ഇതാണ് ആപ്പിളിന്റെ സർപ്രൈസ് മക്കളേ; ഞെട്ടിക്കുന്ന ഓഫർ ഫ്ലിപ്‌കാർട്ടിൽ, ഐഫോൺ 15 വെറും 25,649 രൂപയ്ക്ക്?
ഇന്ത്യൻ വിപണിയിൽ സ്വാധീനം വർധിപ്പിക്കുന്നതിന്റെ തിരക്കിലാണ് ആഗോള സ്‍മാർട്ട് ഫോൺ ഭീമൻമാരായ ആപ്പിൾ. മുൻപൊക്കെ പരിമിതമായ വിപണിയും അതുപോലെ തന്നെ പരിമിതമായ ഉപഭോക്താക്കളും മാത്രമായുണ്ടായിരുന്ന ആപ്പിൾ ഏതാണ്ട് 2020കൾക്ക് ശേഷമാണ് ഇന്ത്യയിലെ തങ്ങളുടെ സ്വാധീനം ശക്തമാക്കിയതും വിപുലമായ രീതിയിൽ വിൽപ്പന ഉൾപ്പെടെ നടത്തുകയും ചെയ്‌തതെന്നതാണ് വാസ്‌തവം.
അടുത്തിടെ അവർ അവതരിപ്പിച്ച മോഡലായ ആപ്പിൾ ഐഫോൺ 16 വലിയ വിൽപ്പന കണക്കുകളുമായി മുന്നേറുകയാണ്. ഐഫോൺ 16 സീരീസിന്റെ വരവോടെ മുൻ മോഡലുകൾക്ക് ഒക്കെയും കാര്യമായ രീതിയിലുള്ള വിലക്കുറവുകളാണ് കമ്പനി പ്രഖ്യാപിക്കുന്നത്. ഇതിന്റെയൊക്കെ പ്രൊഡക്ഷൻ നിർത്തിവച്ചു എന്ന വാർത്തകളും നേരത്തെ പുറത്തുവന്നിരുന്നു.

അതിനാൽ തന്നെ നിലവിലെ സ്‌റ്റോക്കുകൾ വിറ്റഴിക്കാൻ ഇ കൊമേഴ്‌സ് സ്ഥാപനങ്ങൾ തമ്മിൽ വമ്പൻ മത്സരമാണ് നടക്കുന്നത്. നേരത്തെ രാജ്യത്തെ പ്രമുഖ ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്ലിപ്‌കാർട്ട് സംഘടിപ്പിച്ച ബിഗ് ബില്യൺ ഡേ സെയിൽ വലിയ രീതിയിൽ ഏറ്റെടുക്കപ്പെട്ടിരുന്നു. ഐഫോൺ 15 സീരീസിന് ഈ സമയത്ത് നല്ല വിലക്കുറവാണ് ഉണ്ടായിരുന്നത്.
എന്നാൽ ആ സമയത്ത് എന്തെങ്കിലും കാരണവശാൽ നിങ്ങൾക്കോ നിങ്ങളുടെ പരിചയത്തിൽ ഉള്ളവർക്കോ ഐഫോൺ 15 വാങ്ങാൻ കഴിഞ്ഞില്ല എന്നുണ്ടെങ്കിൽ ഇപ്പോഴിതാ മറ്റൊരു മികച്ച അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. രാജ്യത്തെ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഫ്ലിപ്‌കാർട്ട് പ്രഖ്യാപിച്ച ഓഫറുകളിലാണ് ഐഫോൺ 15 വമ്പൻ വിലക്കുറവിൽ ലഭ്യമാവുന്നത്.
ഐഫോൺ 15: ഓഫർ ഇങ്ങനെ
ഈ പ്രീമിയം മോഡലിന്റെ 128 ജിബി വേരിയന്റ് നിലവിൽ ഫ്ലിപ്‌കാർട്ടിൽ 56,599 രൂപയ്ക്കാണ് വിൽക്കുന്നത്. എന്നാൽ ഇതിനൊപ്പം കമ്പനി 3750 രൂപയുടെ ബാങ്ക് കിഴിവ് ഉപഭോക്താക്കൾക്കായി നൽകുന്നുണ്ട്. ഇതോടെ ഐഫോൺ 15ന്റെ വില 52,849 രൂപയായി കുറയുന്നു എന്നതാണ് പ്രത്യേകത. എന്നാൽ ആപ്പിൾ നൽകുന്ന ഓഫർ ഇതുകൊണ്ടൊന്നും തീരുന്നില്ല.
ഈ ഫോണിന് കമ്പനി ഒരു കിടിലൻ എക്സ്ചേഞ്ച് ഓഫറും മുന്നോട്ട് വയ്ക്കുന്നുണ്ട്. അതിലൂടെ നിങ്ങൾക്ക് മോഡലിന്റെ വില ഗണ്യമായി കുറയ്ക്കാൻ കഴിയും. ആപ്പിളിന്റെ മുൻ മോഡലായ ഐഫോൺ 14, അതും നല്ല കണ്ടീഷനോട് കൂടിയത് നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ അധിക ഡിസ്‌കൗണ്ട് ലഭിക്കാൻ വേറൊന്നും തന്നെ നിങ്ങൾ നൽകേണ്ടതില്ല.
ഇത്തരക്കാർക്ക് പ്ലാറ്റ്‌ഫോമിലൂടെ ഐഫോൺ 15 വാങ്ങുമ്പോൾ മികച്ച ഓഫറാണ് ലഭിക്കുക. ഐഫോൺ 14 കൈവശമുണ്ടെങ്കിൽ അതിൽ നൽകിയാൽ ഏതാണ്ട് 27,200 രൂപ വരെ ലഭിക്കാനുള്ള സാധ്യതയാണ് ഉള്ളത്. ഇതോടെഅങ്ങനെയെങ്കിൽ ഈ ഫോണിന്റെ വില ഏകദേശം 25,649 രൂപയായി കുറയുമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
ഐഫോൺ 15: ഫീച്ചറുകൾ
6.1 ഇഞ്ച് വലുപ്പം വരുന്ന സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയാണ് ഐഫോൺ 15 മോഡലിന്റെ കാഴ്‌ചാനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നത്. ആപ്പിളിന്റെ അത്യാധുനിക എ16 ബയോണിക് ചിപ്പാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. 48 എംപി സെൻസറോട് കൂടിയ ക്യാമറ സംവിധാനം കൂടുതൽ ഭംഗിയേറിയ ചിത്രങ്ങൾ പകർത്താൻ നിങ്ങളെ അനുവദിക്കും. ഇതൊക്കെയും കൂടാതെ ഏറ്റവും മികച്ച മറ്റൊരു കാര്യം എന്തെന്നാൽ ഈ ഫോണിന് തിരഞ്ഞെടുത്ത മേഖലകളിൽ 10 മിനിറ്റ് കൊണ്ട് വിതരണം പൂർത്തിയാക്കും എന്നതാണ്.












Click it and Unblock the Notifications