ആപ്പിൾ എന്നാ സുമ്മാവാ; ഐഫോൺ 13 വാങ്ങാൻ മടിക്കണ്ട, ഈ ഓഫർ പരിമിതകാലത്തേക്ക് മാത്രം, ലാഭം 19,450 രൂപ
ആപ്പിളിനെ സംബന്ധിച്ചിടത്തോളം ഇത് നല്ല കാലമാണെന്ന് പറയാം. ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം പുറത്തിറക്കിയ ഐഫോൺ 16 വലിയ രീതിയിൽ ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്. അതിന്റെ വിൽപ്പനയും അതിനോടുള്ള ആളുകളുടെ താൽപര്യവും തന്നെയാണ് ഇതിന്റെ ഉദാഹരണം. ഐഫോൺ 16 സീരീസിലെ ഫോണുകൾ മാത്രമല്ല മറ്റ് മോഡലുകൾക്കും ആവശ്യക്കാർ ഏറെയാണ്. അതിൽ മുൻ ഫ്ലാഗ്ഷിപ്പ് മോഡലായ ഐഫോൺ 15 ഉൾപ്പെടെയുണ്ട്.
ഈ മോഡലുകൾക്ക് എല്ലാം ഉത്സവകാല ഓഫറുകളും ലഭ്യമാണ് എന്ന പ്രത്യേകതയുണ്ട്. ആമസോൺ, ഫ്ലിപ്‌കാർട്ട് തുടങ്ങിയ മുൻനിര ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ നൽകുന്ന ഓഫറുകൾ കൂടാതെ ആപ്പിൾ തങ്ങളുടെ ഔദ്യോഗിക വെബ്‍സൈറ്റ് മുഖേന നൽകുന്ന ഓഫറുകളും മികച്ച രീതിയിൽ ഉപഭോക്താക്കളെ ആകർഷിക്കുന്നുണ്ട്.

എന്നാൽ ഐഫോൺ 15യ്ക്ക് താഴേക്കുള്ള മോഡലുകളും മികച്ച വിൽപ്പനയുമായി മുന്നേറുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഐഫോൺ 13. പഴയ ഐഫോണുകൾ ഉള്ള ആളുകൾക്ക് അപ്ഗ്രേഡ് ചെയ്യാൻ ഇത് തന്നെയാണ് ഏറ്റവും നല്ല അവസരം. ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവലിന്റെ ഭാഗമായി ആമസോണിൽ നൽകിയ ഓഫറുകളിൽ ചിലത് ഇപ്പോഴും ഈ മോഡലിന് ഗുണമാവുന്നുണ്ട്.
ആപ്പിൾ ഐഫോൺ 13 ഓഫറുകൾ: ആമസോൺ
ആമസോണിൽ 59,900 രൂപയ്ക്ക് ലിസ്‌റ്റ് ചെയ്‌തിരുന്ന ഐഫോൺ 13 ഇപ്പോൾ 27 ശതമാനം കിഴിവോടെയാണ് ലഭ്യമാവുക. ഈ വിലക്കുറവ് കണക്കിലെടുക്കുമ്പോൾ, 128 ജിബി വേരിയന്റ് വിൽപ്പന സമയത്ത് വെറും 43,999 രൂപയ്ക്ക് വാങ്ങാം കഴിയും എന്നതാണ് പ്രത്യേകത. മറ്റ് ഐഫോൺ മോഡലുകളെ അപേക്ഷിച്ച് ഇത് ഫോണിനെ കൂടുതൽ ഉപഭോക്താക്കളിലേക്ക് അടുപ്പിക്കുന്നു.
ഇത് കൊണ്ട് മാത്രം ഓഫർ തീരുന്നില്ല എന്നതാണ് സത്യം. ഐഫോൺ 13ന് നിലവിലെ ഫ്ലാറ്റ് ഡിസ്‌കൗണ്ട് കൂടാതെ, തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 1750 രൂപ വരെ കിഴിവോടെ ആമസോൺ ഈ ഫോൺ ലഭ്യമാക്കും. ഒരുമിച്ച് പണം മുടക്കാൻ കെൽപില്ലാത്തവവർക്ക് ആമസോൺ ഇഎംഐ സേവനവും നൽകുന്നുണ്ട്.
ഇതിനൊക്കെ പുറമേ വേറെയും അധിക വിലക്കുറവുകളും ഓഫറുകളും കമ്പനി നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ കൈവശം ഏതെങ്കിലും ഒരു മുൻ ഐഫോൺ മോഡൽ ഉണ്ടെങ്കിൽ അതിന് എക്സ്ചേഞ്ച് ഓഫർ ലഭിക്കും. ഫോണിന്റെ നിലവിലെ അവസ്ഥ അനുസരിച്ചാവും വില ലഭ്യമാവുക. അതുകൂടി ലഭ്യമാക്കിയാൽ ഐഫോൺ 13 കുറഞ്ഞ വിലയിൽ നിങ്ങളുടെ വീട്ടിലെത്തിക്കാം.
ഐഫോൺ 13: ഫീച്ചറുകൾ ഇങ്ങനെ
6.1 ഇഞ്ച് സൂപ്പർ റെറ്റിന ഡിസ്‌പ്ലേയാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി ആപ്പിളിന്റെ എ15 ബയോണിക് ചിപ്‌സെറ്റാണ് ഇതിൽ നൽകിയിരിക്കുന്നത്. പിൻവശത്ത് ഇരട്ട 12 എംപി ക്യാമറയും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 എംപി മുൻ ക്യാമറയും ഈ ഫോണിൽ ആപ്പിൾ നൽകിയിട്ടുണ്ട്.












Click it and Unblock the Notifications