ഐഫോണ്‍ 15 328880 രൂപയ്ക്ക് വാങ്ങാം: ആമസോണില്‍ കിടിലന്‍ ഡിസ്‌കൗണ്ട്; ഓഫര്‍ ലഭ്യമാവുക ഇങ്ങനെ
ന്യൂഡല്‍ഹി: ആപ്പിള്‍ ഐഫോണുകള്‍ വാങ്ങാന്‍ നിരവധി പേര്‍ക്ക് ആഗ്രഹമുണ്ടാവും. ചെലവേറിയ കാര്യമാണ്. എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്ക് ഇപ്പോള്‍ കുറഞ്ഞ ചെലവില്‍ ഐഫോണ്‍ വാങ്ങാനുള്ള അവസരമുണ്ട്. കിടിലന്‍ ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ ആമസോണില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രീമിയം ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ വാങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഈ ഓഫര്‍ പ്രയോജനപ്പെടുത്താം.
ആപ്പിളിന്റെ ജനപ്രിയ മോഡലുകളിലൊന്നായ ഐഫോണ്‍ പതിനഞ്ചിനാണ് ഇപ്പോള്‍ മികച്ച ഡിസ്‌കൗണ്ടുള്ളത്. ആപ്പിള്‍ കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്തതാണ് ഈ ഫോണ്‍. അതിവേഗത്തിലാണ് ഈ സീരീസ് ഇന്ത്യയില്‍ ജനപ്രിയമായത്. ഈ മോഡലിന് നേരത്തെ ആപ്പിള്‍ വിലയും കുറച്ചിരുന്നു.

ആമസോണ്‍ ഐഫോണ്‍ പതിനഞ്ചിന്റെ 128 ജിബി വേരിയന്റിനാണ് ഇപ്പോള്‍ ഡിസ്‌കൗണ്ട് നല്‍കുന്നത്. നിലവില്‍ ഡിസ്‌കൗണ്ടില്ലാതെ ഈ ഫോണ്‍ വാങ്ങാന്‍ 79600 രൂപ നല്‍കണം. ആമസോണ്‍ 17 ശതമാനം ഡിസ്‌കൗണ്ടാണ് നല്‍കുന്നത്.
ഇതിലൂടെ വില 65900 രൂപയായി കുറയും. ഇത് ഐഫോണ്‍ പതിനഞ്ചിന് ലഭിക്കുന്ന മികച്ച ഡിസ്‌കൗണ്ടുകളില്‍ ഒന്നാണ്. എന്നാല്‍ ഇനിയും വിലകുറയാനുള്ള മാര്‍ഗങ്ങള്‍ ആമസോണ്‍ നല്‍കുന്നുണ്ട്. എക്‌സ്‌ചേഞ്ച് ഓഫറിലൂടെയാണ് ഐഫോണ്‍ പതിനഞ്ചിന്റെ വില കുറയ്ക്കാനാവുക. നിങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്ന ഫോണ്‍ ഏറ്റവും മികച്ച കണ്ടീഷനില്‍ ഉള്ളതാണെന്ന് ഉറപ്പുവരുത്തണം. എങ്കില്‍ വില കുറയും.
27350 രൂപ വരെയാണ് എക്‌സ്‌ചേഞ്ചിലൂടെ കുറയ്ക്കാനാവുക. ഐഫോണ്‍ 14 പ്ലസ് വരെയുള്ള മോഡലുകള്‍ എക്‌സ്‌ചേഞ്ചിനായി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഐഫോണ്‍ 14 പ്ലസാണ് എക്‌സ്‌ചേഞ്ച് ചെയ്യുന്നതെങ്കില്‍ ക്വാളിറ്റി ഉറപ്പുവരുത്തണം. ഡിസ്‌പ്ലേയ്ക്ക് പ്രശ്‌നങ്ങളൊന്നും എന്ന് ഉറപ്പാക്കണം.
ഡിസ്‌പ്ലേയില്‍ ലൈനുകള്‍ വന്നിട്ടുണ്ടെങ്കില്‍ വില കുറയും, അതുപോലെ മറ്റ് സ്‌ക്രാച്ചുകളും ഇല്ലെന്ന് ഉറപ്പാക്കുക. അതുപോലെ ബോഡി പാര്‍ട്ടുകള്‍ക്കും പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കണം. ക്ലീനായിട്ടുള്ള ഫോണാണെങ്കില്‍ എക്‌സ്‌ചേഞ്ച് ഓഫര്‍ ചേരുന്നതോടെ 38550 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാനാവും. ആപ്പിളിന്റെ പ്രീമിയം ഫോണ്‍ 38550 രൂപയ്ക്ക് ലഭിക്കുന്നത് വലിയ ലാഭം കൂടിയാണ്.
അതേസമയം വേറെയും ഡിസ്‌കൗണ്ടുകള്‍ ഇതോടൊപ്പം ലഭ്യമാവും. ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് വഴിയാണ് ഇടപാട് നടത്തുന്നതെങ്കില്‍ 5670 രൂപ ഡിസ്‌കൗണ്ടായി വീണ്ടും ലഭിക്കും. ഇതോടെ വില 32880 രൂപയായി കുറയും. ഈ തുകയ്ക്ക് മറ്റ് കമ്പനികളുടെ പ്രീമിയം ഫോണുകളൊന്നും ലഭ്യമല്ല.
ഗംഭീര ഫീച്ചറുകള്‍ ഐഫോണ്‍ പതിനഞ്ചിന് ആപ്പിള്‍ സമ്മാനിച്ചിട്ടുണ്ട്. 6.1 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. പിങ്ക്, യെല്ലോ, ഗ്രീന്‍, ബ്ലൂ, ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ ഇവ ലഭ്യമാവും. 48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയാണ് ഐഫോണ്‍ പതിനഞ്ചിനുള്ളത്. ലോ ലൈറ്റിലും ഇവ ഗംഭീര പെര്‍ഫോമന്‍സാണ്. മികച്ച പോട്രെയിറ്റ് ഫോട്ടോഗ്രാഫിയും ഇവയില്‍ ഉണ്ട്.












Click it and Unblock the Notifications