ഐഫോണ്‍ 15 15650 രൂപയ്ക്ക് വാങ്ങിയാലോ? ആമസോണില്‍ കിടിലന്‍ ഓഫര്‍: ഡിസ്‌കൗണ്ട് ലഭ്യമാവുക ഇങ്ങനെ
മുംബൈ: ഐഫോണുകള്‍ക്ക് ഇത് ഡിസ്‌കൗണ്ടുകളുടെ കാലമാണ്. ആപ്പിളിന്റെ എല്ലാ മോഡലുകള്‍ക്കും വലിയ ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ നല്‍കുന്നത്. ഐഫോണ്‍ 16ന്റെ ലോഞ്ചിന് പിന്നാലെയാണ് ഇത്ര വലിയ വിലക്കുറവ് വിവിധ ഐഫോണുകള്‍ക്ക് ലഭിക്കുന്നത്. 16 സീരീസിനും ഇപ്പോള്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നുണ്ട്.
ആപ്പിള്‍ ഐഫോണ്‍ 16, 16 പ്ലസ് എന്നീ മോഡലുകള്‍ക്ക് വില ഉയര്‍ത്തിയിട്ടുമില്ല. അതുകൊണ്ട് പുതിയ മോഡല്‍ മികച്ച എക്‌സ്‌ചേഞ്ച് ഓഫറിലൂടെ വാങ്ങാന്‍ സാധിക്കും. ഐഫോണ്‍ പതിനഞ്ച് സീരീസിനും ഇപ്പോള്‍ കിടിലന്‍ ഡിസ്‌കൗണ്ടുകള്‍ ലഭ്യമാണ്. ഏറ്റവും കുറഞ്ഞ വിലയിലാണ് ഐഫോണ്‍ 15 ഇപ്പോള്‍ ലഭ്യമാവുക. എല്ലാ ഡിസ്‌കൗണ്ടുകളും ഓഫറുകളും ചേര്‍ത്ത് 49999 രൂപയ്ക്ക് ഈ ഫോണ്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഇപ്പോള്‍ വാങ്ങാന്‍ സാധിക്കും

ഐഫോണ്‍ 16ന്റെ ലോഞ്ചിന്റെ പിന്നാലെ ആപ്പിള്‍ ഔദ്യോഗികമായി ഐഫോണ്‍ 15, 14 മോഡലുകളുടെ വില കുറച്ചിരുന്നു. പതിനായിരം രൂപ മുതല്‍ 20000 വരെയായിരുന്നു വിലക്കുറവ്. ഐഫോണ്‍ 15 ലോഞ്ച് ചെയ്യുമ്പോള്‍ 79900 രൂപയായിരുന്നു വില. 128 ജിബി വേരിയന്റാണിത്.
69900 രൂപയാക്കി ഐഫോണ്‍ 15ന്റെ വില കുറച്ചിരുന്നു ആപ്പിള്‍. പതിനായിരം രൂപയാണ് ഇതിലൂടെ കുറഞ്ഞത്. അതുപോലെ ഐഫോണ്‍ 15 പ്ലസിന്റെ വില 79900 ആയും കുറച്ചിരുന്നു. അതേസമയം ഐഫോണ്‍ 14ന് 59900 രൂപയായും 14 പ്ലസിന് 69900 രൂപയായും ആപ്പിള്‍ കുറച്ചിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു ഡിസ്‌കൗണ്ടാണ് വന്നെത്തിയിരിക്കുന്നത്.
ഐഫോണ്‍ 15ന്റെ കിടിലന്‍ ഓഫര്‍ ആമസോണിലാണ് ഉള്ളത്. ഏതൊരു ടെക് പ്രേമിയും ഞെട്ടിപ്പോകുന്ന നിരക്കില്‍ ഇപ്പോള്‍ ഈ ഫ്‌ളാഗ്ഷിപ്പ് വാങ്ങാന്‍ സാധിക്കും. ഐഫോണ്‍ 15 വെറും 15650 രൂപയ്ക്കാണ് ആമസോണില്‍ ലഭ്യമാവുക. ഇത് 128 ജിബിയുടെ ബേസ് മോഡലിനുള്ള ഡിസ്‌കൗണ്ടാണ്.
നിലവില്‍ ഡിസ്‌കൗണ്ടില്ലാതെ 79600 രൂപയാണ് ഐഫോണ്‍ പതിനഞ്ചിന് ആമസോണിലെ വില. എന്നാല്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി പന്ത്രണ്ട് ശതമാനം ഡിസ്‌കൗണ്ടാണ് ആമസോണ്‍ നല്‍കുന്നത്. നേരത്തെ തന്നെ വില 69900 ആയി കുറഞ്ഞിട്ടുണ്ട്. അതിന് പുറമേയാണ് ആമസോണിന്റെ ഡിസ്‌കൗണ്ട് കൂടി വരുന്നത്.
നിങ്ങളുടെ പഴയ ഐഫോണുമായി ഇവ എക്‌സ്‌ചേഞ്ച് ചെയ്യാവുന്നതാണ്. ഏറ്റവും മികച്ച ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ തുക ലഭിക്കും. 48750 രൂപ വരെയാണ് എക്‌സ്‌ചേഞ്ചിലൂടെ ആമസോണ്‍ നല്‍കുന്നത്. ഇതോടെ വില 21150 രൂപയായി കുറയും. അതേസമയം എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ ഫോണിന് പോറലോ, പൊട്ടലുകളോ, ഡിസ്‌പ്ലേക്ക് പ്രശ്‌നങ്ങളോ ഒന്നുമില്ലെന്ന് ഉറപ്പാക്കണം.
കൂടുതല്‍ വില കിട്ടാന്‍ ഫോണിന്റെ ക്വാളിറ്റി നിര്‍ബന്ധമാണ്. ഡിസ്‌കൗണ്ട് വേറെയും ആമസോണ്‍ നല്‍കുന്നുണ്ട്. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് പര്‍ച്ചേസ് ചെയ്യുന്നതെങ്കില്‍ 5500 രൂപ വരെ കുറയും. ഇഎംഐ ട്രാന്‍സാക്ഷന്‍ തിരഞ്ഞെടുക്കണം. ഇതോടെ വില 15650 രൂപയാവും.












Click it and Unblock the Notifications