Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് ഐഫോൺ 15 ആണ് മോനെ ദിനേശാ; ഫ്ലിപ്പ്കാർട്ട് തരും വമ്പൻ ഓഫറിൽ, അതും 15,901 രൂപയുടെ കിഴിവ്..!

എന്തൊക്കെ പറഞ്ഞാലും ഐഫോൺ ഉപയോഗിക്കുന്നതിന്റെ ഒരു സുഖവും ഗാംഭീര്യവും ഒന്ന് വേറെ തന്നെയാണ്. അതുകൊണ്ട് തന്നെയാവണം ഇപ്പോഴത്തെ കാലത്ത് കേവലം ഒരു സ്‍മാർട്ട് ഫോൺ എന്നതിലുപരി അതിലേറെ പ്രൗഡിയുടെയും ആഡംബരത്തിന്റെയും ഒക്കെ ഒരു ചിഹ്നമായി ഈ ഫോൺ മാറിയെന്നതാണ് സത്യം.

എങ്കിലും ഒരു ഫോൺ എന്ന നിലയിൽ നോക്കുമ്പോൾ പോലും ഐഫോൺ ഏത് മോഡലുകളോടും കിടപിടിക്കാൻ കെൽപ്പുള്ളതാണ്. ഇടക്കാലത്ത് ബാറ്ററി, ചാർജിംഗ്, സ്‌ക്രീൻ സൈസ് എന്നിവ ചൂണ്ടിക്കാട്ടി പലപ്പോഴും കളിയാക്കലുകൾക്ക് വിധേയമാകേണ്ടി വന്നിരുന്നെങ്കിലും അതിനെ മാറ്റി കൂടുതൽ മെച്ചപ്പെട്ട ഫീച്ചറുകളുമായി ഇന്ന് ഐഫോണിന്റെ വിവിധ മോഡലുകൾ വിപണിയിലുണ്ട്.

iphone15offerslatest

അതിൽ പ്രധാനപ്പെട്ട ഒരു മോഡലാണ് അടുത്തിടെ അവർ പുറത്തിറക്കിയ പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡലായ ആപ്പിൾ ഐഫോൺ 15. കമ്പനിയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും മികച്ച ഫീച്ചറുകളും മാറ്റങ്ങളും ഒരു കുടക്കീഴിൽ എത്തിച്ച ഈ മോഡൽ വലിയ രീതിയിലാണ് വിറ്റഴിക്കുന്നത്. എന്നാൽ ഇപ്പോൾ കൂടുതൽ വിലക്കുറവിൽ ഈ ഫോൺ ലഭ്യമാക്കാനുള്ള സാധ്യതകളാണ്‌ നിങ്ങൾക്ക് മുൻപിലുള്ളത്.

പ്രമുഖ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാർട്ട് ഇപ്പോഴിതാ വമ്പൻ ഓഫറുമായാണ് രംഗത്ത് വന്നിരിക്കുന്നത്. മോഡലിന്റെ ലോഞ്ച് വിലയായ 79,900 രൂപയിൽ നിന്ന് വലിയ കുറവിലാണ് വിൽപ്പന നടത്തുന്നത്. യാതൊരു ബാങ്ക് ഓഫറും കൂടാതെ 63,999 രൂപയ്ക്ക് ഐഫോൺ നിങ്ങൾക്ക് വാങ്ങാം, അതായത് 15,901 രൂപയുടെ കിഴിവ് ഒരു നിബന്ധനയുമില്ലാതെ നിങ്ങൾക്ക് ലഭ്യമാകും.

ഐഫോൺ 15 ഫീച്ചറുകൾ

കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ ഫ്ലാഗ്ഷിപ്പ് ഫോൺ ആപ്പിൾ ലോഞ്ച് ചെയ്‌തത്‌. 6.10-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയോടെയാണ് ഫോൺ വന്നത്. ആപ്പിൾ ഐഫോൺ 15 മോഡലിൽ ഒരു ഹെക്‌സാ കോർ ആപ്പിൾ എ16 ബയോണിക് പ്രൊസസറാണ് നൽകിയിരിക്കുന്നത്. ഇത് 6 ജിബി റാമോടെ അവതരിപ്പിച്ചു. ഈ മോഡൽ വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്നതാണ്.

പ്രോ മോഡലുകളിൽ നിന്ന് വ്യത്യസ്‌തമായി രണ്ട് ക്യാമറകളാണ് പിന് മൊഡ്യുളിൽ സജ്ജീകരിച്ചിരിക്കുന്നത്. ഐഫോൺ 15ൽ 48 മെഗാപിക്‌സൽ പ്രൈമറി ക്യാമറയും 12 മെഗാപിക്‌സൽ ക്യാമറയും ഉൾക്കൊള്ളുന്നതാണ് ഡ്യുവൽ ക്യാമറ സജ്ജീകരണം. 12-മെഗാപിക്‌സൽ സെൻസർ ഫീച്ചർ ചെയ്യുന്ന ഒറ്റ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

അതേസമയം, നിലവിൽ ഐഫോണിന് മാത്രമല്ല മറ്റ് മുൻനിര മോഡലുകൾക്കും ഇ-കൊമേഴ്‌സ് സൈറ്റിൽ വമ്പൻ ഡിസ്‌കൗണ്ട് ഓഫർ ലഭ്യമാണ്. സാംസങിന്റെ മുൻനിര മോഡലായ ഗ്യാലക്‌സി എസ്23, നത്തിംഗ് ഫോൺ 2, സാംസങ് ഗ്യാലക്‌സി എസ്23 എഫ്ഇ, ഗൂഗിൾ പിക്‌സൽ 8 തുടങ്ങിയ മോഡലുകൾക്ക് എല്ലാം ഫ്ലിപ്പ്കാർട്ടിൽ വമ്പൻ വിലക്കുറവാണ് ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+