ആപ്പിളിന് ഇതൊക്കെ നിസാരം; ഐഫോൺ 13 ഇത്രയും ലാഭത്തിൽ കിട്ടിയാൽ ആരും വാങ്ങും. വില എത്ര?
ഇന്ത്യൻ വിപണിയിൽ കരുത്ത് തെളിയിക്കുകയാണ് ഇപ്പോൾ ആപ്പിൾ ഐഫോണിന്റെ വിവിധ മോഡലുകൾ. അടുത്തകാലത്തായി അവ വിൽപ്പനയിൽ ഒരു തരംഗം സൃഷ്‌ടിക്കുന്നത് വ്യക്തമായി കാണാനാവും. ബേസ് മോഡലുകൾ മുതൽ ഫ്ലാഗ്ഷിപ്പ് ഫോണുകൾ വരെ വിപണിയിൽ നല്ല രീതിയിൽ പ്രകടനം കാഴ്‌ച വയ്ക്കുന്നു എന്നത് ചെറിയ കാര്യമല്ല. ഓരോ മോഡലുകൾക്കും കമ്പനി മികച്ച ഡിസ്‌കൗണ്ട് ഓഫറുകളും നൽകി വരുന്നുണ്ട്.
ഈ ഓഫറുകൾ എല്ലാം ഭയപ്പെടുത്തുന്നത് ആൻഡ്രോയിഡ് കമ്പനികളെയാണ്. സാംസങ് അടക്കമുള്ള മുൻനിര കമ്പനികളുടെ വിൽപ്പനയെ ആപ്പിളിന്റെ മുന്നേറ്റം സാരമായി ബാധിക്കുന്നു എന്ന് വേണം പറയാം. ആൻഡ്രോയിഡ് ഉപയോഗിച്ച് മടുത്ത പലരും ഐഒഎസിന്റെ മേച്ചിൽപ്പുറം തേടി ഐഫോൺ മോഡലുകൾ വാങ്ങാനായി ശ്രമങ്ങൾ നടത്തുന്നു. അതിനിടയിലാണ് ആപ്പിൾ വിവിധ മോഡലുകൾക്ക് വലിയ ഡിസ്‌കൗണ്ട് ഓഫറുകൾ കൂടി നൽകാൻ തയ്യാറാവുന്നത്.

പിന്നെ പറയേണ്ടല്ലോ പൂരം. ഇന്ത്യൻ വിപണിയിൽ ആൻഡ്രോയിഡ് ഫോണുകൾക്ക് പിന്നിൽ രണ്ടാമനായിരുന്നു എപ്പോഴും ആപ്പിൾ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ആ സാഹചര്യങ്ങൾ എല്ലാം മാറി . അടുത്തകാലത്തായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ചയായത് വിവിധ ആപ്പിൾ മോഡലുകളാണ് എന്നതാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്.
ഏറ്റവും ഒടുവിലായി ഒരുകാലത്തെ തരംഗമായിരുന്ന മോഡലായ ഐഫോൺ 13യാണ് കമ്പനി വൻ ഡിസ്‌കൗണ്ട് ഏർപ്പെടുത്തി വിൽപ്പന നടത്തി ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുന്നത്. ചില്ലറ വിലക്കുറവ് ഒന്നുമല്ല ഈ ഫോണിന് വരുത്തിയിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ വിജയ് സെയിൽസ് ആണ് ഇത്തരത്തിൽ ജനപ്രിയ ഓഫർ നൽകി കൊണ്ട് ഉപഭോക്താക്കളെ കൈയിലെടുക്കാൻ ശ്രമം ആരംഭിച്ചത്.
ഈ മോഡലിനെ കുറിച്ച് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമേ ഉണ്ടെന്ന് തോന്നുന്നില്ല. പ്രത്യേകിച്ച് ഇത് ഇപ്പോഴും വിപണിയിൽ സജീവമായി തന്നെ ഉള്ളതിനാൽ. ഇറങ്ങിയിട്ട് വർഷങ്ങൾ പലതും കഴിഞ്ഞിട്ടും ആപ്പിൾ ഐഫോൺ 13 എന്ന മോഡലിന്റെ ജനപ്രീതിക്ക് തെല്ല് ഇടിവ് പോലും ഉണ്ടായിട്ടില്ല. അതാണ് അവരെ വേറിട്ട് നിർത്തുന്ന ഘടകം.
ഐഫോൺ 13 ഓഫർ
നിലവിൽ നേരിട്ടുള്ള കിഴിവാണ് വിജയ് സെയിൽസ് ഉപഭോക്താക്കൾക്ക് നൽകുന്നത്. പ്ലാറ്റ്‌ഫോമിൽ 43,490 രൂപയ്ക്കാണ് മോഡൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. എന്നാൽ ഫോണിന്റെ യഥാർത്ഥ റീട്ടെയിൽ വില 49,900 രൂപയാണ്. ഈ വിലയിൽ നിന്ന് ഗണ്യമായി കുറച്ചുകൊണ്ടാണ് കമ്പനി ഇപ്പോൾ വിൽപ്പന നടത്തുന്നത്. കൃത്യമായി പറഞ്ഞാൽ 6410 രൂപയുടെ കിഴിവ് അവർ ലഭ്യമാക്കുന്നു എന്നർത്ഥം.
അതുകൊണ്ട് തീർന്നില്ല ഓഫറുകൾ. വിവിധ ബാങ്ക് കാർഡ് ഓഫറുകളും ഉപഭോക്താൾക്ക് വിജയ് സെയിൽസിൽ ലഭ്യമാവും. ഐസിഐസിഐ, എസ്ബിഐ, വൺകാർഡ് എന്നിവയുടെ കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 1000 രൂപയുടെ അധിക കിഴിവ് കൂടി ലഭിക്കും. ഇതിലൂടെ നിങ്ങൾക്ക് ഫോണിന്റെ വില പിന്നെയും കുറയ്ക്കാം. അങ്ങനെ അന്തിമ വില വേണമെങ്കിൽ നിങ്ങൾ 42490 എന്ന നിലവാരത്തിൽ എത്തിക്കാം.
വിജയ് സെയിൽസിൽ മാത്രമല്ല മറ്റ് കമ്പനികളും സമാനമായ ഓഫറുകളാണ് ഈ ഫോണിന് നൽകുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ആമസോണിന്റെ കിഴിവ്. സാധാരണഗതിയിൽ നല്ല കിഴിവ് ലഭ്യമാക്കുന്ന ആമസോൺ ഇക്കുറിയും നിരാശപ്പെടുത്തിയില്ല. നിലവിൽ ആമസോണിൽ 43,900 രൂപയ്ക്കാണ് ഈ ഫോൺ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. കൂടാതെ ഇതിലും വിവിധ തരത്തിലുള്ള ബാങ്ക് കാർഡ് ഓഫറുകളും എക്സ്ചേഞ്ച് ഓഫറും ഒക്കെ കിട്ടും.












Click it and Unblock the Notifications