ഈ ആപ്പിളിന്റെ ഒരു കാര്യമേ; ഐഫോൺ 14നും ഞെട്ടിക്കുന്ന വിലക്കുറവ്, ഫ്ലിപ്‌കാർട്ടിൽ വെറും 49,999 രൂപ മാത്രം
ഇന്ത്യയിൽ ഇപ്പോൾ ഉത്സവകാല ഓഫറുകളുടെ ബലത്തിൽ കച്ചവടം പൊടിപൊടിക്കുകയാണ്. സ്‍മാർട്ട്ഫോൺ വിൽപ്പനയിലും വമ്പൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. അതിൽ മുൻനിര മോഡലുകളായ ആപ്പിൾ ഐഫോണും സാംസങിന്റെ ഫോണുകളും ഒക്കെ ഉൾപ്പെടുന്നു. ഐഫോൺ വിവിധ സീരീസുകളിലായി മികച്ച ഓഫറുകൾ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിൽ പുതിയ 16 സീരീസ് വരെ ഉൾപ്പെടുന്നു.
എന്നാൽ അധികമാരും ശ്രദ്ധിക്കാതിരുന്ന ഒരു ഐഫോൺ മോഡൽ ഓഫറും അത് എവിടെയാണ് ലഭിക്കുക എന്നും ഇന്ന് നമുക്ക് പരിശോധിക്കാം. ഇന്ത്യൻ ഇ-കൊമേഴ്‌സ് വമ്പന്മാരായ ഫ്ലിപ്‌കാർട്ട് ആണ് മികച്ച ഓഫറുകളുമായി ഐഫോൺ 14 നിങ്ങൾക്കായി അവതരിപ്പിക്കുന്നത്. ഇത്തവണത്തെ ബിബിഡി സെയിൽസിൽ മികച്ച ഓഫറുകളാണ് ഈ മോഡലിന് നൽകിയിരിക്കുന്നത്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഐഫോൺ 14: ഓഫറുകൾ അറിയാം
ഇറങ്ങിയിട്ട് രണ്ട് വർഷം ആയെങ്കിലും ഇന്ത്യയിൽ ഈ മോഡലിന്റെ ജനപ്രീതി ഒട്ടും കുറഞ്ഞിട്ടില്ല. കാരണം അതിന്റെ മികച്ച ഫീച്ചറുകളും മറ്റ് സവിശേഷതകളും ഒക്കെയാണ്. നിലവിൽ ഫ്ലിപ്‌കാർട്ടിൽ ഈ മോഡൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത് 59,999 രൂപയ്ക്കാണ്. എന്നാൽ ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ പ്രമാണിച്ച് കാര്യമായ കുറവാണു കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ഫോൺ 14 ശതമാനം ഡിസ്‌കൗണ്ടോട് കൂടിയാണ് ഫ്ലിപ്‌കാർട്ടിൽ വിൽക്കുന്നത്.
128 ജിബി പർപ്പിൾ വേരിയന്റ് ആണ് ഈ വിലയ്ക്ക് ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. എന്നാൽ ഡിസ്‌കൗണ്ട് മാത്രമല്ല ഫോണിന് ലഭ്യമാവുക. മറ്റ് ചില ഓഫറുകൾക്കും സാധുത കൽപിച്ചിട്ടുണ്ട്. ചില പ്രത്യേക ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് കൂടി ഡിസ്‌കൗണ്ട് ലഭിക്കും എന്ന് കൂടി ഓർക്കുക. ഉദാഹരണത്തിന് എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ നിങ്ങൾക്ക് നിലവിലെ ഓഫറുകൾ കൂടാതെ 1000 രൂപയുടെ ഇൻസ്‌റ്റന്റ് ഡിസ്‌കൗണ്ട് കൂടി ലഭിക്കും.
ഇത് കൂടാതെ ആപ്പിൾ ഐഫോൺ 13 പോലെയുള്ള ഫോണുകൾക്കും ഓഫർ ലഭ്യമാണെന്ന് ഓർക്കണം. നിലവിൽ ഐഫോൺ 13 ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവലിന്റെ ഭാഗമായി നല്ല വിലക്കുറവിലാണ് വിൽക്കുന്നത്. നിലവിൽ ഈ ഫോൺ വെറും 38,999 രൂപയ്ക്ക് വാങ്ങാൻ കഴിയും. ഇതിൽ ബാങ്ക് ഓഫറുകൾ കൂടി ഉൾപ്പെടുന്നുണ്ട് എന്നോർക്കണം.
ഐഫോൺ 14: ഫീച്ചറുകൾ
നിലവിൽ വിപണിയിൽ വിൽക്കുന്ന ഏതൊരു ഫോണിനോടും മുട്ടി നിൽക്കാൻ ശേഷിയുള്ള മോഡൽ തന്നെയാണ് ഐഫോൺ 14 എന്ന് നിസംശയം പറയാം. കാരണം മുൻഗാമികളെ അപേക്ഷിച്ചു നോക്കുമ്പോൾ പെർഫോമൻസ് ആയിക്കോട്ടെ മറ്റ് ഫീച്ചറുകൾ ആയിക്കോട്ടെ ഈ മോഡൽ കുറച്ചധികം തന്നെ വേറിട്ട് നിൽക്കുന്ന ഒന്നാണെന്ന് ഉറപ്പാണ്.
മുൻ മോഡലുകളിൽ നിന്ന് വ്യത്യസ്‌തമായി ഐഫോൺ 14ന് കരുത്ത് പകരുന്നത് ആപ്പിൾ എ15 ബയോണിക് ചിപ്പാണ്, അതിലാവട്ടെ കരുത്തുറ്റ ഹെക്‌സാ കോർ പ്രോസസറാണ് ഒരുക്കിയിരിക്കുന്നത്. 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്ഡിആർ ഡിസ്പ്ലേയാണ് ഈ സ്‌മാർട്ട്ഫോണിലുള്ളത്, ഇത് ഫുൾ എച്ച്ഡി സവിശേഷത കൂടിയുള്ളതാണെന്ന് ഓർക്കണം.
ഇനി ക്യാമറയുടെ കാര്യത്തിലും ഈ ഫോൺ ഒട്ടും പിന്നിലല്ല എന്ന് ഓർക്കണം. ഐഫോൺ 14യുടെ പിന്നിൽ 12 എംപി + 12 എംപി ഡ്യുവൽ ക്യാമറ സംവിധാനമാണ് ചിത്രങ്ങൾ ഒപ്പിയെടുക്കാനായി കമ്പനി നൽകിയിരിക്കുന്നത്. ഇത് മികച്ച രീതിയിൽ തന്നെ പ്രശംസ നേടിയ ഘടകമാണ്. മുന്നിലും 12 എംപി ക്യാമറ തന്നെയാണ് കണ്ണാവുന്നത്. ഇതിനും മികച്ച പ്രതികരണമാണ് ലോഞ്ചിന് ശേഷം ഉപഭോക്താക്കളിൽ നിന്ന് ലഭിച്ചത്, ഇപ്പോഴും അതിൽ കുറവ് വന്നിട്ടില്ല.
-
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും












Click it and Unblock the Notifications