Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ വേറെ മൂഡിലാ..; ഐഫോൺ 13ന് അസാധ്യ ഓഫർ ഇതാ, വെറും 40,000 രൂപയ്ക്ക് വാങ്ങിയാലോ?

ഒരു ആപ്പിൾ ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കാത്ത സ്‍മാർട്ട് ഫോൺ പ്രേമികൾ കുറവായിരിക്കും. പലപ്പോഴും പ്രൗഡിയുടെയും ആഡംബരത്തിന്റെയും കൂടി പ്രതീകമായി ഐഫോൺ മാറാറുമുണ്ട്. എന്നാൽ ഇപ്പോഴത്തെ കാലത്ത് ആപ്പിളിന്റെ ഫോണുകൾ സ്വന്തമാക്കുക എന്നത് അത്ര വലിയ കഠിനമായ കാര്യമൊന്നുമല്ല എന്നതാണ് യാഥാർഥ്യം. പല കമ്പനികളും നൽകുന്ന ഓഫറുകളും ഇഎംഐ സൗകര്യവും ഒക്കെ ഇതിന്റെ കാരണങ്ങളാണ്.

ഈ ഉത്സവകാലത്ത് നിരവധി ഐഫോൺ മോഡലുകൾക്ക് മികച്ച ഓഫറുകളാണ് കമ്പനി നൽകി വരുന്നത്. അതിൽ ആപ്പിളിന്റെ ഫ്ലാഗ്ഷിപ്പ് വണ്ടർ മോഡൽ എന്ന് വിശേഷിപ്പിക്കുന്ന പുതുമുഖം ഐഫോൺ 16 വരെയുണ്ട് എന്നതാണ് പ്രത്യേകത. മാത്രമല്ല അതിന്റെ മുൻഗാമികളായ ഐഫോൺ 15, ഐഫോൺ 14 എന്നിവ കൂടി പട്ടികയിലുണ്ട്.

appleiphone13detailsnewoffer

ഇപ്പോഴിതാ ആപ്പിളിന്റെ സൂപ്പർസ്‌റ്റാർ മോഡൽ എന്ന് വിശേഷിപ്പിക്കുന്ന ഐഫോൺ 13 മികച്ച ഓഫറോടെ ലഭ്യമാവും എന്നതാണ് ആരാധകരെ സന്തോഷിപ്പിക്കുന്ന കാര്യം. ബിഗ് ബില്യൺ ഡേയ്‌സ്, ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവൽ തുടങ്ങിയ ഷോപ്പിംഗ് ഉത്സവങ്ങളുടെ സമയത്ത് ഏറ്റവും കുറഞ്ഞ വിലയിൽ ഈ മോഡൽ ലഭ്യമായിരുന്നു. എന്നാൽ ഇപ്പോഴും ഈ ഫോണിന് മികച്ച ഓഫർ തന്നെയാണ് ആമസോണിൽ ലഭ്യമാവുന്നത്.

നിലവിൽ ഇൻസ്‌റ്റന്റ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവ ഈ മോഡലിന് ലഭ്യമാവും എന്നതാണ് പ്രത്യകത. ആമസോൺ 42,499 രൂപയ്ക്കാണ് ഈ വാഹനം വിൽക്കുന്നത്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് തിരഞ്ഞെടുത്ത ബാങ്ക് ഓഫറുകൾക്കൊപ്പം ഐഫോൺ 13 മോഡൽ 40,000 രൂപയ്ക്ക് വാങ്ങാൻ കഴിയും. ഈ വില ചുവപ്പ് കളർ മോഡലിന് മാത്രമുള്ളതാണ്, മറ്റ് ഷേഡുകൾക്ക് 1000 രൂപ അധികം നൽകേണ്ടി വരും.

അടിസ്ഥാന 128 ജിബി സ്‌റ്റോറേജ് മോഡലിനാണ് നേരത്തെയുള്ള വില. ഈ ഉപകരണത്തിന്റെ നിലവിലെ ചില്ലറ വിൽപ്പന വില 49,900 രൂപയാണ്, ആമസോൺ നിലവിൽ 7410 രൂപ ഫ്ലാറ്റ് കിഴിവ് നൽകുന്നു. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 1,750 രൂപ വരെയാണ് കിഴിവ് കിട്ടുക. കൂടാതെ പലിശരഹിത ഇഎംഐക്കുള്ള അവസരവും ലഭ്യമാണ്.

എന്നാൽ ചിലർക്കെങ്കിലും ഈ ഫോൺ വാങ്ങുന്നതിന് മുൻപ് ചില സംശയങ്ങൾ ഉയർന്നേക്കാം. ആപ്പിളിന്റെ മൂന്ന് തലമുറ മോഡലുകൾ കൂടി ഇതിന് ശേഷം വന്നത് കൊണ്ട് ഈ ഫോൺ നൽകുന്ന പണത്തിന് മൂല്യം നൽകുമോ എന്നതാവും ഈ സംശയം. എന്നാൽ ആപ്പിൾ ഐഫോൺ 13യെ കുറിച്ച് അറിയുന്നവർക്ക് ഇക്കാര്യത്തിൽ ഒട്ടും സംശയം ഉണ്ടാവില്ല.

ഐഫോൺ 13: ഫീച്ചറുകൾ

എ15 ബയോണിക് ചിപ്പ് കരുത്ത് പകരുന്ന ഈ ഫോൺ മികച്ച ഓപ്‌ഷനുകൾ തന്നെയാണ് ഉപഭോക്താക്കൾക്ക് മുന്നിൽ ഒരുക്കുന്നത്. 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ ഊർജ്ജസ്വലവും വളരെ മികച്ചതുമാണെന്ന് നിസംശയം പറയാം. ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഫോണിന്റെ പിൻഭാഗത്ത് നൽകിയിരിക്കുന്നത്. മോശമല്ലാത്ത ബാറ്ററി ശേഷിയും ഈ ഫോണിനുണ്ട്. എന്നാൽ യുഎസ്ബി ടൈപ്പ് സി ചാർജിംഗ് സൗകര്യം ഇല്ലെന്നതാണ് പ്രത്യേകത. ഇതൊരുപക്ഷേ പലർക്കും പിന്നോട്ട് വലിക്കുന്ന ഘടകമായി തോന്നിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+