Get Updates
Get notified of breaking news, exclusive insights, and must-see stories!

നാടിനെ നടുക്കുന്ന ഓഫറുമായി ആപ്പിൾ; ഐഫോൺ 14 പ്ലസ് വെറും 46,900 രൂപയ്ക്ക് വാങ്ങാം ഫ്ലിപ്‌കാർട്ടിൽ

ആപ്പിളിന്റെ ഏത് മോഡലുകൾക്കും ആവശ്യക്കാരുള്ള വിപണിയാണ് ഇന്ത്യ. ഐഫോൺ എക്‌സ് മുതലുള്ള ഏതൊരു മോഡലും ഇന്ത്യയിൽ ധാരാളമായി വിറ്റു പോവുന്നുണ്ട് എന്നതാണ് ഈ കമ്പനിയുടെയും അവരുടെ ഫോണുകളുടെയും സ്വീകാര്യത എത്രത്തോളം ആണെന്ന് ബോധ്യപ്പെടുത്തുന്ന കാര്യം. പല ഘടകങ്ങളും ആപ്പിളിന്റെ വിൽപ്പനയെ രാജ്യത്ത് സ്വാധീനിക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് അവയ്ക്ക് ഇടയ്ക്കിടെ ലഭ്യമാവുന്ന വിലക്കുറവ്.

ആപ്പിൾ ഐഫോൺ 15 സീരീസിലേത് ഉൾപ്പെടെ ഒട്ടുമിക്ക എല്ലാ മോഡലുകൾക്കും ഇന്ത്യയിലെ ഇ കൊമേഴ്‌സ് സ്ഥാപനങ്ങൾ മികച്ച ഓഫറുകൾ നൽകി വരുന്നുണ്ട്. അതിൽ എക്സ്ചേഞ്ച്, നേരിട്ടുള്ള ഡിസ്‌കൗണ്ട് എന്നിവ ഉൾപ്പെടുന്നു. ഏറ്റവും ഒടുവിൽ ഇന്ത്യയിലെ മുൻനിര ഇ കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്‌കാർട്ട് ആപ്പിളിന്റെ ഉഗ്രൻ മോഡലുകളിൽ ഒന്നായ ഐഫോൺ 14 പ്ലസിന് ഒരു മികച്ച ഓഫർ നൽകിയിരിക്കുകയാണ് ഇപ്പോൾ.

iphone14plusoffers

ഫ്ലിപ്‌കാർട്ടിന്റെ ഏറ്റവും പുതിയ ഓഫറിൽ ആപ്പിൾ ഐഫോൺ 14 പ്ലസ് കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് വാങ്ങാൻ കഴിയും. നിലവിൽ ഈ നിരയിൽ ആപ്പിളിന്റെ ഏറ്റവും കരുത്തേറിയ മോഡലുകളിൽ ഒന്ന് തന്നെയാണ് ആപ്പിൾ ഐഫോൺ 14 പ്ലസ് എന്ന് കൂടി ഓർക്കണം. സെപ്റ്റംബർ 9ന് ആപ്പിൾ തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ ഐഫോൺ 16 സീരീസ് പുറത്തിറക്കാനിരിക്കെ കൂടിയാണ് ഈ ഡിസ്‌കൗണ്ട് ലഭ്യമാവുന്നത്.

ആപ്പിൾ ഐഫോൺ 14 പ്ലസ് ഓഫറുകൾ അറിയാം

ഐഫോൺ 14 പ്ലസിന്റെ 512 ജിബി ട്രിം 1,19,900 രൂപയ്ക്കാണ് അവർ ഇന്ത്യയിൽ അവതരിപ്പിച്ചത്. എന്നാൽ ഈ വേരിയന്റ് ഇപ്പോൾ ഫ്ലിപ്‌കാർട്ടിൽ 73,000 രൂപയ്ക്ക് താഴെ ലഭ്യമാണ്. എന്നാൽ അതിലുപരി ഈ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ ബാങ്ക്, എക്സ്ചേഞ്ച് ഓഫറുകൾ വഴി അധിക കിഴിവുകൾ ഉപയോഗപ്പെടുത്താനും നല്ല നേട്ടമുണ്ടാക്കാനും സാധിക്കും.

ഐഫോൺ 14 പ്ലസ് ബ്ലൂ, ബ്ലാക്ക് നിറങ്ങൾക്ക് 58,999 രൂപ (128 ജിബി) എന്ന പ്രാരംഭ വിലയിലാണ് വിൽക്കുന്നത്. 256ജിബി, 512ജിബി ട്രിമ്മുകൾ 69,999 രൂപയ്ക്കും (നീല), 72,999 രൂപയ്ക്കും (ചുവപ്പ്, മിഡ്‌നൈറ്റ്, പർപ്പിൾ, മഞ്ഞ) ലഭ്യമാണ്. എന്നാൽ ഇത് വാങ്ങുന്നവർക്ക് ബാങ്ക് ഓഫറുകൾ വഴി 1500 രൂപ വരെ കിഴിവ്, ഫ്ലിപ്പ്കാർട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി അഞ്ച് ശതമാനം ക്യാഷ്ബാക്ക്, യുപിഐ ഇടപാടുകൾ വഴി 1,000 രൂപ കിഴിവ് എന്നിവ നേരിട്ട് ലഭിക്കും.

ഇതിനോടൊപ്പം മുൻ മോഡലുകൾ എക്സ്ചേഞ്ച് ചെയ്യുക വഴി മികച്ച ഓഫറുകൾ നിങ്ങൾക്ക് സ്വന്തമാക്കാം. ഇങ്ങനെ ഐഫോൺ 14 പ്ലസിന്റെ 512 ജിബി വകഭേദം കുറഞ്ഞത് 46,900 രൂപയ്ക്ക് വാങ്ങാനുള്ള അവസരമാണ് നിങ്ങൾക്ക് കൈവരുന്നത്. മാത്രമല്ല ഇതിന്റെയൊപ്പം ഇഎംഐ സൗകര്യവും ഉപഭോക്താക്കൾക്ക് ഇ കൊമേഴ്‌സ് സ്ഥാപനം വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഐഫോൺ 14 പ്ലസ് ഫീച്ചറുകൾ

നിലവിൽ ഇന്ത്യയിൽ മികച്ച വിൽപ്പന നടത്തുന്ന മോഡലുകളിൽ ഒന്ന് കൂടിയാണ് ഐഫോൺ 14 പ്ലസ്. 6.7 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയാണ് ഈ സ്‌മാർട്ട്‌ഫോണിന്റെ പ്രധാന സവിശേഷത. 1200 നിറ്റ് പീക്ക് തെളിച്ചത്തോടെയാണ് ഇത് വരുന്നത്. എ15 ബയോണിക് ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. ഇത് IP68 വാട്ടർ റെസിസ്‌റ്റൻസുമായി വരുന്നു.

ക്യാമറ ഗുണനിലവാരത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച സവിശേഷതകളാണ് ഇതിലുള്ളത്. ഇരട്ട പിൻ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോൺ വരുന്നത്. 12 എംപിയാണ് പ്രൈമറി ക്യാമറ. 12 എംപി മുൻ ക്യാമറയുമുണ്ട് ഇതിൽ. 4232 എംഎഎച്ച് ബാറ്ററിയാണ് ഈ ഉപകരണം നൽകുന്നത്. 15W ഫാസ്‌റ്റ് ചാർജിംഗ് പിന്തുണയോടെയാണ് ഇത് വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+