ആപ്പിളിനെ ഇനി പിടിച്ചാൽ കിട്ടില്ല; ഐഫോൺ 15യുടെ വിലക്കുറവ് ആരെയും ഞെട്ടിക്കും, 25,000 രൂപ കുറയും?
ആപ്പിൾ മോഡലുകൾക്ക് ആവശ്യക്കാർ എന്നും അധികമായി വരുന്ന സമയമാണ് ഇത്. ഏറ്റവും ഒടുവിൽ ഇറങ്ങിയ ആപ്പിൾ ഐഫോൺ 17 സീരീസ് മുതൽ ഇങ്ങോട്ടുള്ള എല്ലാ മോഡലുകളും കാര്യമായ വിൽപ്പന കണക്കുകളാണ് ഉണ്ടാക്കി എടുത്തിരിക്കുന്നത്. അവയിൽ പല മോഡലുകളും ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്‌ടിക്കുകയും വിൽപ്പന കണക്കുകളിൽ മുന്നിട്ട് നിൽക്കുകയും ചെയ്യുന്നുണ്ട് എന്നതും ഒരാൾ പോലും മറക്കരുത്.
ആപ്പിളിനെ സംബന്ധിച്ച് ഇന്ത്യൻ വിപണി ഇപ്പോൾ നിർണായക ഇടങ്ങളിൽ ഒന്ന്. അതുകൊണ്ട് തന്നെ അവർ വിൽപ്പനയിൽ കൂടുതൽ ലക്ഷ്യമിടുന്നതും ഇന്ത്യൻ മാർക്കറ്റ് തന്നെയാണ്. വിവിധ ഫോണുകളുടെ കഴിഞ്ഞ കാലത്തെ പ്രകടനങ്ങൾ എടുത്തു നോക്കിയാൽ ആപ്പിളിന്റെ അപ്രമാദിത്വം വിപണിയിൽ കൃത്യമായും പ്രകടമാവും. മുൻകാല മോഡലുകൾ എന്നോ പുതിയത് എന്നോ വ്യത്യാസമില്ലാതെ എല്ലാ ഫോണുകളും മികച്ച പ്രകടനമാണ് നടത്തി കൊണ്ടിരിക്കുന്നത്.

ഒരുകാലത്ത് ഇന്ത്യക്കാരുടെ എല്ലാം കണ്ണിലുണ്ണിയായിരുന്ന മോഡലായിരുന്നു ഐഫോൺ 15. ഇറങ്ങിയിട്ട് വർഷം രണ്ട് കഴിഞ്ഞെങ്കിലും ഈ മോഡലിന്റെ പ്രവർത്തനം പഴയതിലും വളരെ മികച്ച രീതിയിലാണ്. അതിന് ശേഷം രണ്ട് തലമുറ ഫോണുകൾ വന്നെങ്കിലും ഇപ്പോഴും അതിന് ആവശ്യക്കാർ ഏറെയാണ്. ഫോണിന്റെ ഇപ്പോഴത്തെ ഓഫറുകൾ എന്തൊക്കെ എന്നറിയാം.
ഐഫോൺ 15 ഓഫറുകൾ
ഒരു ഐഫോൺ സ്വന്തമാക്കാൻ ആലോചിക്കുന്നവർക്ക് ഇപ്പോൾ അതിനുള്ള ഏറ്റവും മികച്ച അവസരമാണ്. പ്രമുഖ ഓൺലൈൻ വിൽപ്പന പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാർട്ടിൽ ഐഫോൺ 15-ന് 25,000 രൂപയിലധികം വിലക്കിഴിവ് ലഭ്യം. ഇതുകൂടാതെ, വിവിധ ബാങ്ക്, കാർഡ് ഓഫറുകൾ കൂടി പ്രയോജനപ്പെടുത്തുന്നത് വഴി ഈ ഉപകരണത്തിന്റെ ഫലത്തിലുള്ള വില പിന്നെയും കുറയ്ക്കുവാൻ ഉപഭോക്താക്കൾക്ക് സാധിക്കും എന്നതാണ് പ്രത്യേകത.
ഫ്ലിപ്‌കാർട്ടിൽ ആപ്പിൾ ഐഫോൺ 15 ഇപ്പോൾ 54,900 രൂപയ്ക്ക് സ്വന്തമാക്കാം. 79,999 രൂപയിൽ നിന്ന് 25,099 രൂപയുടെ നേരിട്ടുള്ള വിലക്കിഴിവാണ് ഇത്. ഫ്ലിപ്‌കാർട്ട് ആക്‌സിസ് അല്ലെങ്കിൽ ഫ്ലിപ്‌കാർട്ട് എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 2745 രൂപയുടെ അധിക ഡിസ്‌കൗണ്ടും നേടാനാകും. പ്രതിമാസം 1931 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ സൗകര്യങ്ങളും അതിനൊപ്പം ലഭ്യമാണ് എന്നതാണ് മറ്റൊരു പ്രധാന കാര്യം.
തങ്ങളുടെ പഴയ ഉപകരണം മാറ്റി പുതിയ ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് എക്സ്ചേഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്താം. പഴയ ഫോണിന്റെ ബ്രാൻഡ്, മോഡൽ, അതിന്റെ നിലവിലെ പ്രവർത്തനക്ഷമത എന്നിവ പരിഗണിച്ച് 44,450 രൂപ വരെ ഉയർന്ന എക്സ്ചേഞ്ച് മൂല്യം ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഇ കൊമേഴ്‌സ് സ്ഥാപനം വ്യക്തമാക്കി.
ഐഫോൺ 15 ഫീച്ചറുകൾ
6-കോർ സിപിയു, 5-കോർ ജിപിയു എന്നിവയുള്ള ശക്തമായ എ16 ബയോണിക് ചിപ്പ്, 4K വീഡിയോ റെക്കോർഡിംഗ് ശേഷിയുള്ള അഡ്വാൻസ്ഡ് ഡ്യുവൽ ക്യാമറ സിസ്‌റ്റം എന്നിവയാണ് ഈ സ്‌മാർട്ട്‌ഫോണിന്റെ സവിശേഷതകൾ. അതോടൊപ്പം, ഇതിന് മികച്ച അലുമിനിയം ഡിസൈനും ഐപി68 വാട്ടർ-ഡസ്‌റ്റ് റെസിസ്‌റ്റൻസ് റേറ്റിംഗും ഇതിനുണ്ട്. എന്തുകൊണ്ടും നല്ലൊരു സ്‍മാർട്ട്ഫോൺ തന്നെയാണ് ഇതെന്ന കാര്യത്തിൽ സംശയമില്ല.












Click it and Unblock the Notifications