ആപ്പിളിന്റെ ഓരോ കളികളെ..; ഐഫോൺ 15 വാങ്ങാൻ ഇതാണ് പറ്റിയ ടൈം, വില വെറും 36,490 രൂപ മാത്രമോ?
ഇന്ത്യൻ വിപണി എന്നല്ല ആഗോള തലത്തിൽ എല്ലായിടത്തും ആപ്പിളിന് ഒരുപോലെ സ്വീകാര്യത പ്രാപ്‌തമായിരിക്കുകയാണ്. നേരത്തെ ആപ്പിൾ തങ്ങളുടെ ഐഫോണുകൾ നിർമ്മിക്കാനുള്ള പ്രധാന ഇടമായി കരുതിയിരുന്നത് ചൈനയെയാണ്. കുറഞ്ഞ ചിലവ് ആയിരുന്നു അവരെ ആകർഷിച്ച ഘടകം. എന്നാൽ അതൊക്കെ മാറി ഇന്ത്യയിലേക്ക് കൂടി അവർ കണ്ണ് വയ്ക്കുകയും പ്രവർത്തനം വ്യാപിപ്പിക്കുകയും ഒക്കെ ചെയ്‌തിരുന്നു.
ആപ്പിളിന്റെ കണ്ണിൽ ഇന്ത്യൻ വിപണിക്ക് കൂടുതൽ പ്രാധാന്യം കൈവന്നിരിക്കുന്നു. അപ്പോൾ പിന്നെ അവരും കാലത്തിന് അനുസരിച്ച് മാറുകയാണ്. ഇന്ത്യക്കാരെ വീഴ്ത്താനുള്ള വഴി അവരും മനസിലാക്കി കഴിഞ്ഞിരിക്കുന്നു. അതാണ് അടുത്തകാലത്തായി ആപ്പിളിന്റെ പഴയതും പുതിയതുമായ എല്ലാ മോഡലുകൾക്കും ഓഫറുകൾ കിട്ടുന്നത്. അവരുടെ മുൻ മോഡലുകൾ വിറ്റഴിക്കുന്ന രീതിയും അളവും ഒക്കെ കണ്ടാൽ ആരും ഒന്ന് അത്ഭുതപ്പെടും.

പതിനേഴാം തലമുറയിൽ എത്തി നിൽക്കുന്ന ഐഫോണിന് ഇപ്പോൾ ആവശ്യക്കാർ ഓരോ ദിനം കഴിയുംതോറും ഏറി വരികയാണ്. വിലയൊന്നും ആരും ഇപ്പോൾ ശ്രദ്ധിക്കുന്നില്ല. ഉത്പന്നത്തിന്റെ ക്വളിറ്റി മാത്രമാണ് അവർ കണക്കിലെടുക്കുന്നത്. ഈ വർഷം അവസാന സമയത്ത് ഇപ്പോൾ ഐഫോൺ 15 മോഡലിന് അത്തരത്തിൽ ഒരു കിടിലൻ ഓഫർ ലഭ്യമാണ്, കൂടുതൽ അറിയാം.
ഐഫോൺ 15 ഓഫർ അറിയാം
ഐഫോൺ 15 128 ജിബി, 256 ജിബി, 512ജിബി സ്‌റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാണ്. അടിസ്ഥാന മോഡൽ ആപ്പിൾ 79,900-ന് അവതരിപ്പിച്ചെങ്കിലും, നിലവിൽ ക്രോമയിൽ ഇത് 57,990 രൂപയ്ക്ക് ലഭ്യമാണ്. പ്രത്യേക ഓഫറുകളിലൂടെ ഈ വില ഇനിയും കുറയ്ക്കാം. നിലവിൽ ഈ ഫോണിന് ലഭിക്കാവുന്ന ഏറ്റവും മികച്ച ഓഫറുകളിൽ ഒന്നാണ് ഇത്.
പഴയ സ്‌മാർട്ട്ഫോണിന് 14,000 വരെ എക്സ്ചേഞ്ച് മൂല്യവും, 4,000 അധിക ബോണസും നേടാം എന്നതാണ് പ്രത്യേകത. ഈ ഇളവുകൾ ചേരുമ്പോൾ ഐഫോൺ 15 വെറും 36,490-ന് സ്വന്തമാക്കാം. കൈമാറ്റം ചെയ്യുന്ന ഉപകരണത്തിന്റെ മോഡൽ, അവസ്ഥ എന്നിവയെ ആശ്രയിച്ചിരിക്കും അന്തിമ മൂല്യം. അതുകൊണ്ട് നിങ്ങളുടെ കൈവശം നല്ല മോഡൽ പഴയ ഫോൺ ഉണ്ടെങ്കിൽ അതിന് അനുസരിച്ച് വില കിട്ടും എന്നർത്ഥം.
ഐഫോൺ 15 ഫീച്ചറുകൾ
ഐഫോൺ 15ലെ 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED സ്‌ക്രീനിന് 1179 x 2556 പിക്‌സൽ റെസല്യൂഷൻ ഉണ്ടെന്നതാണ് പ്രധാന സവിശേഷത. ഈ സ്‌ക്രീനിന്റെ പരമാവധി തെളിച്ചം 2000 നിറ്റുകളിൽ കൂടുതലാകാം, കൂടാതെ ഡോൾബി വിഷൻ, HDR10 എന്നിവയുൾപ്പെടെ ഉയർന്ന നിലവാരമുള്ള വ്യൂവിംഗ് സ്‌റ്റാൻഡേർഡുകളെ ഇത് പിന്തുണയ്ക്കുന്നു.
ആപ്പിളിന്റെ എ16 ബയോണിക് പ്രോസസർ, 6ജിബി റാം, 512ജിബി വരെ സ്‌റ്റോറേജ് എന്നിവ ഫോണിന്റെ ആന്തരിക ഘടകങ്ങൾക്ക് ശക്തി പകരുന്നു. വയർലെസ് അല്ലെങ്കിൽ റിവേഴ്‌സ് വയർഡ് ഉപയോഗിച്ച് ചാർജ് ചെയ്യാൻ കഴിയുന്ന 3349mAh ബാറ്ററി ഇതിന് ശക്തി പകരുന്നു. ആപ്പിളിന്റെ അഭിപ്രായത്തിൽ, ഫോണിന് ഒറ്റ ചാർജിൽ 20 മണിക്കൂർ വരെ വീഡിയോകൾ പ്ലേ ചെയ്യാൻ സാധിക്കും. ക്യാമറയും നല്ല നിലവാരം പുലർത്തുന്നതാണ്.












Click it and Unblock the Notifications