Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ റോക്ക്ഡ് ആൻഡ്രോയിഡ് ഷോക്ക്ഡ്; അമ്മാതിരി വിലക്കുറവ്, ഈ രണ്ട് മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ട്..!

ഇന്ത്യൻ വിപണിയിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന കമ്പനികളിൽ ഒന്നാണ് ആപ്പിൾ. മുൻപൊക്കെ ആൻഡ്രോയിഡ് ഫോണുകളുടെ നിഴലിൽ ഒതുങ്ങി പോവുന്ന ആപ്പിളിന്റെ കാഴ്‌ചയാണ് നാം കണ്ടിരുന്നത്. എന്നാൽ ഇന്നതൊക്കെ മാറി. ആപ്പിൾ വിപണിയിൽ താലപ്പൊക്കമുള്ള നിലയിലേക്ക് വളർന്നുകഴിഞ്ഞു. വിൽപ്പനയിലും ജനപ്രീതിയിലും മറ്റാരേക്കാളും മുൻപന്തിയിൽ എത്തി നിൽക്കുകയാണ് ആപ്പിൾ രാജ്യത്ത്.

അതുകൊണ്ട് തന്നെ ആപ്പിൾ മോഡലുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഏറ്റവും ഒടുവിൽ ഇറങ്ങിയ ആപ്പിൾ ഐഫോൺ 16 സീരീസ് മുതൽ ഇങ്ങോട്ടുള്ള എല്ലാ മോഡലുകളും കാര്യമായ വിൽപ്പന കണക്കുകളാണ് സൃഷ്‌ടിക്കുന്നത്. അവയിൽ പല മോഡലുകളും ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്‌ടിക്കുകയും വിൽപ്പന കണക്കുകളിൽ മുന്നിട്ട് നിൽക്കുകയും ചെയ്യുന്നുണ്ട്.

iphone15pro

ഇപ്പോഴിതാ ആപ്പിളിന്റെ ഏറ്റവും മികച്ച മോഡലുകളായ ഐഫോൺ 15 സീരീസിന് നല്ല ഓഫറുകളാണ് പ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വിലയിൽ വമ്പൻ കുറവും അതിനൊപ്പം ഡിസ്‌കൗണ്ട് ഓഫറുകളും ഒക്കെയായി ആപ്പിൾ ഐഫോൺ 15, ഐഫോൺ 15 പ്രോ മോഡലുകൾ വമ്പൻ വിൽപ്പന കണക്കുകളാണ് ഈ ഓഫറിന്റെ സഹായത്തോടെ കാഴ്‌ച വയ്ക്കുക എന്നാണ് കരുതുന്നത്.

ആപ്പിൾ ഐഫോൺ 15, 15 പ്രോ ഓഫറുകൾ

ഫ്ലിപ്പ്കാർട്ടിന്റെ ഏറ്റവും പുതിയ ലിസ്‌റ്റിങ്ങുകൾ അനുസരിച്ച്, കമ്പനി ആപ്പിളിന്റെ ഐഫോൺ 15 സീരീസിൽ ബിഗ് സേവിംഗ് ഡേയ്‌സ് വിൽപ്പനയ്ക്കിടെ വലിയ വിലക്കുറവ് അവതരിപ്പിച്ചിരിക്കുകയാണ്. അടിസ്ഥാന മോഡൽ ഐഫോൺ 15 128 ജിബിയുടെ വില ഇപ്പോൾ 57,999 രൂപയോളമാണ്. ഇത് മികച്ചൊരു ഡീൽ തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. അടിസ്ഥാന വേരിയന്റ് എന്ന് കരുതി തള്ളിക്കളയാൻ കഴിയാത്ത മോഡലാണ് ഐഫോൺ 15.

അതേസമയം ഉയർന്ന നിലവാരമുള്ള ഐഫോൺ 15 പ്രോ മോഡലിന് 1.03 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. അവയുടെ യഥാർത്ഥ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ ലാഭം തന്നെയാണ് ഇതും ഉറപ്പാക്കുന്നത്. നിലവിൽ വിപണിയിൽ വിൽക്കുന്ന ഏറ്റവും മികച്ച ഐഫോൺ മോഡലുകളിൽ ഒന്നിനാണ് ഇത്രയും വിലക്കുറവ് എന്നത് ഓർക്കണം.

ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ യഥാർത്ഥ വില 69,900 രൂപയായ ഐഫോൺ 15 128ജിബി മോഡലിന് 15 ശതമാനം കിഴിവ് ലഭ്യമാവും. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ ഈ ഉപകരണത്തിന് 58,999 രൂപ വിലയാണ് നൽകിയിരിക്കുന്നത്. കൂടാതെ എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകളിലൂടെ ആറ്, ഒമ്പത് മാസത്തെ കാലയളവിലെ അധിക 1,000 രൂപ കിഴിവ് ലഭ്യമാണ്. ഇതോടെ അന്തിമ വില 57,999 രൂപയിലേക്ക് വരുന്നു.

വിജയ് സെയിൽസിലാണ് ഐഫോൺ 15 പ്രോയുടെ പ്രാരംഭ വില 1.02 ലക്ഷം ലക്ഷമായി നിശ്ചയിച്ചിരിക്കുന്നത്. അതിൻ്റെ യഥാർത്ഥ വിലയായ 1.34 ലക്ഷത്തിൽ നിന്ന് ഗണ്യമായ കിഴിവ് ഇത് നൽകുന്നു. ഏതാണ്ട് 32,710 രൂപയുടെ ലാഭമാണ് പ്രതീക്ഷിക്കുന്നത്. എച്ച്‌ഡിഎഫ്‌സി ബാങ്ക് അല്ലെങ്കിൽ ആർബിഎൽ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് അധികമായി 4,500 കിഴിവ് കൂടി ലഭിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+