Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ എന്നാ സുമ്മാവാ..; ഈ ഓഫർ കേട്ടാൽ ഞെട്ടാത്ത ആരുമുണ്ടാവില്ല, ഐഫോൺ 15ന്റെ വില വെറും 26,005 രൂപ?

ഇന്ത്യൻ വിപണിയിൽ ഐഫോൺ അടുത്തിടെ ഉണ്ടാക്കിയ തരംഗം മറ്റ് പല കമ്പനികൾക്കും ഇന്നും ഒരു സ്വപ്‌നം മാത്രമാണ്. അത്രയേറെ ഉപഭോക്താക്കളാണ് ഐഫോൺ തേടി എത്തുന്നത്. മുൻപൊക്കെ കൂടിയ വിലയും മറ്റ് ചില ബുദ്ധിമുട്ടുകളും കാരണം വളരെ കുറച്ച് പേർ മാത്രമാണ് ഐഫോൺ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് ചിത്രം മാറി, ഐഫോണിന്റെ ഉപഭോക്താക്കളുടെ എണ്ണം വലിയ തോതിൽ ഉയർന്നിരിക്കുകയാണ്.

എല്ലാ മോഡലുകൾക്കും ലഭിക്കുന്ന ഓഫറുകൾ അത്രയും മികച്ചതാണ്. ആൻഡ്രോയിഡ് ഫോണുകൾ എത്ര തന്നെ ഫീച്ചറുകൾ നൽകുന്നു എന്ന് പറയുമ്പോഴും ഒരിക്കലും ഐഫോണിന് കിട്ടുന്ന സ്വീകാര്യത അവയ്ക്ക് കിട്ടാറില്ല എന്നതാണ് പ്രധാന പ്രത്യേകത. കാരണം പലരും ഐഫോണിനെ ഒരു അളവുകോൽ ആയാണ് കാണുന്നത്. ഇന്ന് പക്ഷേ അൽപ്പം ജനകീയമായി ആപ്പിൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ താഴേക്കിടയിലേക്ക് കൂടി എത്തിക്കുന്നുണ്ടെന്ന് മാത്രം.

iphonediscounts

ഐഫോൺ 17 ലോഞ്ചിനോട് അടുക്കുകയാണ്. എല്ലാവരും ഇപ്പോൾ ഈ മോഡലിന്റെ വരവിനായി കാത്തിരിക്കുകയാണ്. തികഞ്ഞ പ്രതീക്ഷയിലാണ് ആപ്പിൾ ആരാധകർ. വരാനിരിക്കുന്ന മോഡലിന്റെ ഫീച്ചറുകള് കുറിച്ചുള്ള റിപ്പോർട്ടുകൾ ഓരോ സമയത്തും പുറത്തുവരുന്നുണ്ട്. അതിനിടയിൽ പഴയ മോഡലുകൾക്ക് ഒട്ടും ഡിമാൻഡ് കുറയുന്നുമില്ല.

ഇറങ്ങിയിട്ട് ഏതാണ്ട്‌ രണ്ട് വർഷം പിന്നിട്ടെങ്കിലും ആപ്പിൾ ഐഫോൺ 15 ആളുകൾക്ക് ഇടയിൽ ഇപ്പോഴും ജനപ്രിയമാണ്. അതിന്റെ ക്യാമറ ഉൾപ്പെടെയുള്ള ഫീച്ചറുകളും മറ്റ് പ്രത്യേകതകളും ആളുകളെ കൂടുതലായി ആകർഷിക്കുന്നു. രണ്ട് വർഷം തികയാൻ മാസങ്ങൾ മാത്രം ശേഷിക്കെ ഈ ഫോണിന് ഇപ്പോഴും ആവശ്യക്കാർ ഏറെയാണ്.

അടുത്തകാലത്തായി പ്രത്യേകിച്ച് ഈ മോഡലിന് നല്ല ഓഫറുകൾ നൽകുകയും ഇ കൊമേഴ്‌സ് സ്ഥാപനങ്ങൾ നല്ല രീതിയിൽ മാർക്കറ്റ് ചെയ്യുകയും ഒക്കെ ചെയ്യുന്നതിനാൽ നല്ല സെയിൽ ആണ് നടക്കുന്നത്. ഗ്രെയ്റ്റ് ഇന്ത്യൻ ഫെസ്‌റ്റിവൽ പോലെയുള്ള സമയങ്ങളിൽ ഈ ഫോണിന്റെ വിൽപ്പന കുതിച്ചുയരുന്ന കാഴ്‌ച പതിവാണ്. അല്ലാത്തപ്പോഴും കൃത്യമായ ഓഫറുകൾ കൊടുത്തുകൊണ്ട് ഫോണിനെ ആളുകൾക്ക് ഇടയിൽ എത്തിക്കാൻ ആപ്പിളിന് കഴിയാറുണ്ട്.

ഇപ്പോഴിതാ ആപ്പിളിന്റെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നായ ഐഫോൺ 15ക്ക് നല്ല ഡിസ്‌കൗണ്ടും ഓഫറും നൽകുകയാണ് ഇ കൊമേഴ്‌സ് സ്ഥാപനമായ ആമസോൺ. ആപ്പിൾ ഐഫോൺ 16യുടെ വരവോടെ കമ്പനി 15ന്റെ നിർമ്മാണം പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ നല്ല ഓഫറാണ് കമ്പനി ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്. എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകതകൾ എന്നറിയാം.

ഐഫോൺ 15: ഡിസ്‌കൗണ്ട് ഇങ്ങനെ

ആപ്പിൾ ഐഫോൺ 15 (128 ജിബി, ബ്ലാക്ക്) ഇപ്പോൾ ആമസോണിൽ 79,900 രൂപ പ്രാരംഭ വിലയ്ക്ക് ലഭ്യമാണ്. എന്നാൽ 14 ശതമാനം കിഴിവ് വരുമ്പോൾ ആകെ വില 59,900 രൂപയായി കുറയുന്നു. കൂടാതെ ആമസോണിന്റെ എക്സ്ചേഞ്ച് ഓഫർ കൂടി നിങ്ങൾക്ക് ഈ വേളയിൽ പ്രയോജനപ്പെടുത്താവുന്നതാണ്. ഉദാഹരണത്തിന്, നല്ല നിലയിലുള്ള ഉപയോഗിച്ച ഐഫോൺ 15 (512 ജിബി) ട്രേഡ് ചെയ്യുന്നത് നിങ്ങൾക്ക് 30,900 രൂപയുടെ അധിക ലാഭം നൽകും, ഇത് ഐഫോൺ 15ന്റെ മൊത്തം വില 29,000 രൂപയായി കുറയ്ക്കുന്നു.

അവിടെയും തീരുന്നില്ല. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 2995 രൂപയുടെ അധിക കിഴിവ് ആസ്വദിക്കാം. ഇത് ഐഫോൺ 15 ന്റെ മൊത്തം വില 26,005 രൂപയായി കുറയ്ക്കുന്നു, നിലവിൽ ഈ ഫോൺ അല്ലെങ്കിൽ ഇതുപോലെ നല്ലൊരു മോഡൽ സ്വന്തമാക്കണം എന്നാഗ്രഹിക്കുന്ന ആളുകളെ സംബന്ധിച്ച് ഏറ്റവും മികച്ച ഡീൽ തന്നെയാണെന്ന് നിസംശയം പറയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+