ആപ്പിൾ നമ്മുടെ മുത്താടാ മക്കളേ; ഈ അഡാർ മോഡൽ പലരും മറന്നു, ഐഫോൺ 13 പ്രോയ്ക്ക് കിടു ഓഫർ ഇതാ
ഇപ്പോഴത്തെ കാലത്ത് ഓഫർ കൊടുക്കുന്നതിന് ആപ്പിൾ എന്നോ സാംസങ് എന്നോ ഉള്ള വ്യത്യാസം ഒന്നുമില്ല. പ്രീമിയം മുതൽ ബജറ്റ് ഫോണുകൾ വരെ ഉപഭോക്താക്കൾ ചൂഴ്ന്ന് നോക്കി വാങ്ങുന്നത് എന്തൊക്കെ ഓഫറുകളാണ് ഉള്ളതെന്ന് നോക്കിയാണ്. അപ്പോൾ പിന്നെ വിപണിയിലെ വമ്പന്മാരായ ആപ്പിളും സാംസങ്ങിനും ഒന്നും വെറുതെ നോക്കി ഇരിക്കാൻ കഴിയില്ലല്ലോ. അതുകൊണ്ട് തന്നെ വിവിധ മോഡലുകൾക്ക് ഇരു കമ്പനികളും നല്ല ഓഫറുകളാണ് നൽകി വരുന്നത്.
കൂട്ടത്തിലെ കൊമ്പനായ ആപ്പിൾ ഒട്ടുമിക്ക എല്ലാ മോഡലുകൾക്കും വലുപ്പ ചെറുപ്പമില്ലാതെ ധാരാളം ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്സവകാല വിൽപനയുടെ ഭാഗമായി ഇന്ത്യയിലെ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ വലിയ രീതിയിൽ ഡിസ്‌കൗണ്ടുകൾ നൽകിയപ്പോൾ അതിലേറെയും ആപ്പിൾ മോഡലുകൾ ആയിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.

ആപ്പിൾ ഐഫോൺ 15 സീരീസിലെ മോഡലുകൾക്കും അടുത്തിടെ ഇറങ്ങിയ ഐഫോൺ 16 വരെയുള്ള മോഡലുകൾക്കും നൽകിയ ഓഫറിന് പുറമേ അതിന് താഴോട്ടുള്ള മോഡലുകൾക്കും കാര്യമായ വിലക്കുറവ് കമ്പനികൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂട്ടത്തിൽ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു മോഡലിനെ കുറിച്ചാണ് ഇന്ന് പറയാനുള്ളത്. ആപ്പിൾ ഐഫോൺ 13 പ്രോയാണ് ഇത്.
ആപ്പിൾ ഐഫോൺ 13 പ്രോ: ഓഫറുകൾ
ഒരു കാലത്ത് ആപ്പിളിന്റെ മുഖം തന്നെയായിരുന്നു ഐഫോൺ 13 സീരീസിലെ മോഡലുകൾ. ഇന്നും ആവശ്യക്കാർ ഏറെയുള്ള മോഡൽ തന്നെയാണിത്. അതിൽ തന്നെ പ്രീമിയം ഫീച്ചറുകൾ ചേർത്തിണക്കിയ ഐഫോൺ 13 പ്രോ മോഡലുകൾ വേറെ ലെവൽ തന്നെയായിരുന്നു എന്ന് നിസംശയം പറയാം. അതിലെ ഐഫോൺ 13 പ്രോ മോഡലിന് ഫ്ലിപ്‌കാർട്ട് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾ മികച്ച ഓഫറുകളാണ് ഇപ്പോൾ നൽകി വരുന്നത്.
നിലവിൽ ഐഫോൺ 13 പ്രോ 128 ജിബി വേരിയന്റിന് 99,900 രൂപയാണ് ഉള്ളത്. എന്നാൽ ഒട്ടുമിക്ക കമ്പനികളും എക്സ്ചേഞ്ച് ഓഫർ തന്നെയാണ് ഈ മോഡലിന് നൽകുന്നത്. അതിൽ ഫ്ലിപ്‌കാർട്ട് തന്നെയാണ് മികച്ച ഓഫർ നൽകുന്നത്. ചില ക്രെഡിറ്റ് കാർഡുകൾക്കൊപ്പം അധിക ക്യാഷ്ബാക്ക് അനുവദിക്കുകയും ചെയ്യുന്നുണ്ട് അവർ. എക്സ്ചേഞ്ച് ഓഫർ ലഭ്യമാക്കാൻ ഏതെങ്കിലും പ്രവർത്തന ക്ഷമമായ ഐഫോൺ മോഡൽ കൈവശം ഉണ്ടായിരിക്കണം.
ആമസോണിലും ക്രോമയിലും ഈ മോഡലിന് ചെറിയ ഓഫറുകൾ ലഭ്യമാണ്. ആമസോൺ എക്സ്ചേഞ്ച് ഓഫറുകൾക്ക് പുറമേ നോ-കോസ്‌റ്റ് ഇഎംഐ, ബാങ്ക് കാർഡ് ഹോൾഡർ ഓഫറുകൾ എന്നിവ കൂടി നൽകി വരുന്നുണ്ട്. ഇവയൊക്കെ ചേരുമ്പോൾ മോശമല്ലാത്ത വിലക്കുറവ് ഈ ഫോണിന് ഉറപ്പാക്കാം എന്നതാണ് പ്രത്യേകത.
ഐഫോൺ 13 പ്രോ: ഫീച്ചറുകൾ
6.1 ഇഞ്ച് സൂപ്പർ റെറ്റിന ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. ഗെയിമുകൾക്കും വീഡിയോ സ്ട്രീമുകൾക്കും ഏറ്റവും അനുയോജ്യമായ സവിശേഷതകളാണ് ഈ ഫോണിനെ വേറിട്ട് നിർത്തുന്നത്. അതുകൊണ്ട് തന്നെയാണ് ലോഞ്ച് ചെയ്‌ത് വർഷങ്ങൾ പിന്നിട്ടിട്ടും ഈ ഫോൺ തലയെടുപ്പോടെ ഇപ്പോഴും വിപണിയിൽ നിലനിൽക്കുന്നത്. ഐഫോൺ 13 പ്രോയുടെ ക്യാമറ സംവിധാനത്തിൽ 12 എംപി സെൻസറുകൾ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്.
സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻക്യാമറ ഒരുക്കിയതും 12 എംപി കരുത്തിലാണ്. ആപ്പിളിന്റെ കരുത്തേറിയ എ15 ബയോണിക് ചിപ്പ് സെറ്റാണ് ഈ ഫോണിന്റെ തലച്ചോർ. 6ജിബി റാം ഉള്ളതിനാൽ തന്നെ പെർഫോമൻസിന്റെ കാര്യത്തിൽ ഈ ഫോണിനെ വെല്ലാൻ ആർക്കും കഴിയില്ലെന്നും ഓർത്തോളൂ.












Click it and Unblock the Notifications