Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ വേറെ മൂഡിലാണ് മക്കളേ..; ഐഫോൺ 15 വാങ്ങുമ്പോൾ അത്രയ്ക്കും ലാഭം, ബിഗ് ബില്യൺ ഡേയ്‌സ് വരുന്നു

നമ്മുടെ സ്‍മാർട്ട് ഫോൺ വിപണിയുടെ എല്ലാ സാധ്യതകളും തിരിച്ചറിഞ്ഞു കൊണ്ട് ആപ്പിൾ കൊണ്ട് വന്ന പുത്തൻ മോഡലായ ആപ്പിൾ ഐഫോൺ 16 സീരീസിന്റെ വിൽപ്പന ഇതുവരെ ആരംഭിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിൽ തന്നെ ഇതിന്റെ വിൽപ്പന തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇപ്പോഴും താരം ഇതിന്റെ മുൻഗാമിയായ ആപ്പിൾ ഐഫോൺ 15 സീരീസ് തന്നെയാണ്. അത് ഫീച്ചറുകളുടെ കാര്യത്തിൽ ആയാലും സ്വീകാര്യതയുടെ കാര്യത്തിൽ ആയാലും.

ആപ്പിൾ നിലവിൽ വിറ്റു കൊണ്ടിരിക്കുന്നതിൽ ഏറ്റവും കരുത്തനും അതിലേറെ ഫീച്ചറുകളാൽ സമ്പന്നവുമാണ് ഈ ഫ്ലാഗ്ഷിപ്പ് മോഡൽ എന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. അതിനാലാണ് ഐഫോൺ 16 വിപണിയിൽ എത്തുന്നതോടെ ഈ മോഡലിന്റെ വില കുറയുമെന്ന അഭ്യൂഹങ്ങൾ ശക്തമായതും അതിനായി ഉപഭോക്താക്കൾ കാത്തിരിപ്പ് തുടരുന്നതും.

appleiphone15flipkart

ഈ അഭ്യൂഹങ്ങൾ ഏറെക്കുറെ ശരിവയ്ക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഈ ഉത്തവകാലത്ത് ഇന്ത്യയിലെ ഒട്ടുമിക്ക ആളുകളും കാത്തിരിക്കുന്ന പ്രഖ്യാപനങ്ങൾ ഇ കൊമേഴ്‌സ് കമ്പനികൾ നടത്തുമ്പോൾ അക്കൂട്ടത്തിൽ ഈ ഫോണിന്റെ കുറഞ്ഞ വിലയും ഉണ്ടാവുമെന്ന് നേരത്തെ തന്നെ പ്രതീക്ഷകൾ ഉപഭോക്താക്കൾ പങ്കുവച്ചിരുന്നു.

അതിനെ ശരിവച്ചുകൊണ്ട് ഇപ്പോഴിതാ ഫ്ലിപ്പ്കാർട്ട് ഐഫോൺ 15 അടക്കമുള്ള ആപ്പിൾ ഉത്പന്നങ്ങളിൽ വൻ വിലക്കുറവ് ഉണ്ടാവുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഐപാഡ് ഉൾപ്പെടെയുള്ളവയ്ക്ക് സർവകാല കുറവാണു വിലയിൽ വരുത്തുകയെന്നാണ് ഇ കൊമേഴ്‌സ് ഭീമൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഐപാഡ് ഒൻപതാം ജനറേഷന് ആദ്യമായി വില 18,999 എന്ന നിലവാരത്തിലേക്ക് എത്തുമെന്നാണ് കമ്പനി പുറത്തുവിട്ട ടീസറിൽ വ്യക്തമാക്കുന്നത്.

ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ എന്ന് മുതൽ ?

ഫ്ലിപ്‌കാർട്ട് തങ്ങളുടെ ഈ വർഷത്തെ ഏറ്റവും വലിയ വിൽപ്പന മാമാങ്കമായ ബിഗ് ബില്യൺ ഡേയ്‌സ് തീയതികൾ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സെപ്റ്റംബർ 27ന് വിൽപ്പന ആരംഭിക്കുമെന്നാണ് ഫ്ലിപ്‌കാർട്ട് അറിയിച്ചിരിക്കുന്നത്. പ്രീമിയം, അൾട്രാ പ്രീമിയം സ്‌മാർട്ട്ഫോണുകൾ ഉൾപ്പെടെ പല ഐറ്റങ്ങൾക്കും വൻ വിലക്കുറവായിരിക്കും ഈ സമയത്ത് ഉണ്ടാവുക എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

അതേസമയം, ബിഗ് ബില്യൺ ഡേയ്‌സ് സെയിലിൽ സ്‌മാർട്ട്‌ഫോണുകൾ കൂടാതെ, ഇന്റൽ കോർ അൾട്രാ പവർഡ് എഐ പിസികൾ 60,000 രൂപയിൽ താഴെ വിലയ്‌ക്ക് ലഭ്യമാകും എന്നാണ് അറിയിച്ചിരിക്കുന്നത്, കൂടാതെ ഏസർ, നത്തിംഗ്, ബോട്ട് തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും കുറഞ്ഞ നിരക്കിൽ ലഭ്യമാകും എന്നാണ് ഇ കൊമേഴ്‌സ് കമ്പനി അറിയിച്ചിരിക്കുന്നത്.

ആപ്പിൾ ഐഫോൺ 15 സീരീസ്

ആപ്പിളിന്റെ നിലവിലെ ഫ്ലാഗ്ഷിപ്പ് അത്ഭുതങ്ങളിൽ ഒന്നായ ഐഫോൺ 15 സീരീസിന് കാര്യമായ വിലക്കുറവ് ഉണ്ടാവുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിവ ഉൾപ്പെടെ കുറഞ്ഞ വിലയിൽ ഈ കാലയളവിൽ ലഭ്യമാക്കുമെന്ന് കമ്പനി തന്നെ ടീസറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇവയുടെ കൃത്യമായ വിലക്കുറവ് വൈകാതെ തന്നെ അറിയാൻ കഴിയും.

ഓഫറുകൾ ലഭ്യമാവുന്ന മറ്റ് ഉപകരണങ്ങൾ ഇവയൊക്കെ

അതിനുപുറമെ, ഗ്യാലക്‌സി എസ്23, പിക്‌സൽ 9, ഗ്യാലക്‌സി എസ്24 അൾട്രാ, മോട്ടോറോള എഡ്‌ജ്‌ 50 പ്രോ, നത്തിംഗ് ഫോൺ (2എ) എന്നിവ ഉൾപ്പെടെ ഒട്ടേറെ ഫോണുകൾ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകും. കൂടാതെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ലാപ്‌ടോപ്പുകൾ പോലുള്ളവയും എല്ലാം കുറഞ്ഞ വിലയിൽ ലഭ്യമാവും എന്നതാണ് പ്രത്യേകത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+