Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോണ്‍ 13 ഈ വിലയ്ക്ക് ഇനി കിട്ടില്ല, ഇത് റിലയന്‍സിന്റെ ഓഫറാണ്: കൂളായി വാങ്ങാം ഇങ്ങനെ

മുംബൈ: ആപ്പിള്‍ ഐഫോണ്‍ ഡിസ്‌കൗണ്ട് ഉടനൊന്നും നിര്‍ത്തില്ലെന്നാണ് തോന്നുന്നത്. ഒന്ന് തീരുമ്പോള്‍ അടുത്തത് വന്നുകൊണ്ടിരിക്കുകയാണ്. ഐഫോണിന്റെ എല്ലാ മോഡലുകള്‍ക്കും ഇപ്പോള്‍ ഡിസ്‌കൗണ്ടുണ്ട്. ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണുമെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട ഓഫറുകളാണ് നല്‍കി കൊണ്ടിരിക്കുന്നത്,അതിലേക്ക് ഇപ്പോള്‍ റിലയന്‍സ് ഡിജിറ്റല്‍ കൂടി വന്നിരിക്കുകയാണ്.

78ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായിട്ടാണ് ഈ കിടിലന്‍ ഓഫറുകള്‍ റിലയന്‍സ് ഡിജിറ്റല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് പതിനെട്ട് വരെ ഈ കിടിലന്‍ ഓഫറുകള്‍ ആപ്പിള്‍ പ്രേമികള്‍ക്ക് ലഭിക്കും. നാല് ദിവസത്തെ കിടിലന്‍ സെയില്‍ ഓഫറുകളാണ് റിലയന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്.

apple-iphone-13

ഏറ്റവും രസകരമായ കാര്യം ഈ ഓഫര്‍ ഓണ്‍ലൈനില്‍ മാത്രമല്ല ഓഫ്‌ലൈനിലും ലഭിക്കും. അതായത് നിങ്ങളുടെ റിലയന്‍സ് ഡിജിറ്റലിന്റെയും ജിയോ സ്‌റ്റോറുകളിലൂടെയും ഇതേ ഡിസ്‌കൗണ്ട് ലഭ്യമാവും. സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഇലക്ട്രോണിക് ഡിവൈസുകള്‍ക്കും 25 ശതമാനം വരെയാണ് ഡിസ്‌കൗണ്ട് ലഭ്യമാവുക. ഐഫോണ്‍ 50000 രൂപയ്ക്ക് താഴെ ലഭ്യമായാല്‍ എങ്ങനെയിരിക്കും? തീര്‍ച്ചയായും മികച്ച നിരക്ക് തന്നെയാണിത്.

ഐഫോണ്‍ പതിമൂന്നിന് ഇപ്പോള്‍ മികച്ച ഡിസ്‌കൗണ്ട് തന്നെയുണ്ട് റിലയന്‍സില്‍. 50900 രൂപയാണ് ഇപ്പോഴത്തെ വില. 8700 രൂപയുടെ ഡിസ്‌കൗണ്ടാണ് ലഭിക്കുക. എന്നാല്‍ ഡിസ്‌കൗണ്ട് ഇനിയുമുണ്ട്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഐഫോണ്‍ 13 വാങ്ങുന്നതെങ്കില്‍ 1000 രൂപയുടെ ഡിസ്‌കൗണ്ട് വേറെയും ലഭിക്കും.

അതേസമയം ആയിരം രൂപയുടെ ഡിസ്‌കൗണ്ട് വരുന്നതോടെ 49900 രൂപയിലേക്ക് ഐഫോണ്‍ പതിമൂന്നിനെ വില താഴും. ഐഫോണ്‍ പതിമൂന്ന് പഴയ മോഡലാണെന്ന് തോന്നുന്നുണ്ടെങ്കില്‍ ഐഫോണ്‍ പതിനഞ്ച് തന്നെ വാങ്ങാന്‍ റെഡിയായിക്കോളൂ. വില കൂടുതലാണെന്ന് കരുതി ആശങ്കപ്പെടേണ്ട കാര്യമില്ല. മികച്ച ഡിസ്‌കൗണ്ട് തന്നെ റിലയന്‍സ് നല്‍കുന്നുണ്ട്.

68600 രൂപയ്ക്ക് ഐഫോണ്‍ പതിനഞ്ച് വാങ്ങാനാണ് റിലയന്‍സില്‍ സാധിക്കുക. 11000 രൂപയുടെ ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഐസിഐസിഐ, എസ്ബിഐ കാര്‍ഡുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയാല്‍ നാലായിരം രൂപയുടെ ഡിസ്‌കൗണ്ട് വേറെയും ലഭിക്കും.ഐഫോണിന്റെ 4 പ്ലസിന് ഇപ്പോള്‍ കിടിലന്‍ ഡിസ്‌കൗണ്ട് ഫ്‌ളിപ്പ്കാര്‍ട്ടിലുണ്ട്.റിലയന്‍സിനോടാണ് ഇവര്‍ മത്സരിക്കുന്നത്.

20000 രൂപ വരെയാണ് ഈ കിടിലന്‍ ഫോണിന് ലഭിക്കുന്ന ഡിസ്‌കൗണ്ട്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഫ്രീഡം സെയിലിലാണ് ഇത്ര വലിയ ഡിസ്‌കൗണ്ട് ലഭിക്കുക. 128 ജിബി വേരിയന്റിന് 59999 രൂപയാണ് വില. അതേസമയം ഡിസ്‌കൗണ്ട് വരുന്നത് ഫ്‌ളിപ്പ്കാര്‍ട്ട് ആക്‌സിസ് ക്രെഡിറ്റ് കാര്‍ഡ് ക്യാഷ് ബാക്ക് ഉപയോഗിക്കുമ്പോഴാണ്. മൂവായിരം രൂപയാണ് ക്യാഷ്ബാക്കായി ലഭിക്കുക. എല്ലാവിധ സോഫ്റ്റ് വെയര്‍ ഇതിന് ലഭിക്കും. കിടിലന്‍ ചിപ്പ്‌സെറ്റും അതുപോലെ ക്യാമറയുമെല്ലാം ഇതിന്റെ പ്രത്യേകതയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+