ഐഫോണ്‍ 14 മെഗാ ഡിസ്‌കൗണ്ടില്‍ വാങ്ങാന്‍ ഒരുങ്ങിക്കോ? ഈ വിലയ്ക്ക് ഫ്‌ളിപ്പ്കാര്‍ട്ടില്‍ വാങ്ങാം
ന്യൂഡല്‍ഹി: ആപ്പിള്‍ ഐഫോണുകള്‍ക്ക് ഇപ്പോള്‍ കിടിലന്‍ ഡിസ്‌കൗണ്ടുകള്‍ വിവിധ പ്ലാറ്റ്‌ഫോമുകളിലായി ലഭിക്കുന്നുണ്ട്. ഐഫോണ്‍ 16 പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി മോഡലുകള്‍ക്ക് വിലക്കുറച്ചിരുന്നു. ഐഫോണ്‍ പതിനഞ്ചിന് 10000 രൂപയോളമാണ് കുറഞ്ഞത്. ഇപ്പോഴിതാ ഐഫോണിന്റെ വിവിധ മോഡലുകള്‍ക്ക് ഇപ്പോള്‍ വലിയ വിലക്കുറവുണ്ട്.
ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ഷോപ്പിംഗ് ഉത്സവ് സെയിലിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ വിലക്കുറഞ്ഞിരിക്കുന്നത്. ദീപാവലിക്ക് മുമ്പായി ആപ്പിളിന്റെ ഡിസ്‌കൗണ്ടുകളും വരാനിരിക്കുകയാണ്. എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ അതിലും വലിയ ഡിസ്‌കൗണ്ടുകളാണ് ഇപ്പോള്‍ ലഭിക്കുക. ഐഫോണ്‍ പതിനാലിനാണ് ഇപ്പോള്‍ കിടിലന്‍ ഡിസ്‌കൗണ്ടുള്ളത്.

ഐഫോണ്‍ പതിനാലിന്റെ 128 ജിബി വേര്‍ഷനാണ് ഇപ്പോള്‍ ഡിസ്‌കൗണ്ടുള്ളത്. 50990 രൂപയാണ് ഇപ്പോള്‍ ഈ മോഡലിന്റെ വില. ഫ്‌ളിപ്പ്കാര്‍ട്ടില്‍ മാത്രമല്ല ഈ വിലയുള്ളത്. ക്രോമയിലും ഐഫോണ്‍ പതിനാലിന് ഇതേ വിലയാണ് ഉള്ളത്. എന്നാല്‍ ആമസോണില്‍ ഈ ഫോണിന് വില 59900 രൂപയാണ്. ആമസോണിലാണ് ഐഫോണ്‍ പതിനാലിന് ഏറ്റവും വിലക്കൂടുതലുള്ളത്.
അതേസമയം 256 ജിബി വേരിയന്റിന് 60999 രൂപയാണ് വില. 512 ജിബിക്ക് 66999 രൂപയും നല്‍കണം. അതേസമയം ഐഫോണ്‍ പതിനാലിന് ലോഞ്ച് ചെയ്തതിന് ശേഷം ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ഡിസ്‌കൗണ്ടുകളാണ് ഇത്. മുമ്പ് ഐഫോണ്‍ പതിനാലിന്റെ ബേസ് മോഡലിന് നല്‍കിയിരിക്കുന്ന തുകയ്ക്ക് ഇപ്പോള്‍ ഐഫോണ്‍ പതിനാലിന്റെ 512 വേര്‍ഷന്‍ ലഭ്യമാവും.
ഫ്‌ളിപ്പ്കാര്‍ട്ട് നിലവില്‍ ഐഫോണ്‍ പതിനാലിന് എക്‌സ്‌ചേഞ്ച് ഓഫര്‍ അടക്കം നല്‍കുന്നുണ്ട്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടുകളും ക്യാഷ്ബാക്ക് ഓഫറുകളും ഇപ്പോള്‍ ഐഫോണ്‍ 14 വാങ്ങുന്നതിലൂടെ ലഭിക്കും. ഈസി ഇഎംഐ ഓപ്ഷനുകളും ലഭ്യമാവും. അതേസമയം ക്രോമയില്‍ ഇഎംഐ ഓഫറുകളാണ് ലഭിക്കുക.
ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തുന്നതെങ്കില്‍ 5 ശതമാനം ഡിസ്‌കൗണ്ടുകള്‍ വേറെയും ലഭിക്കും. അഞ്ച് ശതമാനം ക്യാഷ്ബാക്കും ലഭിക്കും. എക്‌സ്‌ചേഞ്ച് ഓഫറുകളിലൂടെ 48850 രൂപ വരെ ലഭിക്കും. എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ ഫോണിന് പോറലോ പൊട്ടലുകളോ ഇല്ലെന്ന് ഉറപ്പാക്കുക.
ഐഫോണ്‍ പതിനഞ്ചിനും ഇപ്പോള്‍ കിടിലന്‍ ഡിസ്‌കൗണ്ടുകള്‍ വന്നിട്ടുണ്ട്. ഫ്‌ളിപ്പ്കാര്‍ട്ട് തന്നെയാണ് ഐഫോണ്‍ പതിനഞ്ചിനും വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. 62999 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കും. നേരത്തെ 128 ജിബിയുടെ ബേസ് മോഡലിനായി 69900 രൂപ നല്‍കേണ്ടി വരുമായിരുന്നു.
ഐഫോണ്‍ 16 ലോഞ്ചിന് ശേഷമാണ് ഐഫോണ്‍ പതിനഞ്ചിന്റെ വില കുറച്ചത്. ബാങ്ക് ഓഫറുകള്‍ അധികമായി നല്‍കുന്നുണ്ട്. ഇതിലൂടെ വില വീണ്ടും കുറയും. 57999 രൂപയായിട്ടാണ് വില കുറയുക. 5000 രൂപ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളിലും ഫ്‌ളിപ്പ്കാര്‍ഡ് ആക്‌സിസ് ക്രെഡിറ്റ് കാര്‍ഡില്‍ ഇടപാടുകള്‍ നടത്തിയാല്‍ 3150 രൂപയും കുറയും.












Click it and Unblock the Notifications