Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോൺ 14 ഇതിലും കുറഞ്ഞ വിലയിൽ തരുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെന്റ്..; 23,000 രൂപ ലാഭം..! വില എത്ര?

ഇന്ത്യൻ വിപണിയിൽ പിടിമുറുക്കുകയാണ് ആഗോള സ്‍മാർട്ട് ഫോൺ ഭീമൻമാരായ ആപ്പിൾ. രാജ്യത്തെ സ്‍മാർട്ട് ഫോൺ വിപണിയുടെ വ്യാപ്‌തിയും സാധ്യതകളും കൃത്യമായി തിരിച്ചറിഞ്ഞ അവരിപ്പോൾ ഇന്ത്യക്കാരെ ആകർഷിക്കാൻ ധാരാളം ഓഫറുകളും നൽകി വരുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഐഫോൺ 16 മോഡലിന് പോലും വമ്പൻ കിഴിവ് നൽകി കൊണ്ടാണ് കമ്പനി ഉപഭോക്താക്കളെ കൈയിലെടുക്കുന്നത്.

പുതിയ മോഡലുകൾ വിപണിയിൽ തരംഗമാവുമ്പോഴും ഐഫോണിന്റെ മുൻ മോഡലുകൾക്ക് ആവശ്യക്കാർ ഒട്ടും കുറവില്ലെന്ന് നമുക്ക് കാണാം. ഐഫോൺ 15 സീരീസിലെ ഒട്ടുമിക്ക മോഡലുകളും ആളുകൾ തിരഞ്ഞെത്തുന്നവയിൽ ഉൾപ്പെടുന്നു. അതിന്റെ മുൻഗാമിയായ ഐഫോൺ 14നും വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. അതിനർത്ഥം ഈ ഫോൺ ഇപ്പോഴും പ്രസക്തമായ മോഡലുകളിൽ ഒന്നാണ് എന്നതാണ്.

iphone14offersamzonnew

ഇറങ്ങിയിട്ട് വർഷങ്ങൾ ആയെങ്കിലും ആപ്പിളിന്റെ ഡിസൈൻ സവിശേഷതകളും മികച്ച ക്യാമറ സംവിധാനങ്ങളും ഒക്കെയാണ് മുൻ മോഡലുകളിൽ പോലും കൂടുതൽ ആളുകൾ തേടിയെത്തുന്നത്. അതുകൊണ്ട് അവയുടെ വിൽപ്പനയും പൊടിപൊടിക്കുകയാണ്. ഇപ്പോഴിതാ ഇക്കൂട്ടത്തിലെ കൊമ്പനായ ഐഫോൺ 14ന് അടിപൊളി ഓഫറുകളുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ ഇ കൊമേഴ്‌സ് വമ്പൻമാരായ ആമസോൺ.

ഐഫോൺ 14 ഓഫറുകൾ ഇങ്ങനെ

ഐഫോൺ 14യുടെ 512 ജിബി വേരിയന്റിന്റെ വില ആമസോൺ ഗണ്യമായി കുറച്ചിരിക്കുകയാണ് ഇപ്പോൾ. ഈ അടിപൊളി ഫോൺ നിലവിൽ 99,900 രൂപയിലാണ് ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ആമസോൺ നിങ്ങൾക്ക് ഫോൺ കുറഞ്ഞ ചിലവിൽ സ്വന്തമാക്കാനുള്ള അവസരമാണ് കൊണ്ട് തരുന്നത്. ഇത് പ്രയോജനപ്പെടുത്തിയത് ആകെ 23 ശതമാനം വിലക്കുറവിൽ നിങ്ങൾ ഫോൺ സ്വാന്തമാക്കാം.

ഏറ്റവും പുതിയ ഡിസ്‌കൗണ്ട് വരുന്നതോടെ നിങ്ങൾക്ക് ഇത് വെറും 76,900 രൂപയ്ക്ക് ഐഫോൺ 14 ആമസോണിൽ നിന്ന് സ്വന്തമാക്കാം. ഈ ഫ്ലാറ്റ് ഡിസ്‌കൗണ്ട് കൂടാതെ, തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിക്കുമ്പോൾ 2000 രൂപയുടെ തൽക്ഷണ കിഴിവ് ആസ്വദിക്കാൻ ഒരു പ്രത്യേക ബാങ്ക് ഓഫറും ഉപഭോക്താക്കൾക്ക് അവസരമുണ്ട്.

ഇനി പണം ഒരുമിച്ച് നൽകാൻ ബുദ്ധിമുട്ടുള്ള ആളാണെങ്കിലും ടെൻഷൻ വേണ്ട. ആമസോൺ നിങ്ങൾക്ക് ഇഎംഐ ഓപ്‌ഷനും നൽകുന്നുണ്ട്. പ്രതിമാസ പേയ്‌മെന്റ് വെറും 3,464 രൂപയ്ക്ക് ഐഫോൺ 14 512ജിബി നിങ്ങൾക്ക് വാങ്ങാൻ കഴിയും. കൂടാതെ, എക്‌സ്‌ചേഞ്ച് ഓഫറിനൊപ്പം, നിങ്ങളുടെ പഴയ ഉപകരണത്തിൽ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾക്ക് 27,950 രൂപ വരെ ലാഭിക്കാനുള്ള അവസരവുമുണ്ട്.

ഐഫോൺ 14: ഫീച്ചറുകൾ

2022ൽ പുറത്തിറക്കിയ ഐഫോൺ 14-ന് അലുമിനിയം ഫ്രെയിമോടുകൂടിയ മനോഹരമായ ഗ്ലാസ് ബാക്ക് പാനലോട് കൂടിയാണ് വരുന്നത്. എച്ച്‌ഡിആർ 10, ഡോൾബി വിഷൻ, 1200 നിറ്റ്‌സ് പീക്ക് തെളിച്ചം എന്നിവ സജ്ജീകരിച്ചിരിക്കുന്ന 6.1 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന്റെ പ്രധാന സവിശേഷത. 6 ജിബി വരെ റാമും 512 ജിബി വരെ സ്‌റ്റോറേജും ഇതിലുണ്ടാവും. ക്യാമറയുടെ കാര്യത്തിൽ മുൻഗാമികളെ കവച്ചുവയ്ക്കുന്ന പ്രകടനവും ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+