എന്റെ പൊന്നോ.. ആപ്പിൾ ഞെട്ടിച്ചു കളഞ്ഞല്ലോ; ഐഫോൺ 13 വെറും 37,999 രൂപയ്ക്ക്, വിട്ടോ ആമസോണിലേക്ക്
ഇത് ഓഫറുകളുടെ കാലമാണെന്ന് നിസംശയം പറയാം, പ്രത്യേകിച്ച് സ്‍മാർട്ട് ഫോൺ വിപണിയിൽ. ഉത്സവ സീസണായ സാഹചര്യത്തിൽ എല്ലാ കമ്പനികളും മത്സരിച്ച് ഓഫറുകൾ പ്രഖ്യാപിക്കുകയാണ്. ഇപ്പോഴിതാ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവലിലൂടെ കൂടുതൽ ഓഫറുകൾ വന്നിരിക്കുകയാണ്. ഇന്ത്യക്കാരുടെ വികാരമായ കമ്പനിയായ ആപ്പിളിന്റെ ഫോണുകൾക്ക് കൂടി വലിയ വിലക്കുറവാണ് ഇപ്പോൾ ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്.
ആപ്പിൾ ഐഫോൺ 13 മോഡലിനാണ് വലിയ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. നിങ്ങൾ കാലങ്ങളായി ഒരു ഭേദപ്പെട്ട ഐഫോൺ മോഡൽ വാങ്ങാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ ഇനി ഒട്ടും മടി വേണ്ട. ഐഫോൺ 13 തന്നെയാവും നിങ്ങൾക്ക് മികച്ച ഓപ്‌ഷൻ. സാധാരണയിൽ നിന്നും വലിയ തുകയുടെ കുറവാണു ഫോണിന്റെ വിലയിൽ ഉണ്ടായിരിക്കുന്നത്.

നിലവിൽ ഐഫോൺ 13-ന് ആമസോൺ വലിയ കിഴിവാണു വാഗ്‌ദാനം ചെയ്യുന്നത്. ആമസോണിൽ 59,600 രൂപയ്ക്കാണ് സ്‌മാർട്ട്ഫോൺ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. വിൽപ്പന കിഴിവിന്റെ ഭാഗമായി, ആമസോൺ ഐഫോൺ 13 39,999 രൂപയ്ക്കാണ് ലഭ്യമാവുക. കൂടാതെ ഉപഭോക്താക്കൾക്ക് എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് 2,000 രൂപയുടെ അധിക കിഴിവ് ലഭിക്കും.
ഇത് കൂടി ലഭ്യമാവുമ്പോൾ ഐഫോൺ 13ന്റെ ഫലപ്രദമായ വില 37,999 രൂപയായി കുറയ്ക്കുന്നു. നിലവിൽ മികച്ച ഓഫറുകൾ ലഭ്യമാവുന്ന ഫോണുകളുടെ കൂട്ടത്തിൽ ഐഫോൺ 13 മുൻപന്തിയിലാണ്. ഇതിന് പുറമേ മറ്റ് കമ്പനികളുടെ ഫോണുകൾക്കും മറ്റ് ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾക്കും വലിയ വിലക്കുറവാണ് ലഭ്യമാവുക. അതും പ്രത്യേക ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നതിലൂടെ വില ഗണ്യമായി കുറയ്ക്കുമെന്നും ഓർക്കണം.
സെപ്റ്റംബർ 27 മുതലാണ് ശരിക്കും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവൽ സെയിൽസ് ആരംഭിക്കുന്നത്. എന്നാൽ പ്ലസ് മെമ്പർമാർക്ക് ഇന്ന് മുതൽ ഓഫറുകൾ ലഭ്യമാവും. വലിയ വിഭാഗം ഉത്പന്നങ്ങൾ ഓഫറുകളുടെ പരിധിയിൽ വരുന്നുണ്ടെന്ന് മറക്കരുത്. സ്‍മാർട്ട് ടിവികൾ, ലാപ്‌ടോപ്പുകൾ, ഗൃഹോപകരണങ്ങൾ എന്നിവ ഇതിലുണ്ടാവും. എസ്ബിഐയുടെ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ പത്ത് ശതമാനം ഡിസ്‌കൗണ്ട് ലഭ്യമാവും.
ഐഫോൺ 13 ഫീച്ചറുകൾ
ആപ്പിളിന്റെ ഒരുകാലത്തെ പ്രീമിയം ഫോണുകളിൽ ഒന്നായിരുന്നു ഐഫോൺ 13, ഇപ്പോഴും ഒട്ടും മോശമല്ല ഈ ഫോൺ. എച്ച്‌ഡിആർ 10, ഡോൾബി വിഷൻ എന്നിവ ഉൾപ്പെടുത്തിയ 6.1 ഇഞ്ച് സൂപ്പർ റെറ്റിന ഡിസ്‌പ്ലേയാണ് ഈ ഫോണിന് കമ്പനി നൽകിയിരിക്കുന്നത്. പരമാവധി 4 ജിബി റാമും 512 ജിബി വരെ സ്‌റ്റോറേജും വരുന്ന ഓപ്‌ഷനുകളാണ് ഫോണിന് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. ഐഒഎസ് 18 പിന്തുണയ്ക്കുന്ന ഫോൺ കൂടിയാണിത്.
പിന്നിൽ 12 + 12 മെഗാപിക്‌സൽ സെൻസറുകൾ ഉൾപ്പെടുത്തിയ ഡ്യുവൽ ക്യാമറ സജ്ജീകരണവും സെൽഫികൾക്കും വീഡിയോ കോളിനുമായി 12 മെഗാപിക്‌സൽ മുൻ ക്യാമറയും ഇതിൽ ആപ്പിൾ ഒരുക്കിയിട്ടുണ്ട്. 3240 എംഎഎച്ച് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഫോൺ 15W ഫാസ്‌റ്റ് ചാർജിംഗ് പിന്തുണയ്ക്കുമെങ്കിലും യുഎസ്‌ബി ടൈപ്പ് സി പോർട്ട് അല്ല ഇതിലുള്ളത്.












Click it and Unblock the Notifications