ആപ്പിളിന്റെ ഓണം ഓഫറാണോ? ഒറ്റയടിക്ക് ഇത്രയും കുറവോ! മുടക്കേണ്ടത് വെറും 35000ത്തിൽ താഴെ മാത്രം...
ഓണക്കാലമാണ് വരാൻ പോവുന്നത്. എല്ലായിടത്തും ഓഫറുകളുടെ പൂരമാണ്. വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ ഓഫറുകൾ ധാരാളമുണ്ട്. അത്തരത്തിൽ അടുത്ത കാലത്തായി ഇലക്ട്രോണിക്‌സ് മേഖലയിൽ ഇത് പതിവാണ്. പ്രധാനമായും ഫോണുകൾക്ക് ആണ് ഇവ നൽകുന്നത്. ഇ കൊമേഴ്‌സ് കമ്പനികളാണ് മികച്ച രീതിയിൽ ജനങ്ങളുടെ പൾസ് അറിഞ്ഞുകൊണ്ട് നിലവിൽ ഏറ്റവും മികച്ച ഓഫറുകൾ നൽകി വരുന്നത്.
നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന കണക്കുകളുമായി മുന്നേറുന്നത് ആഗോള സ്‍മാർട്ട് ഫോൺ ഭീമൻമാരായ ആപ്പിളിന്റെ വിവിധ മോഡലുകളാണ്. പഴയ അകൽച്ച ഒന്നും തന്നെ നിലവിൽ രാജ്യത്തെ ഉപഭോക്താക്കൾക്ക് കമ്പനിയോടില്ല. പണ്ട് പ്രീമിയം ഉപഭോക്താക്കളുടെ മാത്രം കുത്തക ആയിരുന്ന ഐഫോൺ വിപണി എല്ലാവർക്കുമായി മാറിയിരിക്കുന്നു. ആപ്പിളിന്റെ വിലയിലെ ഉദാരവത്കരണം അടക്കം ഇതിന് കാരണമായിട്ടുണ്ട്.

ആപ്പിളിനെ ദൂരെ നിന്ന് നോക്കി കണ്ടിരുന്ന സാഹചര്യമൊക്കെ ഇപ്പോൾ മാറി. ഇന്ത്യൻ വിപണിയിലും ഐഫോണുകൾ കാര്യമായി പിടിമുറുക്കി കഴിഞ്ഞു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി വലിയ രീതിയിലുള്ള വിൽപ്പന കണക്കുകളാണ് വിവിധ മോഡലുകൾക്ക് ഇന്ത്യയിൽ ഉണ്ടാവുന്നത്. അവസാനമായി പുറത്തിറങ്ങിയ ഐഫോൺ 16 വരെ ഈ കണക്കുകൾ അതേപടി തുടരുന്നുണ്ട്.
ഇനി അടുത്ത മാസം വരാനിരിക്കുന്ന ഐഫോൺ 17ന് കാത്തിരിക്കുന്ന ആളുകളും ചില്ലറയല്ല. ഇതിനൊക്കെയും കാരണം അതിന്റെ സവിശേഷതകളാണ്. വിൽപ്പന എടുത്ത് നോക്കിയാൽ നിങ്ങൾക്ക് അത് മനസിലാവും. എന്തെന്നാൽ നിലവിൽ ആൻഡ്രോയിഡ് മോഡലുകളെക്കാൾ മികച്ച രീതിയിൽ തന്നെ ഐഒഎസ് സോഫ്റ്റ്‌വെയർ ഉള്ള ഈ മോഡൽ വിറ്റഴിയുന്നുണ്ട്. അതാണ് ഈ മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത.
അതിൽ ജനപ്രീതിയുള്ള മോഡലുകൾ നിരവധിയുണ്ട്. ഇറങ്ങിയിട്ട് കൊല്ലം രണ്ടായെങ്കിലും ഐഫോൺ 15 ഇക്കൂട്ടത്തിൽ മുൻനിരയിലുണ്ട്. ഐഫോൺ 16 മോഡലിനേക്കാൾ ഒരുപടി മുകളിലാണ് ഇതിന്റെ സ്ഥാനം എന്നാണ് ചിലർ പറയുന്നത്. അതിന് അവർ പറയുന്ന കാരണം അതിന്റെ ഫീച്ചറുകളും ശക്തമായ സ്പെസിഫിക്കേഷനുകളുമാണ്. ചരിത്രത്തിലെ ഏറ്റവും മികച്ച ഐഫോൺ മോഡലുകളിൽ ഒന്നായും ഐഫോൺ 15 പലരും കണക്കാക്കുന്നു.
ഇപ്പോഴിതാ ഈ മോഡലിനും ഏറ്റവും നല്ല ഓഫർ ലഭ്യമായിരിക്കുകയാണ്. കഴിഞ്ഞ കാലങ്ങളിൽ നമുക്ക് നോക്കിയാൽ മനസിലാവുന്ന ഒരു കാര്യം എന്തെന്നാൽ ഐഫോണിന്റെ ഏത് പുതിയ മോഡൽ വരുമ്പോഴും പഴയ മോഡലുകളുടെ കച്ചവടത്തിലും വിൽപ്പനയിലും ഒരു കോട്ടവും തട്ടില്ലെന്നാണ്. അതിനെ ശരി വയ്ക്കുകയാണ് ഐഫോൺ 15.ആമസോണിൽ ഈ മോഡലിന് നൽകിയ ഏറ്റവും നല്ല ഓഫറും അതിന്റെ വിവരങ്ങളും അറിയാം.
ഐഫോൺ 15 ഓഫറുകൾ
ആപ്പിൾ ഐഫോൺ 15 (128 ജിബി, കറുപ്പ്) നിലവിൽ ആമസോണിൽ 79,900 രൂപയ്ക്കാണ് ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. എന്നാൽ 12 ശതമാനം കിഴിവ് ബാധകമാകുന്നതോടെ ഈ വില 61,400 രൂപയായി കുറയും. കൂടാതെ, ഉപഭോക്താക്കൾക്ക് അവരുടെ പഴയ ഐഫോൺ 14 (നല്ല നിലയിൽ പ്രവർത്തിക്കുന്നത്) ട്രേഡ് ചെയ്യുന്നതിലൂടെ 25,550 രൂപ വരെ ലാഭിക്കാം, ഇത് ആപ്പിളിന്റെ മികച്ച ഫോണുകളിൽ ഒന്നിന്റെ വില 35,850 രൂപയായി കുറയ്ക്കും.
അതുകൊണ്ട് തീർന്നെന്ന് കരുതേണ്ട. ഓഫറുകളിൽ വേറെയും അടങ്ങിയിട്ടുണ്ട് ആനുകൂല്യങ്ങൾ. അതിലൊന്നാണ് ബാങ്ക് കാർഡ് ഓഫറുകൾ. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 3070 രൂപ വരെ കിഴിവ് ലഭിക്കും, ഇത് ഐഫോൺ 15ന്റെ ആമസോണിന്റെ അന്തിമ വില വെറും 32,780 രൂപയായി കുറയ്ക്കുന്നു. ഈ ഉത്സവ കാലത്ത് ഒരു ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നല്ല ഓപ്‌ഷൻ തന്നെയാണ് അത്.












Click it and Unblock the Notifications