Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണുംപൂട്ടി ഒരു ഐഫോൺ വാങ്ങിയാലോ? കാരണം അത്ര നല്ല ഓഫറാണ്, ഐഫോൺ 15യുടെ വില ഞെട്ടിക്കും!

വരാനിരിക്കുന്നത് ഓഫറുകളുടെ കാലമാണ്, ഇന്ത്യൻ വിപണിയിലെ കച്ചവടം പല മടങ്ങ് വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഓഫർ മഴയിൽ ഇക്കുറി ഫോണുകൾ തന്നെയാണ് ശ്രദ്ധാ കേന്ദ്രം. വമ്പൻ വിലക്കുറവോടെയാണ് ഫോണുകൾ നിലവിൽ വിൽപ്പനയ്ക്കായി തയ്യാറെടുക്കുന്നത്. ലക്ഷക്കണക്കിന് രൂപ വിലവരുന്ന മുൻനിര കമ്പനികളുടെ ഫ്ലാഗ്ഷിപ്പ് മോഡലുകൾ മുതൽ ചെറിയ ഫോണുകൾ വരെ ഇക്കൂട്ടത്തിലുണ്ട്.

അങ്ങനെ വരുമ്പോൾ ഐഫോൺ മാത്രം മാറി നിൽക്കില്ലെന്ന് എല്ലാവർക്കും അറിയാവുന്നത് അല്ലേ. അതെ, ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത നൽകി കൊണ്ട് മികച്ച വിലക്കുറവുമായി തിളങ്ങാൻ ഒരുങ്ങുകയാണ് അമേരിക്കൻ സ്‍മാർട്ട്ഫോൺ ഭീമനായ ആപ്പിൾ. ഫീച്ചറുകളുടെ കാര്യത്തിൽ ആർക്കും പിന്നിൽ അല്ലാത്ത ഈ മോഡലുകൾ എന്തുകൊണ്ടും മികച്ചൊരു ഓപ്‌ഷൻ തന്നെയാണ്. പ്രത്യേകിച്ച് ഈ ഉത്സവകാലത്തെ കുറഞ്ഞ വില കൂടി കണക്കിലെടുക്കുമ്പോൾ.

iphoneoffers

ഓഫർ എന്ന് കേട്ടാൽ നമ്മുടെ നാട്ടിലെ ഉപഭോക്താക്കൾ വീണുപോവുമെന്ന് എല്ലാ കമ്പനികൾക്കും കൃത്യമായി അറിയാമെന്ന് തോന്നുന്നു. അതുകൊണ്ടാവണം അടിക്കടി ധാരാളം ഓഫറുകളുമായി രാജ്യത്തെ ഇ കൊമേഴ്‌സ് കമ്പനികൾ ബുദ്ധിപൂർവം രംഗത്ത് വരുന്നത്. ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ മുതൽ മൊബൈൽ ഫോണുകൾ വരെയുള്ള വിവിധ വസ്‌തുക്കൾക്ക് വലിയ വിലക്കുറവാണ് വിവിധ സൈറ്റുകൾ നൽകി വരുന്നത്.

അക്കൂട്ടത്തിൽ ശ്രദ്ധേയമാവുന്നത് ആപ്പിളിന്റെ ഓഫറുകൾ തന്നെയാണ്. അടുത്തിടെ ഏറ്റവും പുതിയ ഐഫോൺ 17 വിപണിയിൽ എത്തിയിരുന്നു. തികച്ചും മികച്ച ഓഫറുകളും ഒട്ടേറെ പ്രത്യേകതകളും ഒക്കെയായാണ് ഈ മോഡൽ വിപണിയിൽ എത്തിയത്. കഴിഞ്ഞ ദിവസം മുതൽ ഈ ഫോണിന്റെ വിൽപ്പന ആരംഭിക്കുകയും ചെയ്‌തിരുന്നു. പ്രീ ബുക്കിംഗ് അടക്കമുള്ളവയിൽ കണ്ട തള്ളിക്കയറ്റം ഫോണിന് ഗുണമാവുമെന്നാണ് കരുതപ്പെടുന്നത്.

ഈ ഫോൺ ഉൾപ്പെടെ വന്നിട്ടും പഴയ ഐഫോൺ മോഡലുകൾക്ക് ഉള്ള ജനപ്രീതിയിൽ ഒരു ഇടിവും ഉണ്ടായിട്ടില്ലെന്നതാണ് പ്രധാന കാര്യം. അക്കൂട്ടത്തിൽ പ്രധാനിയാണ് ഐഫോൺ 15, ഇതുവരെ ഇറങ്ങിയതിൽ വച്ച് ഏറ്റവും മികച്ച ഐഫോൺ മോഡലുകളിൽ ഒന്ന് തന്നെയാണ് ഇതെന്ന് നിസംശയം പറയാം. വിൽപ്പന കണക്കുകളിൽ കഴിഞ്ഞ രണ്ട് വർഷത്തിൽ അധികമായി നിറഞ്ഞു നിൽക്കുന്ന മോഡൽ കൂടിയാണിതെന്ന് പറയാം. ഇപ്പോൾ ആമസോണിൽ മികച്ച ഓഫറാണ് ഫോണിന് ലഭിക്കുന്നത്.

ഐഫോൺ 15 ഓഫറുകൾ ഇങ്ങനെ

ആകർഷകമായ കിഴിവുകളുടെയും ബാങ്ക് ഓഫറുകളുടെയും കൂട്ടായ്‌മയിലൂടെ ഇപ്പോൾ 59,990 രൂപയ്ക്ക് വിൽക്കുന്ന ഉയർന്ന നിലവാരമുള്ള ആപ്പിൾ ഐഫോൺ 15 നിലവിൽ 45,000 രൂപയിൽ താഴെ വിലയ്ക്ക് ലഭ്യമാകും. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവൽ ഓഫറുകളുടെ ഭാഗമായാണ് ഇത്രയും മികച്ച ഒരു ഓഫർ കമ്പനി ഉപഭോക്താക്കൾക്കായി നൽകിയിരിക്കുന്നത്. ഒറ്റയടിക്ക് പതിനഞ്ചായിരം രൂപയിൽ അധികം കിഴിവാണ് നൽകിയിരിക്കുന്നത്.

അതിശയിപ്പിക്കുന്ന ചില സവിശേഷതകളും ഫീച്ചറുകളും ഒക്കെയുള്ള ഐഫോൺ 15 രണ്ട് വർഷം മുൻപാണ് വിപണിയിൽ അവതരിപ്പിച്ചത്. അന്ന് 79,900 രൂപയായിരുന്നു ഈ സ്‌മാർട്ട്‌ഫോണിന്റെ വില. എന്നാൽ ഒരു വർഷത്തിനുശേഷം അത് 69,900 രൂപയായി കുറച്ചു. ഐഫോൺ 15 നിലവിൽ വെറും 59,900 രൂപയ്ക്ക് ലഭ്യമാണ്. എന്നാൽ ഇതിന് ആമസോൺ വിൽപ്പനയിലൂടെ ഉപഭോക്താക്കൾക്ക് 14 ശതമാനം കിഴിവ് നൽകുന്നു.

ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവലിൽ ഐഫോൺ 15 മോഡൽ 45,249 രൂപയ്ക്ക് വിൽക്കുമെന്ന് ആമസോൺ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ കിഴിവ് വിലയിൽ 1750 രൂപയുടെ ബാങ്ക് കിഴിവും ഉൾപ്പെടും. ഇത് ഒരു ന്യായമായ ബദലാണ്, കാരണം ബാങ്ക് ആനുകൂല്യങ്ങൾക്കും കിഴിവുകൾക്കും പുറമേ, വാങ്ങുന്നവർക്ക് വില ഗണ്യമായി കുറയ്ക്കുന്ന എക്സ്ചേഞ്ച് ഡീലുകളിൽ നിന്ന് കൂടുതൽ പ്രയോജനം നേടാനുള്ള അവസരവും ലഭിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+