ഐഫോണ്‍ 14ന് സര്‍വകാല വിലക്കുറവ്, ഫ്‌ളിപ്പ്കാര്‍ട്ട് ഈ തുകയ്ക്ക് വാങ്ങാം; ഡിസ്‌കൗണ്ട് ലഭിക്കുക ഇങ്ങനെ
ന്യൂഡല്‍ഹി: ആപ്പിള്‍ ഫോണുകള്‍ക്ക് ഇപ്പോള്‍ ഡിസ്‌കൗണ്ടിന്റെ കാലമാണ്. ഗംഭീര സെയിലുമാണ് നടക്കുന്നത്. വിപണിയില്‍ ഐഫോണിനോളം മികച്ച ഫീച്ചറുകളുള്ള ഫോണുകള്‍ കുറവാണെന്ന് തന്നെ പറയാം. ഐഫോണ്‍ പതിനാറ് വരെ ഇപ്പോള്‍ വിപണിയിലുണ്ട്. ഇതിന്റെ പെര്‍ഫോമന്‍സ് അടക്കം വലിയ പ്രശംസ നേരത്തെ നേടിയതാണ്.
ഇപ്പോള്‍ വലിയ ഡിസ്‌കൗണ്ട് ആപ്പിളിന്റെ ബെസ്റ്റ് സെല്ലറായ ഐഫോണ്‍ പതിനാലിന് ലഭ്യമാണ്. ഇത്രത്തോളം ഡിസ്‌കൗണ്ട് അടുത്തൊന്നും ആപ്പിളിന്റെ മറ്റൊരു ഫോണിനും ലഭിച്ചില്ലെന്നും വേണമെങ്കില്‍ പറയാവുന്നതാണ്. ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഇപ്പോള്‍ ബിഗ് ബില്യണ്‍ ഡേയ്‌സിന്റെ ഓഫറാണ് ഉള്ളത്. ഈ ഡിസ്‌കൗണ്ട് മേളയില്‍ കുറഞ്ഞ വിലയ്ക്ക് ഐഫോണ്‍ പതിനാല് വാങ്ങാന്‍ സാധിക്കും.

ഐഫോണ്‍ പതിനാലിന്റെ 128 ജിബിയുടെ ബേസ് മോഡലിനാണ് ഏറ്റവും ഡിസ്‌കൗണ്ടുള്ളത്. നിലവില്‍ ഡിസ്‌കൗണ്ടില്ലാതെ 59999 രൂപ ഈ ഫോണ്‍ വാങ്ങാനായി നല്‍കേണ്ടി വരും. എന്നാല്‍ പതിനാല് ശതമാനം ഡിസ്‌കൗണ്ടാണ് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നത്. 9000 രൂപയുടെ വിലക്കുറവ് ഇതിലൂടെ ലഭിക്കും. അതോടെ 50999 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കും.
അതേസമയം ഓഫര്‍ ഇവിടെ തീര്‍ന്നു എന്ന് കരുതേണ്ട. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡിലാണ് നിങ്ങള്‍ ഫോണ്‍ വാങ്ങുന്നതെങ്കില്‍ വീണ്ടുമൊരു ഡിസ്‌കൗണ്ട് നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അഞ്ച് ശതമാനം ക്യാഷ്ബാക്കാണ് ഇതിലൂടെ യൂസര്‍മാര്‍ക്ക് ലഭിക്കുക.
അതേസമയം എക്‌സ്‌ചേഞ്ചിലൂടെ വീണ്ടും വിലക്കുറയ്ക്കാനുള്ള അവസരവും ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ട് യൂസര്‍മാര്‍ക്ക് നല്‍കുന്നുണ്ട്. നിങ്ങളുടെ ഫോണിന് യാതൊരു പോറലുമില്ലെന്ന് ഉറപ്പാണോ? ഡിസ്‌പ്ലേയില്‍ ലൈനുകളില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ ഈ എക്‌സ്‌ചേഞ്ചില്‍ വലിയ തുക തന്നെ ലഭിക്കും. 34200 രൂപ വരെയാണ് എക്‌സ്‌ചേഞ്ച് ഓഫറിലൂടെ ലഭിക്കുക.
ഐഫോണ്‍ പതിമൂന്ന് വരെയുള്ള മോഡലുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യാവുന്നതാണ്. എന്നാല്‍ ഫോണ്‍ ഏറ്റവും നല്ല രൂപത്തില്‍ തന്നെ നല്‍കുക. അപ്പോള്‍ വളരെ കുറഞ്ഞ നിരക്കില്‍ ഐഫോണ്‍ പതിനാല് വാങ്ങാന്‍ സാധിക്കും. 24000 രൂപ മാത്രം നല്‍കിയാല്‍ ഈ ഫോണ്‍ എക്‌സ്‌ചേഞ്ച് വരുന്നതോടെ സ്വന്തമാക്കാം. 1793 രൂപ മുതല്‍ ഇഎംഐ ആരംഭിക്കുന്നതിനാല്‍ ആ ഓപ്ഷനും ഉപയോഗപ്പെടുത്താം.
അതേസമയം ഐഫോണ്‍ 15 പ്ലസിനും ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഓഫറുണ്ട്. 16 ശതമാനമാണ് ഡിസ്‌കൗണ്ട്. ഐഫോണ്‍ പതിനഞ്ച് പ്ലസിന് നിലവില്‍ 79990 രൂപയാണ് വില. എന്നാല്‍ 66999 രൂപയ്ക്ക് ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് ഇപ്പോള്‍ ഈ ഫോണ്‍ വാങ്ങാനാവും.
ബാങ്ക്-എക്‌സ്‌ചേഞ്ച് ഓഫറുകളും ഇതോടൊപ്പം ലഭ്യമാവും. എച്ച്ഡിഎഫ്എസി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഇടപാടെങ്കില്‍ മൂവായിരം രൂപ ഡിസ്‌കൗണ്ട് വേറെയും ലഭിക്കും. അഞ്ച് ശതമാനം ക്യാഷ്ബാക്കും നല്‍കുന്നുണ്ട്. എക്‌സ്‌ചേഞ്ചിലൂടെ 60600 രൂപ വരെ കുറയ്ക്കാന്‍ സാധിക്കും.












Click it and Unblock the Notifications