശേഷണം ചാർത്തി നൽകിയത്. അതുകൊണ്ട് തന്നെ ഒരു ഐഫോൺ സ്വന്തമാക്കണം എന്നാഗ്രഹിക്കാത്തവർ വളരെ വിരളമായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ സ്‍മാർട്ട് ഫോൺ കമ്പനികളിൽ ഒന്നായ ആപ്പിൾ അനുദിനം അവരുടെ മാർക്കറ്റുകൾ വളർത്തുകയാണ്.

നേരത്തെ ഇന്ത്യൻ വിപണിയിൽ ആൻഡ്രോയിഡ് ഫോണുകൾക്ക് പിന്നിൽ രണ്ടാമനായിരുന്നു എപ്പോഴും ആപ്പിൾ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ആ സാഹചര്യങ്ങൾ എല്ലാം മാറി വന്നിരിക്കുകയാണ്. അടുത്തകാലത്തായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചലനമുണ്ടാക്കിയത് വിവിധ ആപ്പിൾ മോഡലുകളാണ് എന്നതാണ് ഇതിന്റെ പ്രധാനകാരണം. അവസാനം വിപണിയിൽ എത്തിയ ഐഫോൺ 16 സീരീസ് വരെ ഇന്ത്യൻ മാർക്കറ്റ് അടിച്ചു തൂഫാനാക്കിയാണ് മുന്നേറുന്നത്.

iphone13discountsnew

ഇക്കാര്യത്തിൽ ആപ്പിളിന്റെ മുൻ മോഡലുകൾ ഒട്ടും പിന്നിലല്ല. ഐഫോൺ 16 ഇറങ്ങിയത് കൊണ്ട് മറ്റ് മോഡലുകളുടെ ജനപ്രീതി ഇടിഞ്ഞുവെന്ന തോന്നൽ വേണ്ടെന്ന് സാരം. അത് തെളിയിക്കുന്നത് ഇറങ്ങിയ സമയത്ത് കരുത്ത് കാട്ടിയ മോഡലുകളായ ആപ്പിൾ ഐഫോൺ 15, ഐഫോൺ 13 തുടങ്ങിയ മൊബൈൽ ഫോണുകളാണ്. അതിൽ തന്നെ അൽപ്പം പഴയതെങ്കിലും ഐഫോൺ 13 ഒരു ഒന്നൊന്നര മുതൽ തന്നെയാണ് എന്നതിൽ തർക്കമില്ല.ഇതിന് ഇപ്പോൾ വിപണിയിൽ വമ്പൻ ഓഫറുകളാണ് ലഭിക്കുന്നത്.

ആപ്പിൾ ഐഫോൺ 13 ഓഫറുകൾ ഇങ്ങനെ

നിലവിൽ ഇന്ത്യൻ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ പ്രമുഖരായ ആമസോണിലാണ് ആപ്പിളിന്റെ ഈ മോഡലിന് വലിയ രീതിയിൽ ഓഫർ നൽകിയിരിക്കുന്നത്. നിലവിൽ ആമസോൺ ഐഫോൺ 13യുടെ 128ജിബി വേരിയന്റ് ഏറ്റവും കുറഞ്ഞ വിലയിലാണ് വിൽപ്പന നടത്തുന്നത്. ഉത്സവകാല ഓഫറുകളുടെ അനുകൂല്യങ്ങൾ ഒന്നും ഇല്ലാതെയാണ് ഈ മോഡൽ വിപണിയിലേക്ക് എത്തുന്നത്.

ഇത് നിലവിൽ അവിശ്വസനീയമായ വിലയായ 45,490 രൂപയ്ക്കാണ് വാഗ്‌ദാനം ചെയ്യുന്നത്. ഈ ഫോണിന് മുൻപ് ലിസ്‌റ്റ് ചെയ്‌ത വിലയായ 59,600 രൂപയുമായി താരതമ്യേപ്പെടുത്തുമ്പോൾ കാര്യമായ കുറവ് തന്നെയാണ് നിങ്ങൾക്ക് കാണാൻ കഴിയുക. ഏകദേശം 24 ശതമാനം കിഴിവാണു ഈ ഫോണിന് ആമസോൺ നൽകിയിരിക്കുന്നത്.

എന്നാൽ ഇതുകൊണ്ടൊന്നും ആമസോണിന്റെ സമ്മാനം തീരുന്നില്ല. ഉപഭോക്താക്കൾക്ക് ആകർഷകമായ വേറെയും ഓഫറുകൾ കമ്പനി നൽകുന്നുണ്ട്. നിങ്ങളുടെ പഴയ സ്‌മാർട്ട്‌ഫോണിന് എക്സ്ചേഞ്ച് ഓഫറിലൂടെ 36700 രൂപ വരെ നേടാനുള്ള അവസരമുണ്ട്. അങ്ങനെയെങ്കിൽ ആകെ വില പിന്നെയും കുറയും. കൂടാതെ വിവിധ ബാങ്കുകളുടെ കാർഡുകൾ കൈവശം ഉണ്ടെങ്കിൽ വില പിന്നെയും കുറയുമെന്നതാണ് മറ്റൊരു പ്രത്യേകത.

ഐഫോൺ 13: നല്ല ചോയ്‌സ് തന്നെയോ?

ഇറങ്ങിയിട്ട് മൂന്ന് വർഷം ആയെങ്കിലും ഇന്ത്യൻ വിപണിയിൽ ഇപ്പോഴും ഏറ്റവും മികച്ച ഫോണുകളിൽ ഒന്ന് തന്നെയാണിത്. 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേ അടക്കമുള്ള ഒട്ടേറെ സവിശേഷതകൾ ഫോണിന് കമ്പനി നൽകിയിട്ടുണ്ട്. ആപ്പിളിന്റെ സ്വന്തം എ15 ബയോണിക് ചിപ്പാണ് ഫോണിന് കരുത്ത് പകരുന്നത്. മെച്ചപ്പെട്ട ബാറ്ററി സവിശേഷതയോട് കൂടി എത്തുന്ന ഈ ഫോൺ നിങ്ങൾക്ക് ഏറ്റവും മികച്ച അനുഭവം തന്നെയാവും നൽകുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+