Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോണ്‍ പതിനഞ്ചിന് എന്തൊരു വിലക്കുറവാണ്, ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഫ്‌ളാഗ്ഷിപ്പ് ഈ തുകയ്ക്ക് വാങ്ങാം

മുംബെെ: ആപ്പിള്‍ ആരാധകര്‍ അവരുടെ പുതിയ ലോഞ്ചിനായി കാത്തിരിക്കുകയാണ്. ഐഫോണ്‍ 16 ആണ് ഇനി പുറത്തിറങ്ങാനുള്ളത്. ആപ്പിള്‍ ഏറ്റവും പ്രതീക്ഷ വെക്കുന്ന ഫോണാണിത്. സെപ്റ്റംബര്‍ ആദ്യ വാരത്തോടെ ഈ ഫോണ്‍ പുറത്തിറങ്ങുമെന്നാണ് അഭ്യൂഹം. വലിയ മാറ്റങ്ങള്‍ തന്നെ ഈ മോഡലില്‍ കാണാന്‍ കഴിയുമെന്നാണ് സൂചന.

ആപ്പിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കം ഈ ഫോണില്‍ ലഭിക്കാനും സാധ്യതയുണ്ട്. എന്തായാലും ഈ ഫ്‌ളാഗ്ഷിപ്പ് പുറത്തിറങ്ങും മുമ്പ് ആപ്പിള്‍ അവരുടെ പല മോഡലുകളുടെയും വില കുറച്ചിരിക്കുകയാണ്. പുതിയ മോഡല്‍ ഇറങ്ങും മുമ്പ് വലിയ രീതിയിലുള്ള ഡിസ്‌കൗണ്ടുകള്‍ ആപ്പിള്‍ എപ്പോഴും നല്‍കാറുണ്ട്.

iphone-15-discount

ആപ്പിള്‍ ഇപ്പോള്‍ ഡിസ്‌കൗണ്ട് നല്‍കുന്നത് ഐഫോണ്‍ പതിനഞ്ചിനാണ്. ആപ്പിളിന്റെ നിലവിലുള്ള ഏറ്റവും മികച്ച ഫ്‌ളാഗ്ഷിപ്പ് ഫോണാണിത്. ഈ സീരീസില്‍ വരുന്ന ഫോണുകളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. അതില്‍ ഏറ്റവും ബേസ് മോഡലിനാണ് വില കുറഞ്ഞിരിക്കുന്നത്. തീര്‍ച്ചയായും ആപ്പിളിന്റെ ഏറ്റവും പുതിയ ഫീച്ചറുകളെല്ലാം ഈ ഫോണിലുണ്ട്.

ആപ്പിള്‍ പതിനാറ് വരുന്നതോടെ ഈ മോഡല്‍ പഴയതായി പോകുമെന്ന ആശങ്കയൊന്നും വേണ്ട. ആപ്പിളിന്റെ അപ്‌ഡേറ്റുകള്‍ ഇവയ്ക്ക് അഞ്ച് വര്‍ഷം വരെ ലഭിച്ചേക്കും. അതുകൊണ്ട് ഐഫോണ്‍ പതിനാറിലെ ഭൂരിഭാഗം ഫീച്ചറുകളും ഇവയില്‍ ലഭ്യമാവുമെന്ന് ഉറപ്പാണ്. നേരത്തെ ഐഫോണ്‍ പതിനഞ്ച് ഇറങ്ങിയപ്പോള്‍ അപ്‌ഡേറ്റിലൂടെ അതിന്റെ ഫീച്ചറുകളെല്ലാം പതിനാല് സീരീസില്‍ ലഭിച്ചിരുന്നു.

അതേസമയം ഐഫോണ്‍ പതിനഞ്ചിന് ഇപ്പോള്‍ ഡിസ്‌കൗണ്ടുള്ളത് ഫ്‌ളിപ്പ്കാര്‍ട്ടിലാണ്. അടുത്ത കാലത്തൊന്നും ഇങ്ങനെ ഒരു ഡിസ്‌കൗണ്ട് ഐഫോണുകള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് തന്നെ പറയാം. ഫ്‌ളിപ്പ്കാര്‍ട്ട് 12 ശതമാനം ഡിസ്‌കൗണ്ടാണ് ഐഫോണ്‍ പതിനഞ്ചിന് നല്‍കുന്നത്. ബാങ്ക്-എക്‌സ്‌ചേഞ്ച് ഓഫറുകള്‍ വേറെയും ഈ ഫോണിനായി ലഭിക്കും.

79990 രൂപയ്ക്കാണ് ഐഫോണ്‍ പതിനഞ്ച് ലോഞ്ച് ചെയ്തത്. പിന്നീട് കേന്ദ്ര ബജറ്റിലെ വിലക്കുറവിന് പിന്നാലെ 300 രൂപയും ഈ ഫോണിന് കുറച്ചിരുന്നു. ഇതോടെ 79600 രൂപയായി ഐഫോണ്‍ പതിനഞ്ചിന്റെ വില കുറഞ്ഞിരുന്നു. 128 ജിബി വേരിയന്റ് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ വെറും 66999 രൂപയ്ക്ക് ഇപ്പോള്‍ വാങ്ങാന്‍ സാധിക്കും. പതിനായിരം രൂപയ്ക്കടുത്താണ് ഡിസ്‌കൗണ്ട് ഉള്ളത്.

ഫ്‌ളിപ്പ്കാര്‍ട്ട് ഇപ്പോള്‍ 12 ശതമാനത്തിന്റെ ഡിസ്‌കൗണ്ടാണ് നല്‍കുന്നത്. എന്നാല്‍ ഇതിന് പുറമേ വേറെയും ഡിസ്‌കൗണ്ടുകള്‍ ഉണ്ട്. ഫ്‌ളിപ്പ്കാര്‍ട്ട് യുപിഐ വഴിയാണ് ഇടപാടുകള്‍ നടത്തുന്നതെങ്കില്‍ ആയിരം രൂപ ഇനിയും കുറയും. ഫ്‌ളിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് കാര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍ അഞ്ച് ശതമാനം ക്യാഷ്ബാക്കും ലഭിക്കും.

കിടിലന്‍ എക്‌സ്‌ചേഞ്ച് ഓഫറും ഇതോടൊപ്പം ലഭ്യമാണ്. 44799 രൂപയാണ് ഡിസ്‌കൗണ്ട്. ഇത്രയും വലിയ ഡിസ്‌കൗണ്ട് നിങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്ന ഫോണിന്റെ ക്വാളിറ്റി അനുസരിച്ചായിരിക്കും. പോറലോ പൊട്ടലോ ഒന്നുമില്ലെങ്കില്‍ ഉറപ്പായും ഈ തുക ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+