ആപ്പിളിന്റെ അടിയിൽ ഏത് കൊമ്പനും വീഴും; ഐഫോൺ 15യുടെ ലാഭം 21,000 രൂപയ്ക്ക് മുകളിലോ? അറിയാം

അടുത്ത കാലത്തായി ഇന്ത്യൻ വിപണിയിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന കമ്പനികളിൽ ഒന്നാണ് ആപ്പിൾ. മുൻപൊക്കെ ആൻഡ്രോയിഡ് ഫോണുകളുടെ നിഴലിൽ ഒതുങ്ങി പോവുന്ന ആപ്പിളിന്റെ കാഴ്‌ചയാണ് നാം കണ്ടിരുന്നത്. എന്നാൽ ഇന്നതൊക്കെ മാറിയിരിക്കുകയാണ്. ആപ്പിൾ വിപണിയിൽ താലപ്പൊക്കമുള്ള നിലയിലേക്ക് വളർന്നുകഴിഞ്ഞു. വിൽപ്പനയിലും ജനപ്രീതിയിലും മറ്റാരേക്കാളും മുൻപന്തിയിൽ എത്തി നിൽക്കുകയാണ് ആപ്പിൾ രാജ്യത്ത്.

അതുകൊണ്ട് തന്നെ ആപ്പിൾ മോഡലുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഏറ്റവും ഒടുവിൽ ഇറങ്ങിയ ആപ്പിൾ ഐഫോൺ 17 സീരീസ് മുതൽ ഇങ്ങോട്ടുള്ള എല്ലാ മോഡലുകളും കാര്യമായ വിൽപ്പന കണക്കുകളാണ് രാജ്യത്താകെ സൃഷ്‌ടിക്കുന്നത്. അവയിൽ പല മോഡലുകളും ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്‌ടിക്കുകയും വിൽപ്പന കണക്കുകളിൽ മുന്നിട്ട് നിൽക്കുകയും ചെയ്യുന്നുണ്ട് എന്നത് പലരും കാണാതെ പോവുന്നു.

iphone 15

ഇപ്പോഴിതാ ആപ്പിളിന്റെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നായ ഐഫോൺ 15ന് നല്ല ഓഫറുകളാണ് പ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വിലയിൽ വമ്പൻ കുറവും അതിനൊപ്പം ഡിസ്‌കൗണ്ട് ഓഫറുകളും ഒക്കെയായി ആപ്പിൾ ഐഫോൺ 15 മോഡൽ വമ്പൻ വിൽപ്പന കണക്കുകളാണ് ഈ ഓഫറിന്റെ സഹായത്തോടെ കാഴ്‌ച വയ്ക്കുക എന്നാണ് കരുതുന്നത്.

ആപ്പിൾ ഐഫോൺ 15 ഓഫർ

ഫ്ലിപ്പ്കാർട്ടിന്റെ ഏറ്റവും പുതിയ ലിസ്‌റ്റിങ്ങുകൾ അനുസരിച്ച്, കമ്പനി ആപ്പിളിന്റെ ഐഫോൺ 15 സീരീസിൽ അടുത്തിടെയുള്ള വിൽപ്പനയ്ക്കിടെ വലിയ വിലക്കുറവ് അവതരിപ്പിച്ചിരിക്കുകയാണ്. അടിസ്ഥാന മോഡൽ ഐഫോൺ 15 128 ജിബിയുടെ വില ഇപ്പോൾ 58,900 രൂപയോളമാണ്. ഇത് മികച്ചൊരു ഡീൽ തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. അടിസ്ഥാന വേരിയന്റ് എന്ന് കരുതി തള്ളിക്കളയാൻ കഴിയാത്ത മോഡലാണ് ഐഫോൺ 15.

ഔദ്യോഗിക ലോഞ്ച് സമയത്ത് 79,900 രൂപയായിരുന്ന ഐഫോൺ 15 128ജിബി മോഡലിന് ഏകദേശം 21000 രൂപയുടെ നേരിട്ടുള്ള കിഴിവുകൾ ഇപ്പോൾ ലഭിക്കും. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ ഈ ഉപകരണത്തിന് 58,900 രൂപ വിലയാണ് നൽകിയിരിക്കുന്നത്. കൂടാതെ ചില തിരഞ്ഞെടുത്ത കാർഡുകളിൽ 5795 രൂപ അധിക കിഴിവ് കൂടി ലഭ്യമാണ്. ഇതോടെ അന്തിമ വില 53,105 രൂപയിലേക്ക് വരുന്നു. ഇത് നിലവിൽ കിട്ടാവുന്നതിൽ മികച്ച ഓഫർ തന്നെയാണ്.

ഐഫോൺ 15 ഫീച്ചറുകൾ

ആപ്പിളിന്റെ പല മാറ്റങ്ങളും ആദ്യമായി പരീക്ഷിച്ച മോഡലാണ് ഇത്. 6-കോർ സിപിയു, 5-കോർ ജിപിയു എന്നിവയുള്ള ശക്തമായ എ16 ബയോണിക് ചിപ്പ്, 4കെ വീഡിയോ റെക്കോർഡിംഗ് ശേഷിയുള്ള അഡ്വാൻസ്ഡ് ഡ്യുവൽ ക്യാമറ സിസ്‌റ്റം എന്നിവയാണ് ഇതിനെ വേറിട്ട് നിർത്തുന്നത്. അതോടൊപ്പം, ഇതിന് മികച്ച അലുമിനിയം ഡിസൈനും ഐപി68 വാട്ടർ-ഡസ്‌റ്റ് റെസിസ്‌റ്റൻസ് റേറ്റിംഗും നൽകിയിട്ടുണ്ട്. സകല മേഖലയിലും മറ്റെല്ലാ ഫോണുകളെയും പോലെ മികച്ചു നിൽക്കുന്നതാണ് ഐഫോൺ 15.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+