Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ റോക്ക്ഡ്, സാംസങ് ഷോക്ക്ഡ്..; അമ്മാതിരി വിലക്കുറവല്ലേ ഐഫോൺ 13ന്, ഒറ്റയടിക്ക് ലാഭം 8901 രൂപ, വില?

ഇന്ത്യൻ സ്‍മാർട്ട്ഫോൺ വിപണിയിൽ കരുത്ത് തെളിയിക്കുകയാണ് ആപ്പിൾ ഐഫോൺ മോഡലുകൾ. അടുത്തകാലത്തായി അവ വിൽപ്പനയിൽ ഒരു തരംഗം സൃഷ്‌ടിക്കുന്നത് നമുക്ക് കാണാം. ബേസ് മോഡലുകൾ മുതൽ ഫ്ലാഗ്ഷിപ്പ് ഫോണുകൾ വരെ വിപണിയിൽ നല്ല രീതിയിൽ പ്രകടനം കാഴ്‌ച വയ്ക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഓരോ മോഡലുകൾക്കും കമ്പനി മികച്ച ഡിസ്‌കൗണ്ട് ഓഫറുകളും പ്രദാനം ചെയ്യുന്നുണ്ട്.

ഈ ഓഫറുകൾ എല്ലാം നെഞ്ചിടിപ്പിക്കുന്നത് ആൻഡ്രോയിഡ് ഫോണുകൾക്കാണ്. സാംസങ് അടക്കമുള്ള മുൻനിര കമ്പനികളുടെ വിൽപ്പനയെ ആപ്പിൾ സാരമായി ബാധിക്കുന്നു എന്ന് വേണം പറയാം. ആൻഡ്രോയിഡ് ഉപയോഗിച്ച് മടുത്ത പലരും ഐഒഎസിന്റെ മേച്ചിൽപ്പുറം തേടി ഐഫോൺ മോഡലുകൾ വാങ്ങാൻ ശ്രമിക്കുകയാണ്. അതിനിടെയാണ് ആപ്പിൾ വിവിധ മോഡലുകൾക്ക് വലിയ ഡിസ്‌കൗണ്ട് ഓഫറുകൾ കൂടി നൽകുന്നത്.

iphone13discounts

ഏറ്റവും ഒടുവിലായി ഒരുകാലത്തെ തരംഗമായിരുന്ന മോഡലായ ഐഫോൺ 13യാണ് കമ്പനി വൻ വിലക്കുറവിൽ വിൽപ്പന നടത്തി സാംസങിനെ ഞെട്ടിച്ചിരിക്കുന്നത്. ചില്ലറ വിലക്കുറവ് ഒന്നുമല്ല ഈ ഫോണിന് വരുത്തിയിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ടാണ് ഇത്തരത്തിൽ ജനപ്രിയ ഓഫർ നൽകി കൊണ്ട് ഉപഭോക്താക്കളെ കൈയിലെടുക്കാൻ ശ്രമിക്കുന്നത്.

നിലവിൽ നേരിട്ടുള്ള കിഴിവാണ് ഫ്ലിപ്‌കാർട്ട് ഉപഭോക്താക്കൾക്ക് നൽകുന്നത്. പ്ലാറ്റ്‌ഫോമിൽ 40,999 രൂപയ്ക്കാണ് മോഡൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌. എന്നാൽ ഫോണിന്റെ യഥാർത്ഥ റീട്ടെയിൽ വില 49,900 രൂപയാണ്. ഈ വിലയിൽ നിന്ന് ഗണ്യമായി കുറച്ചുകൊണ്ടാണ് കമ്പനി ഇപ്പോൾ വിൽപ്പന നടത്തുന്നത്. കൃത്യമായി പറഞ്ഞാൽ 8901 രൂപയുടെ കിഴിവ് വിപണിയിൽ പ്രകടമാണ്.

ഇപ്പോൾ ഫോണിന് പ്ലാറ്റ്‌ഫോമിൽ യാതൊരുവിധ ബാങ്ക് ഡിസ്‌കൗണ്ടും ലഭ്യമല്ല. സാധാരണയായി നൽകി വരാറുള്ള കാർഡ് ഓഫറുകൾ ഒന്നും ഈ ഫോണിൽ കാണിക്കുന്നില്ല. എങ്കിലും ഈ ഡിസ്‌കൗണ്ട് ചെറിയ തുകയല്ല എന്നോർക്കണം. അതും യാതൊരു നിബന്ധനകളും കൂടാതെ ആർക്കും ഈ വിലക്കിഴിവ് ആസ്വദിക്കാനുള്ള അവസരവും കമ്പനി നൽകുന്നുണ്ട്.

എന്നാൽ ഫോണിൽ കൂടുതൽ ഓഫറുകൾ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും ലഭ്യമാണ്. ഇതിന്റെ മുൻ മോഡലുകൾ എക്സ്ചേഞ്ച് ചെയ്യുക വഴിയാണ് ഇത്തരം ഓഫറുകൾ നിങ്ങൾക്ക് ലഭിക്കുക. പഴയതും എന്നാൽ മികച്ച നിലയിൽ പ്രവർത്തിക്കുന്നതുമായ ആപ്പിൾ ഐഫോൺ മോഡലുകൾ നൽകിയാൽ നിങ്ങൾക്ക് 24,700 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും.

എന്നാൽ ഈ തുക മുഴുവനായും എപ്പോഴും ലഭിക്കണം എന്നില്ല, ഫോണിന്റെ പ്രവർത്തന നില, കാലപ്പഴക്കം എന്നിവയൊക്കെ വിലയിരുത്തിയാണ് ഈ തുക നിശ്ചയിക്കുന്നത്. ധാരാളം പ്രത്യേകതകളുള്ള ഐഫോൺ മോഡലാണ് ഇതെന്ന് പ്രത്യേക പറയേണ്ടതില്ലല്ലോ, ഇറങ്ങിയിട്ട് വർഷം മൂന്ന് കഴിഞ്ഞെങ്കിലും ഈ മോഡൽ ഇന്നും പലരുടെയും ഫേവറൈറ്റ് ലിസ്‌റ്റിൽ ഇടം നേടിയ ഒന്നാണ്.

ആപ്പിളിന്റെ സ്വന്തം എ15 ബയോണിക് ചിപ്പാണ് ഫോണിന് കരുത്ത് പകരുന്നത്. ഗെയിമിങ് അടക്കമുള്ള കാര്യങ്ങൾ ഫോണിനെ പ്രാപ്‌തമാക്കുന്നത് ഈ ചിപ്സെറ്റിന്റെ കരുത്ത് തന്നെയാണ്. സാധാരണ ഐഫോൺ മോഡലുകളേക്കാൾ മികച്ച ബാറ്ററി ലൈഫും ഇതിനുണ്ട്. ഐഒസ് അപ്‌ഡേറ്റുകൾ ഇപ്പോഴും ലഭ്യമാണ് ഇതിന് എന്നതാണ് ഏറ്റവും വലിയ കാര്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+