ഐഫോണ്‍ 14 പ്ലസിന് വില 79900, ആപ്പിള്‍ പതിനഞ്ചിന്റെ വില ഇതിനും താഴെ; ഫ്‌ളിപ്പ്കാര്‍ട്ടില്‍ വില ഇത്ര
ഇന്ന് വിപണിയിലുള്ള ഏറ്റവും അഡ്വാന്‍സ്ഡായ സ്മാര്‍ട്ട്‌ഫോണാണ് ആപ്പിള്‍ ഐഫോണ്‍ 15 പ്രൊ. ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഇപ്പോള്‍ ആപ്പിള്‍ ഫോണുകള്‍ക്ക് വലിയ വിലക്കുറവ് തന്നെയുണ്ട്. ഫ്‌ളിപ്പ്കാര്‍ട്ടിലെ റിപബ്ലിക് ഡേ സെയിലിലാണ് വന്‍ വിലക്കുറവുള്ളത്. ഐഫോണ്‍ പതിനഞ്ച് പ്രൊയ്ക്ക് ഐഫോണ്‍ പതിനാലിനേക്കാള്‍ വലിയ വിലക്കുറവാണ് ഉള്ളത്.
ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സ് ഇതിനോടകം നിരവധി അപ്‌ഡേറ്റുകളും അതുപോലെ ഫീച്ചറുകളും എത്തി കഴിഞ്ഞു. 1.34900 രൂപയ്ക്കാണ് ആപ്പിള്‍ ഐഫോണ്‍ 15 പ്രൊ ലോഞ്ച് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ വെറും 70000 രൂപയ്ക്ക് നിങ്ങല്‍ക്ക് ഈ ഫോണ്‍ വാങ്ങാനാവും. 609990 രൂപയുടെ ഡിസ്‌കൗണ്ടാണ് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നത്.

ഏറ്റവും കുറഞ്ഞ നിരക്കിന് ആപ്പിള്‍ ഫോണ്‍ വാങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ തന്നെ ഐഫോണ്‍ പതിനഞ്ച് വാങ്ങാനുള്ള അവസരം കൂടിയാണ് വന്ന് എത്തിയിരിക്കുന്നത്. പുതിയ ടൈറ്റാനിയം ബോഡി, യുഎസ്ബി സി പോര്‍ട്ട്, ആക്ഷന്‍ ബട്ടണ്‍ അങ്ങനെ നിരവധി പുതിയ ഫീച്ചറുകള്‍ ആപ്പിള്‍ പതിനഞ്ചിനുണ്ടായിരുന്നു.
ഐഒഎസ്സിന്റെ പുതിയ അപ്‌ഡേറ്റുകള്‍ വന്നതോടെ ഐഫോണ്‍ പതിനഞ്ച് പ്രൊയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടിരുന്നു. സാധാരണ ഡിസ്‌കൗണ്ട് പ്രകാരം 1.30900 ലക്ഷം രൂപയാണ് സാധാരണയായി വില കുറയുന്നത്. 3910 രൂപയുടെ ഡിസ്‌കൗണ്ടാണ് കമ്പനി നല്‍കേണ്ടത്. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ മൂവായിരം രൂപയുടെ ഡിസ്‌കൗണ്ട് വേറെയും ലഭിക്കും.
ഈ ഡിസ്‌കൗണ്ടെല്ലാം ചേരുന്നതോടെ ഐഫോണ്‍ പതിനഞ്ചിന്റെ വില 1,27990 രൂപയായിട്ടാണ് കുറയുക. ഇതിനൊക്കെ പുറമേ 57990 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. നിങ്ങളുടെ പഴയ സ്മാര്‍ട്ട്‌ഫോണ്‍ കിടിലനാണെങ്കില്‍ എക്‌സ്‌ചേഞ്ചിന് ശ്രമിക്കാം. ആപ്പിളിന്റെ തന്നെ ഫോണാണെങ്കില്‍ കൂടുതല്‍ വില ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
എല്ലാ ബാങ്ക് ഓഫറും ഡിസ്‌കൗണ്ടുമെല്ലാം ചേര്‍ത്ത് ഇതോടെ 70000 രൂപയ്ക്ക് ഐഫോണ്‍ പതിനഞ്ച് പ്രൊ വാങ്ങാന്‍ സാധിക്കും. മൊത്തം 60990 രൂപയുടെ ഡിസ്‌കൗണ്ടാണ് നിങ്ങള്‍ക്ക് ലഭിക്കുക. ആപ്പിള്‍ പതിനാല് പ്ലസിന്റെ വില ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 79900 രൂപയാണെന്ന് കൂടി ഓര്‍ക്കണം.
ഐഫോണ്‍ പതിനഞ്ചിന് ഇത്രയും വില കുറവില്‍ നിങ്ങള്‍ക്ക് അടുത്തൊന്നും വാങ്ങാന്‍ സാധിക്കില്ല. അതേസമയം ഐഫോണ്‍ പതിമൂന്നിന് 51199 രൂപയുമാണ് ഇപ്പോഴുള്ള വില. എച്ച്ഡിഎഫ്‌സി കാര്‍ഡാണ് ഉപയോഗിക്കുന്നതെങ്കില്‍ ആയിരം രൂപയുടെ ഡിസ്‌കൗണ്ട് ഇന്‍സ്റ്റന്റായി ലഭിക്കും.
നിലവില്‍ ഐഫോണ്‍ പതിനാലിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഡിസ്‌കൗണ്ട് കഴിഞ്ഞാല്‍ 61900 രൂപയ്ക്ക് ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് ഇവ വാങ്ങാം. മൂവായിരം രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് എച്ച്ഡിഎഫ്‌സിയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്പോള്‍ ലഭിക്കും. ഇതോടെ വില 58900 രൂപയായി കുറയും.












Click it and Unblock the Notifications