Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിളിന്റെ മഹാ ഓഫർ; ഐഫോൺ 15 വെറും 44,940 രൂപയ്ക്ക്, ഇപ്പോൾ വാങ്ങിയാൽ 35,000 രൂപ ലാഭം

ഇന്ത്യൻ സ്‍മാർട്ട് ഫോൺ വിപണിയിൽ ഇത് ഓഫറുകളുടെ പെരുമഴക്കാലമാണ്. എല്ലാ മുൻനിര കമ്പനികളും തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലുകൾ മുതൽ ചെറിയ ഫോണുകൾക്ക് വരെ വലിയ ഓഫറാണ് ഉപഭോക്താക്കൾക്ക് മുൻപിൽ വച്ചു നീട്ടുന്നത്. അതിൽ പ്രീമിയം മോഡലുകൾ എന്നോ ബജറ്റ് ഫോണുകൾ എന്നോ വ്യത്യാസം ഇല്ലാതെ എല്ലാ മോഡലുകൾക്കും ധാരാളം ഓഫറുകൾ ലഭ്യമാണ്.

അത്തരത്തിൽ നമ്മുടെ എല്ലാവരുടെയും ഇഷ്‌ട കമ്പനികളിൽ ഒന്നായ ആപ്പിളും ഓഫറുകൾ നൽകുന്ന കാര്യത്തിൽ ഒട്ടും പിന്നിലല്ല. അവരുടെ വിവിധ മോഡലുകൾക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ മികച്ച ഡിസ്‌കൗണ്ട് നൽകുന്നത് കഴിഞ്ഞ കാലങ്ങളിലും നാം കണ്ടതാണ്. അത്തരത്തിൽ ഇത്തവണ ആപ്പിളിന്റെ ഏറ്റവും ഒടുവിൽ ഇറങ്ങിയ മോഡലായ ഐഫോൺ 15 സ്‍മാർട്ട് ഫോൺ കുറഞ്ഞ വിലയിൽ ലഭ്യമാവുകയാണ് ഉപഭോക്താക്കൾക്ക് വേണ്ടി.

iphone15paytmmall

ആപ്പിൾ ഐഫോൺ 15 ഓഫറുകൾ

ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 15 ഇന്ത്യയിൽ ഔദ്യോഗികമായി വിൽപ്പന നടത്തുന്നത് 79,900 രൂപ വിലയിലാണ്. എന്നാൽ, പേടിഎം മാൾ നിലവിൽ ഫോണിന് അമ്പരപ്പിക്കുന്ന കിഴിവ് വാഗ്‌ദാനം ചെയ്യുന്നു. അതിന്റെ ഇപ്പോഴത്തെ വില 44,940 രൂപയാണ്, അതായത് യഥാർത്ഥ വിലയേക്കാൾ 34,960 രൂപ. ഐഫോൺ 15 ലോഞ്ച് ചെയ്‌തതിന് ശേഷം കണ്ട ഏറ്റവും കുറഞ്ഞ വിലയാണിത്.

എല്ലാ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമും, അതായത് ആമസോൺ, ഫ്ലിപ്കാർട്ട്, അല്ലെങ്കിൽ ജിയോമാർട്ട് എന്നിങ്ങനെ നിരന്തരം ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. എന്നാൽ പേടിഎം മാളിലെ 34,960 രൂപയുടെ ഓഫർ ഐഫോൺ 15 ന്റെ വില എക്കാലത്തെയും കുറഞ്ഞ നിലയിലേക്ക് കൊണ്ടുവരുന്നതാണ് എന്ന കാര്യം നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.

ആപ്പിൾ ഐഫോൺ 15 ഫീച്ചറുകൾ

ഐഫോൺ 15 നിരവധി ഹൈ എൻഡ് ഫീച്ചറുകളാൽ നിറഞ്ഞ മോഡലുകളിൽ ഒന്നാണെന്ന് പറയേണ്ടതില്ലലോ. 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഒഎൽഇഡി ഡിസ്‌പ്ലേ, 2556×1179 പിക്‌സൽ റെസലൂഷനും 2,000 നിറ്റ്‌സ് പീക്ക് തെളിച്ചവും ഇതിനുണ്ട്. നൂതനമായ ഡൈനാമിക് ഐലൻഡ് സിസ്‌റ്റം കൂടി ഇതിൽ ഉൾപ്പെടുന്നു. ഈ ഫോണിൽ എ16 ബയോണിക് ചിപ്പാണ് കമ്പനി നൽകിയിരിക്കുന്നത്.

കൂടാതെ ഉയർന്ന റെസല്യൂഷനുള്ള ഫോട്ടോകൾക്കും വീഡിയോകൾക്കുമായി പുതിയ 48-മെഗാപിക്‌സൽ പ്രധാന ക്യാമറയും മെച്ചപ്പെടുത്തിയ പോർട്രെയിറ്റ് ശേഷികളും ഫോണിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു. ഐപി68 വാട്ടർ-ഡെസ്‌റ്റ് പ്രൊട്ടക്ഷൻ, ഡ്യുവൽ സ്‌പീക്കറുകൾ, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് എന്നിവ ഉൾപ്പെടെ ചില അധിക സവിശേഷതകളും ഫോണിൽ നൽകിയിട്ടുണ്ട്. 9 മണിക്കൂറിലധികം ബാറ്ററി ലൈഫാണ് കമ്പനി അവകാശപ്പെടുന്നത്.

ഈ ഫോണിന്റെ മറ്റ് ഓഫറുകൾ

ഐഫോൺ 15 വാങ്ങുന്ന ആളുകൾക്ക് ജിയോ മാർട്ടും മികച്ച ഓപ്‌ഷനാണ് നൽകുന്നത്, അവിടെ ഫോൺ 69,900 രൂപയ്ക്കാണ് വിൽക്കുന്നത്, എന്ന് വെച്ചാൽ 10,000 രൂപ കിഴിവ്. ഫ്ലിപ്കാർട്ടിലും ആമസോണിലും ഐഫോൺ 15 നിലവിൽ 70,999 രൂപയ്ക്ക് തന്നെയാണ് ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. അതേസമയം, ക്രോമ ആപ്പിൾ ഐഫോൺ 15 നിലവിൽ 71,290 രൂപയ്ക്ക് ഈ സൈറ്റുകളിൽ വിൽക്കുന്നു, അതേസമയം റിലയൻസ് ഡിജിറ്റലിൽ ഇത് 71,900 രൂപയ്ക്ക് ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+