Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിളിന്റെ കളമറിഞ്ഞുള്ള കളി; ഐഫോൺ 14യുടെ വിലയിൽ വലിയ ഡിസ്‌കൗണ്ട്, ലാഭം 14 ശതമാനം!

തങ്ങളുടെ ഫോണുകൾക്ക് എല്ലായിടത്തും അത്രയധികം ഓഫറുകളാണ് നിലവിൽ ആപ്പിൾ നൽകി വരുന്നത്. അതിന്റെ കാരണം എന്തെന്ന് വച്ചാൽ മറ്റ് കമ്പനികളുടെ ഓഫറുകൾ വച്ച് നോക്കുമ്പോൾ ഐഫോൺ നല്ല രീതിയിൽ വിൽപ്പന നടത്തി മുന്നേറുന്നു എന്നത് മാത്രമാണ്. അവർ നൽകുന്ന കിടിലൻ സ്പെസിഫിക്കേഷനുകൾ, മറ്റ് പ്രത്യേകതകൾ എന്നിവയൊക്കെ അതിന്റെ കാരണങ്ങളിൽ ചിലതാണ്. അതിന് പുറമേ ആപ്പിളിന്റെ ബ്രാൻഡ് വാല്യൂ കൂടി ഇതിന് കാരണമാവും.സഹായിക്കുന്നു.

പല മോഡലുകൾ നിലവിലുണ്ട് കമ്പനിക്ക് വജ്രായുധങ്ങളായി. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഐഫോൺ 14 സീരീസിലെ ഫോണുകൾ. അവയാണ് നിലവിൽ ഏറ്റവും കൂടുതൽ ആളുകൾ തേടി എത്തുന്ന ഫോണുകളിൽ ഒന്ന്. എന്തെന്നാൽ വിലയുടെ കാര്യത്തിൽ ആയാലും ഫീച്ചറുകൾ ആയാലും കമ്പനിയുടെ ഏറ്റവും നല്ല പ്രോഡക്റ്റുകളിൽ ഒന്നാണിത് എന്ന കാര്യത്തിൽ സംശയമേ വേണ്ട.

iphone14offers

നിങ്ങൾ ഒരു പ്രീമിയം ഐഫോൺ വാങ്ങാൻ പോകുകയാണെങ്കിൽ ആദ്യം നിങ്ങളുടെ മനസ്സിൽ എത്തുന്ന പേരുകളിൽ ഒന്നായിരിക്കുമല്ലോ ഐഫോൺ. അതിൽ തന്നെ നല്ലൊരു മോഡലായ ഐഫോൺ 14 സ്വന്തമാക്കാൻ ആളുകൾ ക്യൂ നിൽക്കുകയാണ് ഇപ്പോൾ. കാരണം ഇത് വാങ്ങുന്നത് ഇപ്പോഴും നല്ല ഓപ്ഷനാണ്. ആകർഷകമായ കിഴിവുകളും ചില ബാങ്ക് ഓഫറുകളും കൂടി ചേരുമ്പോൾ അക്ഷരാർത്ഥത്തിൽ ഐഫോൺ 14 വാങ്ങുന്നത് മൂല്യവത്താക്കുന്നു.

ഐഫോൺ 14 ഓഫറുകൾ

ഐഫോൺ 14ന് തുടക്കത്തിൽ 54,900 രൂപ വിലയുണ്ടായിരുന്നു. എങ്കിലും അത് ആണ് ഇപ്പോഴും അതിന്റെ നിരക്ക് എന്നോർത്ത് ആരും ടെൻഷൻ അടിക്കേണ്ട. ഇപ്പോൾ ഈ മുൻനിര മോഡൽ 46,999 രൂപയ്ക്ക് ലഭ്യമാണ്. ഇതോടെ 14 ശതമാനം വലിയ കിഴിവ് ഈ ഫോണിന് ലഭിക്കും. ആപ്പിളിന്റെ ഫ്ലാഗ്ഷിപ്പ് ഫോൺ എളുപ്പത്തിൽ വാങ്ങാൻ കഴിയുന്ന വിലയ്ക്ക് സ്വന്തമാക്കാനുള്ള സുവർണാവസരമാണിത്. അത്രയ്ക്കും നല്ലൊരു ഓഫർ ഇനി കിട്ടില്ലെന്ന് സാരം.

ഒറ്റത്തവണ പണമടയ്ക്കൽ നിങ്ങൾക്ക് അത്ര സൗകര്യപ്രദമല്ലെങ്കിൽ, നിങ്ങൾക്ക് ഇപ്പോഴും ഒരു നല്ല ബദൽ ലഭ്യമാണ്, ഇന്നത്തെ കാലത്ത് ആ സംവിധാനത്തെ കുറിച്ച് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഉണ്ടെന്ന് പോലും തോന്നുന്നില്ല. 2217 രൂപ വീതമുള്ള 24 ഗഡുക്കളായി അടച്ച് നിങ്ങൾക്ക് ഐഫോൺ 14 വാങ്ങാം. ഈ പ്രീമിയം സ്‌മാർട്ട്‌ഫോൺ സ്വന്തമാക്കുന്നതിനുള്ള നിങ്ങളുടെ ബജറ്റ് കൈകാര്യം ചെയ്യാൻ വളരെ എളുപ്പമായിരിക്കും ഇത്.

ഐഫോൺ 14ൽ ഫ്ലിപ്പ്കാർട്ട് നിരവധി മികച്ച ബാങ്ക് ഓഫറുകൾ വാഗ്‌ദാനം ചെയ്യുന്നു. നിങ്ങളുടെ കൈവശം ഒരു ഫ്ലിപ്പ്കാർട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ ധൈര്യമായി ഈ ഫോൺ വാങ്ങാൻ ഒരുങ്ങിക്കോളൂ. ഇത് ഉപയോഗിച്ച് വാങ്ങുമ്പോൾ 2350 അധിക കിഴിവ് ബാധകമാണ്. എസ്ബിഐ ഫ്ലിപ്പ്കാർട്ട് ക്രെഡിറ്റ് കാർഡിനും ഇതേ ഓഫർ ബാധകമാണ്, അതിനാൽ നിങ്ങൾ ഏത് കാർഡ് ഉപയോഗിച്ചാലും അധിക കിഴിവ് ലഭിക്കും.

ഐഫോൺ 14 ഫീച്ചറുകൾ

ഈ അഡാർ ഫോണിൽ 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയും പരമ്പരാഗത നോച്ച് ഡിസൈനും ആണ് കമ്പനി നൽകിയത്. ഫോണിന് പിന്നിൽ ഡ്യുവൽ ക്യാമറ സംവിധാനമുണ്ട്, രണ്ട് ക്യാമറകളും 12 എംപി ആണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 12 എംപി ഫ്രണ്ട് ക്യാമറ ലഭ്യമാണ്. ഐഫോൺ 14ൽ 6ജിബി റാമുള്ള എ15 ബയോണിക് ചിപ്പ് ഉണ്ട്, കൂടാതെ ഐഒഎസ് 18-ലേക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്ന ഐഒഎസ് 16 ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+