Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇപ്പൊ വാങ്ങിയാൽ ബമ്പർ ലോട്ടറി; ആപ്പിൾ ഐഫോൺ 14യുടെ വില 42,000 രൂപയിൽ താഴെയോ? കൂടുതലറിയാം

അടുത്ത കാലത്തായി രാജ്യത്തെ സ്‍മാർട്ട് ഫോൺ വിപണിയിൽ ശക്തമായ മുന്നേറ്റം കാഴ്‌ച വയ്ക്കുന്ന കമ്പനിയാണ് ആപ്പിൾ. പണ്ടത്തെ സാഹചര്യം അറിയുന്നവരോട് ചോദിച്ചാൽ അവർ പറഞ്ഞു തരും ഒരു പത്ത് വർഷം മുൻപ് ഇന്ത്യൻ വിപണിയിൽ ആപ്പിളിന്റെ സ്ഥാനം എവിടെയായിരുന്നെന്ന്. ആൻഡ്രോയിഡ് ഫോണുകൾ അടക്കിവാണിരുന്ന യുഗത്തിൽ അവറുടെ നിഴലിൽ ഒതുങ്ങിപ്പോയ കമ്പനിയാണ് ആപ്പിൾ. അന്നൊക്കെ ഷവോമി, സാംസങ് എന്നിവ തന്നെയായിരുന്നു നിരയിലെ രാജാക്കന്മാർ.

എന്നാൽ സാമൂഹിക സാഹചര്യങ്ങൾ മാറിയതോടെ കാര്യങ്ങൾ ആകെ കീഴ്മേൽ മറിയുന്ന കാഴ്‌ചയാണ് എല്ലാവർക്കും കാണാൻ കഴിഞ്ഞത്. എന്തെന്നാൽ ഇന്ത്യയിലേക്ക് ആപ്പിൾ ശക്തമായി കടന്നുവരാൻ തുടങ്ങുകയായിരുന്നു. അതുവരെ ആഗോള മാർക്കറ്റിൽ നിന്ന് വ്യത്യസ്‌തമായി ആൻഡ്രോയിഡിനെ മാത്രം കണ്ട ശീലിച്ച ഇന്ത്യൻ വിപണി ആപ്പിളിനെ ഇരുകൈയും നീട്ടിയാണ് വരവേറ്റത്. ഫലമോ അവരുടെ കഴിഞ്ഞ കാലത്തെ വളർച്ച നമ്മെ അമ്പരപ്പിക്കും.

iphone14offers

അടുത്തകാലത്തായി ആപ്പിൾ ഫോണുകൾക്ക് വലിയ രീതിയിൽ ഡിമാൻഡ് വർധിച്ചു വരുന്നത് നിങ്ങൾക്ക് കാണാവുന്നതാണ്. ചിലഘട്ടങ്ങളിൽ പ്രധാന എതിരാളികളായ സാംസങിനെ പോലും കടത്തിവെട്ടുന്ന പ്രകടനമാണ് ആപ്പിളിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. വിൽപ്പനയിലായാലും സ്വീകാര്യതയിലായാലും ആപ്പിളിന്റെ വളർച്ച അസൂയാവഹമാണെന്ന് തന്നെ പറയാം.

കഴിഞ്ഞ ദിവസം വിപണിയിൽ വിൽപ്പന ആരംഭിച്ച ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ ഐഫോൺ 17 സീരീസ് വരെ ഈ പാരമ്പര്യം കാത്തുസൂക്ഷിച്ചിട്ടുണ്ട്. അത്രയധികം പേരാണ് റിവ്യൂ പോലും വരുന്നതിന് മുൻപ് ഈ ഫോൺ സ്വന്തമാക്കാൻ കാത്തിരിക്കുന്നത്. പലപ്പോഴും അവരെ സംബന്ധിച്ച് ഫോണിന്റെ പ്രൗഢിയും മറ്റ് ഫീച്ചറുകളും ആപ്പിളിനോടുള്ള വിശ്വാസവും തന്നെയാണ് പ്രധാനം.

പറഞ്ഞുവന്നത് പുതിയ മോഡലുകൾ ആപ്പിളിന്റേതായി വിപണിയിൽ വന്നുവെന്നാണ്. എന്നാൽ ശരിക്കും ഇപ്പോൾ പുതിയ മോഡലുകൾ വന്നിട്ടും പഴയതിന്റെ ഡിമാന്റിൽ ഒരു മാറ്റവും നമുക്ക് കാണാൻ കഴിയില്ല. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ആപ്പിളിന്റെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നായ ഐഫോൺ 14യുടെ സ്വീകാര്യത. അതിന് ഇപ്പോൾ മികച്ച വിലക്കുറവ് ആണെന്നാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ആപ്പിൾ ഐഫോൺ 14: ഓഫറുകൾ

ഐഫോൺ 14 മൂന്ന് സ്‌റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്: 128 ജിബി, 256 ജിബി, 512 ജിബി. അന്ന് ആപ്പിൾ 79,900 രൂപ പ്രാരംഭ വിലയിൽ ഫോൺ പുറത്തിറക്കിയപ്പോൾ, നിലവിൽ 54,999 രൂപ പ്രാരംഭ വിലയിലാണ് ഇത് വിൽക്കുന്നത്. ഫ്ലിപ്‌കാർട്ട് വിൽപ്പനയിൽ, 41,999 രൂപ എന്ന കുറഞ്ഞ പ്രാരംഭ വിലയ്ക്ക് ഇത് വാങ്ങാം. കൂടാതെ, എക്സ്ചേഞ്ച് ഓഫറിനൊപ്പം തൽക്ഷണ ബാങ്ക് കിഴിവും ലഭ്യമാണ്.

ഐഫോൺ 14 ഫീച്ചറുകൾ

ഐഫോൺ 14-ൽ 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയും പരമ്പരാഗത നോച്ച് ഡിസൈനും ആണ് കമ്പനി നൽകിയത്. ഫോണിന് പിന്നിൽ ഡ്യുവൽ ക്യാമറ സംവിധാനമുണ്ട്, രണ്ട് ക്യാമറകളും 12 എംപി ആണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 12എംപി ഫ്രണ്ട് ക്യാമറ ലഭ്യമാണ്. ഐഫോൺ 14-ൽ 6ജിബി റാമുള്ള എ15 ബയോണിക് ചിപ്പ് ഉണ്ട്, കൂടാതെ iOS 18-ലേക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്ന iOS 16 ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിലാണ് പ്രവർത്തിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+