Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ ഒരു സംഭവം തന്നെ; അല്ലെങ്കിൽ ഇത്രയും വില കുറയ്ക്കുമോ? ഐഫോൺ 14ന് ഡിസ്‌കൗണ്ട്, എത്ര?

ആപ്പിൾ ഫോണുകൾക്ക് എല്ലായിടത്തും അത്രയധികം ഓഫറുകളാണ് നിലവിൽ ഇപ്പോൾ കമ്പനി നൽകി വരുന്നത്. അതിന്റെ കാരണം എന്തെന്ന് വച്ചാൽ മറ്റ് കമ്പനികളുടെ ഓഫറുകൾ വച്ച് നോക്കുമ്പോൾ ഐഫോൺ നല്ല രീതിയിൽ വിൽപ്പന നടത്തി ശക്തമാവുകയാണ്. കമ്പനി നൽകുന്ന കിടിലൻ സ്പെസിഫിക്കേഷനുകൾ, മറ്റ് പ്രത്യേകതകൾ എന്നിവയൊക്കെ അതിന്റെ കാരണങ്ങളിൽ ചിലതാണ്. അതിന് പുറമേ ആപ്പിളിന്റെ ബ്രാൻഡ് വാല്യൂ കൂടി ഇതിന് കാരണമാവും.

അടുത്തിടെയാണ് ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 17 സീരീസ് പുറത്തിറങ്ങിയത്. പുതിയ മോഡലുകൾ വിപണിയിൽ തരംഗമാവുമ്പോഴും ഐഫോണിന്റെ മുൻ മോഡലുകൾക്ക് ആവശ്യക്കാർ ഒട്ടും കുറവില്ലെന്ന് നമുക്ക് കാണാം. മുൻപ് ഇറങ്ങിയ ഐഫോൺ 15 സീരീസിലെ ഒട്ടുമിക്ക മോഡലുകളും ആളുകൾ തിരഞ്ഞെത്തുന്നവയിൽ ഉൾപ്പെടുന്നു.

iphone14price

അതിനാൽ ആപ്പിളിന്റെ തന്നെ കരുത്തുറ്റ മോഡലായ ഐഫോൺ 15 സീരീസിനും ഇത്തരത്തിലുള്ള ഒട്ടേറെ ഓഫറുകൾ കമ്പനി നൽകി വരുന്നുണ്ട്. പുതിയ 17 സീരീസ് വന്നെങ്കിലും രണ്ടാംതരക്കാരായി ഈ മോഡലിനെ ആരും തള്ളിപറഞ്ഞിട്ടില്ലെന്ന് വിൽപ്പന കണക്കുകൾ തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. എന്നാൽ അതാണ് ആപ്പിളിന്റെ സ്വീകാര്യതയുള്ള ഏറ്റവും പഴയ മോഡൽ എന്ന് നിങ്ങൾ കരുതേണ്ട.

അവർക്ക് വേറെയുമുണ്ട് വജ്രായുധങ്ങൾ. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഐഫോൺ 14 സീരീസിലെ ഫോണുകൾ. അവയാണ് നിലവിൽ ഏറ്റവും കൂടുതൽ ആളുകൾ തേടി എത്തുന്ന ഫോണുകളിൽ ഒന്ന്. എന്തെന്നാൽ വിലയുടെ കാര്യത്തിൽ ആയാലും ഫീച്ചറുകൾ ആയാലും കമ്പനിയുടെ ഏറ്റവും നല്ല പ്രോഡക്റ്റുകളിൽ ഒന്നാണിത് എന്ന കാര്യത്തിൽ സംശയമേ വേണ്ട.

ലോഞ്ച് കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടെങ്കിലും ആപ്പിളിന്റെ ഡിസൈൻ സവിശേഷതകളും മികച്ച ക്യാമറ സംവിധാനങ്ങളും ഒക്കെയാണ് ആളുകൾ തേടിയെത്തുന്നത്. അതുകൊണ്ട് അവയുടെ വിൽപ്പനയും പൊടിപൊടിക്കുകയാണ്. ഇപ്പോഴിതാ ഇക്കൂട്ടത്തിലെ കൊമ്പനായ ഐഫോൺ 14ന് അടിപൊളി ഓഫറുകളുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ ഇ കൊമേഴ്‌സ് വമ്പൻമാരായ ഫ്‌ളിപ്പ്കാർട്ട്.

ഐഫോൺ 14 ഓഫറുകൾ ഇങ്ങനെ

ഐഫോൺ 14 നിലവിൽ 128 ജിബി മോഡലിന് 52,990 രൂപ വിലയുണ്ട്. എന്നിരുന്നാലും, വിൽപ്പന സമയത്ത് 2000 രൂപ ബാങ്ക് കിഴിവ് ഉൾപ്പെടെ 39,999 രൂപയ്ക്ക് ഇത് ലഭ്യമാകും. അതായത് ഫ്‌ളിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സമയത്തായിരിക്കും ഈ ഓഫർ ലഭ്യമാവുക. 12,991 രൂപയുടെ അഡാർ ഓഫറുകളാണ് ഒറ്റയടിക്ക് ഇത് ലഭ്യമാവുക എന്നർത്ഥം.

ഐഫോൺ 14: ഫീച്ചറുകൾ

മൂന്ന് വർഷം മുൻപ് പുറത്തിറക്കിയ ഐഫോൺ 14-ന് അലുമിനിയം ഫ്രെയിമോടുകൂടിയ മനോഹരമായ ഗ്ലാസ് ബാക്ക് പാനലോട് കൂടിയാണ് വരുന്നത്. എച്ച്‌ഡിആർ 10, ഡോൾബി വിഷൻ എന്നിവ സജ്ജീകരിച്ചിരിക്കുന്ന 6.1 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. 6 ജിബി വരെ റാമും 512 ജിബി വരെ സ്‌റ്റോറേജും ഇതിലുണ്ടാവും. ക്യാമറയുടെ കാര്യത്തിൽ മുൻഗാമികളെ കവച്ചുവയ്ക്കുന്ന പ്രകടനമാണ് ഇതിന്റെ പ്രത്യേകത.

ഫ്ലിപ്‌കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ്

ഇത്തവണ ഫ്ലിപ്‌കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സ് സെപ്റ്റംബർ 23നാണ് ആരംഭിക്കുക. പ്ലസ്, ബ്ലാക്ക് അംഗങ്ങൾക്ക് 24 മണിക്കൂർ നേരത്തെ ആക്‌സസ് ലഭിക്കും. ഉത്സവ വിൽപ്പന വിവിധ ഉൽപ്പന്നങ്ങളിൽ വൻ കിഴിവുകൾ നൽകും, ഇത് നിങ്ങളുടെ മൊബൈൽ ഫോൺ അടക്കമുള്ള ഉപകരണങ്ങളുടെ പർച്ചേസിന് പറ്റിയ സമയമാക്കി മാറ്റുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+