Get Updates
Get notified of breaking news, exclusive insights, and must-see stories!

4649 രൂപയ്ക്ക് ഐഫോണ്‍ 14 വാങ്ങാം, മെഗാ ഡിസ്‌കൗണ്ട് എത്തി; ഓഫര്‍ ലഭ്യമാവും ഇങ്ങനെ

മുംബൈ: ഐഫോണുകള്‍ക്ക് ഇത് ഓഫറിന്റെ കാലമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഐഫോണ്‍ 16 പുറത്തിറങ്ങും മുമ്പുള്ള ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നല്‍കുന്നത്. സാധാരണ ആപ്പിളിന്റെ ഒഫീഷ്യല്‍ സ്റ്റോറുകളാണ് ഇത്തരത്തില്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കാറുള്ളത്. എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണുമെല്ലാം കിടിലന്‍ ഓഫറുകളാണ് ഇപ്പോള്‍ നല്‍കുന്നത്.

സെപ്റ്റംബര്‍ ഒന്‍പതിനാണ് ആപ്പിളിന്റെ ഐഫോണ്‍ 16 സീരീസ് പുറത്തിറക്കുന്നത്. ഇപ്പോള്‍ ഐഫോണിന്റെ പതിനാല് സീരീസിനാണ് കിടിലന്‍ ഡിസ്‌കൗണ്ടുള്ളത്. ഐഫോണ്‍ പതിനഞ്ചിനോളം തന്നെ മികവുള്ള ഫോണുകളാണ് പതിനാല് സീരീസില്‍ ഉള്ളത്.

iphone-14-discount

ഐഫോണ്‍ പതിനാലിന്റെ 128 ജിബി വേരിയന്റിനാണ് മികച്ച ഡിസ്‌കൗണ്ട് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഉള്ളത്. നിലവില്‍ ഡിസ്‌കൗണ്ടില്ലാതെ 69600 രൂപയ്ക്ക് ഈ ഫോണ്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ വാങ്ങാന്‍ സാധിക്കും. എന്നാല്‍ കിടിലന്‍ ഡിസ്‌കൗണ്ട് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. 16 ശതമാനം ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടിലുള്ളത്. ഇതോടെ വില 57999 രൂപയായി കുറഞ്ഞിട്ടുണ്ട്.

2022ല്‍ ഐഫോണ്‍ പതിനാല് ലോഞ്ച് ചെയ്ത ശേഷം ഏറ്റവും കുറഞ്ഞ വിലയാണിത്. എന്നാല്‍ ഡിസ്‌കൗണ്ട് ഇതില്‍ മാത്രം ഒതുങ്ങുന്നതല്ല. ബാങ്ക്-എക്‌സ്‌ചേഞ്ച് ഓഫറുകള്‍ ധാരാളമായി വേറെയും ഉണ്ട്. ഐഫോണിന്റെ കരുത്തുറ്റ ഡിവൈസാണിത്. അതുകൊണ്ട് ഇത്രയും കുറഞ്ഞ വിലയ്ക്ക് ഈ ഡിവൈസ് ലഭിക്കുന്നത് വന്‍ ലാഭമാണെന്ന് പറയാം.

ഫ്‌ളിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് യൂസര്‍മാര്‍ക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്കാണ് നല്‍കുന്നത്. എന്നാല്‍ എക്‌സ്‌ചേഞ്ച് ഓഫറുകളാണ് കിടിലന്‍. നിങ്ങളുടെ പഴയ സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്താല്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ 53350 രൂപ വരെ ലഭിക്കും. എന്നാല്‍ എക്‌സ്‌ചേഞ്ചായി നല്‍കുന്ന ഫോണിന്റെ മൂല്യം ഇതില്‍ പ്രധാനപ്പെട്ടതാണ്.

നിങ്ങളുടെ ഐഫോണ്‍ തന്നെയാണ് എക്‌സ്‌ചേഞ്ച് ചെയ്യുന്നതെങ്കില്‍ തീര്‍ച്ചയായും നല്ല വില ലഭിക്കും. അതുപോലെ എക്‌സ്‌ചേഞ്ച് ചെയ്യുന്ന ഐഫോണ്‍ പന്ത്രണ്ടിനും പതിനാലിനും ഇടയിലുള്ള സീരീസാവാന്‍ ശ്രമിക്കുക. ഫോണില്‍ മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കുക. അപ്പോള്‍ കൂടുതല്‍ മികച്ച വില ലഭിക്കും. പൂര്‍ണമായ ഡിസ്‌കൗണ്ട് ലഭിക്കുന്നതിലൂടെ 4649 രൂപയ്ക്ക് ഐഫോണ്‍ 14 വാങ്ങാനാവും.

അതേസമയം ഐഫോണ്‍ 15ന് ഇപ്പോള്‍ മികച്ച ഡിസ്‌കൗണ്ട് ആമസോണ്‍ നല്‍കുന്നുണ്ട്. ഐഫോണ്‍ പതിനഞ്ചിന്റെ 128 ജിബി ബേസ് മോഡലിനാണ് ഡിസ്‌കൗണ്ട്. ഇപ്പോള്‍ ഡിസ്‌കൗണ്ടില്ലാതെ 79900 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കും. പന്ത്രണ്ട് ശതമാനം ഡിസ്‌കൗണ്ടാണ് ആമസോണില്‍ നല്‍കുന്നത്. ഇതോടെ 69999 രൂപയ്ക്ക് നിങ്ങള്‍ക്ക് ഐഫോണ്‍ പതിനഞ്ച് വാങ്ങാന്‍ സാധിക്കും.

എക്‌സ്‌ചേഞ്ചും നിങ്ങള്‍ക്ക് ആമസോണില്‍ ലഭ്യമാവും. 32150 രൂപ വരെയാണ് ഡിസ്‌കൗണ്ടുള്ളത്. 37849 രൂപയായി ഇതോടെ വില കുറയും. ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പേമെന്റ് ആണെങ്കില്‍ 3499 രൂപ ഇനിയും ഡിസ്‌കൗണ്ട് ലഭിക്കും. അതോടെ 34350 രൂപയ്ക്ക് ഫോണ്‍ വാങ്ങാനാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+