ഐഫോണ്‍ 14 വേഗം വാങ്ങിക്കോളൂ, ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഡിസ്‌കൗണ്ട് എത്തി; ഈ വിലയ്ക്ക് ഇപ്പോള്‍ ലഭിക്കും
ആപ്പിളിന്റെ ഡിസ്‌കൗണ്ട് മേള ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആപ്പിള്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അല്ല ഇത് നടക്കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഇപ്പോള്‍ ഫ്രീഡം സെയില്‍ ആരംഭിച്ചിരിക്കുകയാണ്. അതുകൊണ്ട് വിവിധ ഐഫോണ്‍ സീരീസുകള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കും. ഐഫോണിന്റെ 15, 14, 13 മോഡലുകള്‍ക്ക് ഇപ്പോള്‍ കിടിലന്‍ ഡിസ്‌കൗണ്ട് ഫ്‌ളിപ്പ്കാര്‍ട്ടിലുണ്ട്.
ഫ്‌ളാഗ്ഷിപ്പ് സെയിലെന്നാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഇപ്പോഴത്തെ ഡിസ്‌കൗണ്ട് മേളയെ വിളിക്കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ട് മാത്രമല്ല ആമസോണും ഡിസ്‌കൗണ്ട് മേളയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. ഫ്‌ളാഗ്ഷിപ്പ് സെയിലില്‍ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലകുറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ ആപ്പിളിന്റെ ഫ്‌ളാഗ്ഷിപ്പ് ഫോണായ ഐഫോണ്‍ പതിനഞ്ച് കിടിലന്‍ വിലക്കുറവില്‍ ലഭ്യമാണ്. 17 ശതമാനമാണ് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്ന ഡിസ്‌കൗണ്ട്. 65499 രൂപയാണ് ഇതിന്റെ വില. ഇതിനൊപ്പം ബാങ്ക് എക്‌സ്‌ചേഞ്ച് വില കൂടി ചേരുമ്പോള്‍ ഇനിയും വില കുറയും. ഐഫോണ്‍ പതിനഞ്ചിന്റെ യഥാര്‍ത്ഥ വില 79600 രൂപയാണ്.
നേരത്തെ ഇത് 79900 രൂപയായിരുന്നു. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഈ ഫോണിന് 300 രൂപ കുറഞ്ഞിട്ടുണ്ട്. പക്ഷേ ഇത്ര വലിയ തുകയ്ക്ക് ഈ ഫോണ്‍ വാങ്ങുക പോക്കറ്റ് കീറും. ലോഞ്ച് ചെയ്തപ്പോഴുള്ള അതേ നിരക്കാണിത്. എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഓഫറില്‍ ഈ ഫ്‌ളാഗ്ഷിപ്പിനെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വാങ്ങാനാണ് ഫ്‌ളിപ്പ്കാര്‍ട്ട് സഹായിക്കുക.
നിലവില്‍ 17 ശതമാനത്തിന്റെ ഡിസ്‌കൗണ്ടുകളാണ് ലഭിക്കുക. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇഎംഐ ഇടപാടുകള്‍ നടത്തിയാല്‍ പത്ത് ശതമാനം ഡിസ്‌കൗണ്ട് വേറെയും ലഭിക്കും. 1500 രൂപ വരെയാണ് കുറയും. നിങ്ങള്‍ വാങ്ങുന്ന സാധനം 5000 രൂപയില്‍ കൂടുതലാണെങ്കിലാണ് ഈ ഓഫര്‍ ലഭ്യമാവുക.
ഐഫോണ്‍ വാങ്ങുന്നവര്‍ക്ക് ഈ ഓഫര്‍ ഉറപ്പായും ലഭ്യമാവും. അതേസമയം എക്‌സ്‌ചേഞ്ച് ഓഫറും ഫ്‌ളിപ്പ്കാര്‍ട്ടിലും ആമസോണിലുമുണ്ട്. 43299 രൂപ വരെ എക്‌സ്‌ചേഞ്ചില്‍ ലഭിക്കും. അതും വരുമ്പോള്‍ ഇതുവരെയില്ലാത്ത നിരക്കില്‍ ഐഫോണ്‍ പതിനഞ്ച് വാങ്ങാനാവും. 20000 രൂപയില്‍ താഴെ മാത്രം നിരക്കില്‍ ഈ ഫോണ്‍ വാങ്ങാനാവും.
ഐഫോണ്‍ പതിനാലിനും ഇപ്പോള്‍ കുറഞ്ഞ വിലയാണ് ഉള്ളത്. ഫ്‌ളിപ്പ്കാര്‍ട്ടില്‍ 16 ശതമാനം ഡിസ്‌കൗണ്ടാണ് നല്‍കുന്നത്. 57000 രൂപയില്‍ താഴെ മാത്രം നല്‍കിയാല്‍ ഇപ്പോള്‍ ഐഫോണ്‍ പതിനാല് വാങ്ങാന്‍ സാധിക്കും. കിടിലന്‍ ബാങ്ക് ഓഫറുകളും ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. അതുപോലെ ഐഫോണ്‍ പതിമൂന്നും ഓഫറിന്റെ ഭാഗമാണ്. 59600 രൂപയാണ് ഇതിന്റെ വില.
എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ട് ഫ്‌ളാഗ്ഷിപ്പ് സെയില്‍ വെറും 50999 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാനാവും. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ ഇടപാടുകളിലൂടെ ഈ മൂന്ന് ഫോണുകളും വാങ്ങുന്നതെങ്കില്‍ പത്ത് ശതമാനം അധിക ഡിസ്‌കൗണ്ടും ലഭിക്കും. 1500 രൂപയാണ് ഇതിലൂടെ കുറയുക. അയ്യായിരം രൂപയില്‍ കൂടുതലായിരിക്കും വാങ്ങുന്ന ഉല്‍പ്പന്നത്തിന്റെ നിരക്ക്.












Click it and Unblock the Notifications