ആപ്പിൾ രണ്ടും കൽപിച്ച് തന്നെ; ഇക്കുറി ഓഫർ ഐഫോൺ 15ന്, വില 45,000 രൂപയിൽ താഴെ മാത്രം?
ആപ്പിളിന്റെ ഐഫോൺ മോഡലുകൾക്ക് അത്രയധികം ഓഫറുകളാണ് നിലവിൽ കമ്പനി നൽകി കൊണ്ടിരിക്കുന്നത്. അതിന്റെ കാരണം എന്തെന്ന് വച്ചാൽ മറ്റ് കമ്പനികളുടെ ഓഫറുകൾ വച്ച് നോക്കുമ്പോൾ ഐഫോൺ നല്ല രീതിയിൽ വിൽപ്പന നടത്തുന്നുണ്ട്. അവയുടെ കിടിലൻ സ്പെസിഫിക്കേഷനുകൾ, മറ്റ് പ്രത്യേകതകൾ എന്നിവയൊക്കെ അതിന്റെ കാരണങ്ങളിൽ ചിലതാണ്. അതിന് പുറമേ കമ്പനിയുടെ ബ്രാൻഡ് വാല്യൂ കൂടി ഇതിന് കാരണമാണ്.
സകല പ്രൗഢിയും എടുത്തുകാണിക്കുന്ന മോഡലുകൾ വിപണിയിൽ എത്തിയിട്ട് ഒന്നര വർഷം ആയിരിക്കുന്നു. ഐഫോൺ 16 സീരീസിലെ ഫോണുകളായിരുന്നു അവ. പുതിയ മോഡൽ എത്തി മാസങ്ങൾ പിന്നിട്ടിട്ടും പഴയ ഫോണുകളുടെ വിൽപ്പന പൊടിപൊടിക്കുകയാണ് എന്നതാണ് കാര്യം. പ്രധാനമായും ഇവയുടെ ഹൈ എൻഡ് മോഡലുകളായ പ്രോ, പ്രോ മാക്‌സിന് തന്നെയാണ് ഏറെ ആവശ്യക്കാരുള്ളത്. കൂടാതെ ഉത്സവ കാല ഓഫറിൽ ഫോണുകൾക്ക് വമ്പൻ കിഴിവും ലഭിക്കാറുണ്ട്.

ആപ്പിളിന്റെ തന്നെ കരുത്തുറ്റ മോഡലായ ഐഫോൺ 15 സീരീസിനും ഇത്തരത്തിലുള്ള ഒട്ടേറെ ഓഫറുകൾ കമ്പനി നൽകി വരുന്നുണ്ട്. പുതിയ 17 സീരീസ് വരുന്നെങ്കിലും രണ്ടാംതരക്കാരായി ഈ മോഡലിനെ ആരും തള്ളിപറഞ്ഞിട്ടില്ലെന്ന് വിൽപ്പന കണക്കുകൾ തെളിയിക്കുന്നതാണ് ഇപ്പോഴത്തെ കാഴ്‌ച. ഈ സീരിസിലെ തന്നെ ഏറ്റവും നല്ല മോഡലായ ഐഫോൺ 15ന് ഇപ്പോൾ കിടിലൻ ഓഫറാണ് വിജയ് സെയിൽസിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ സീരിസിലെ എല്ലാ മോഡലുകൾക്കും ആവശ്യക്കാർ ഏറെയാണെന്നതാണ് സത്യം. എങ്കിലും അധികമാരും പറഞ്ഞു കേട്ടിട്ടില്ലാത്ത ഒരു ബേസ് മോഡൽ ആണ് ഐഫോൺ 15. ഇതിലെ പ്രോ, പ്രോ മാക്‌സ് മോഡലുകളുടെ പ്രഭയിൽ മുങ്ങിപ്പോയതാണെങ്കിലും നൽകുന്ന പണത്തിന് ആവശ്യമായ മൂല്യം ഈ മോഡൽ നിങ്ങൾക്ക് നൽകും എന്നത് ഉറപ്പാണ്. ഈ ഫോണിന് ഇപ്പോൾ വിജയ് സെയിൽസിൽ നല്ല ഓഫറാണ് ലഭിക്കുന്നത്.
ഐഫോൺ 15 ഓഫറുകൾ
ഐഫോൺ 15ന്റെ വിലയെക്കുറിച്ച് പറയുകയാണെങ്കിൽ, നിലവിൽ 54,900 രൂപ എന്ന വിലയിലാണ് ഈ ഫോൺ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. 128 ജിബി സ്‌റ്റോറേജ് വേരിയന്റിനുള്ള വിലയാണിത്. നിങ്ങൾക്ക് ഇത് വിജയ് സെയിൽസിൽ നിന്ന് വമ്പൻ കിഴിവിൽ വാങ്ങാം എന്നതാണ് നിലവിലെ ഓഫർ. ഇത് അതിന്റെ യഥാർത്ഥ വില ഗണ്യമായി കുറയ്ക്കുമെന്ന് അർത്ഥം. ഇതുവഴി, നിങ്ങൾക്ക് കൂടുതൽ പണം ലാഭിക്കാനും കഴിയും.
ഓഫറുകളെ സംബന്ധിച്ചിടത്തോളം, ഇതിൽ പ്രധാനമായും പ്ലാറ്റ്‌ഫോം നൽകുന്ന തത്സമയ കിഴിവ് ഉൾപ്പെടുന്നു. അതായത് നിലവിൽ ഈ ഫോൺ വിൽക്കുന്നത് നേരത്തെ പറഞ്ഞത് പോലെ 54,900 രൂപ എന്ന വിലയ്ക്കാണ്, എന്നാൽ ഒറ്റയടിക്ക് നിങ്ങൾക്ക് 3500 രൂപയാണ് വിജയ് സെയിൽസ് കുറച്ചു തരുന്നത്. അതോടെ ഫോണിന്റെ വില 51,400 രൂപയായി കുറയും. ഇതിൽ നിലവിൽ ലഭ്യമാവുന്ന ഏറ്റവും മികച്ച ഓഫറുകളിൽ ഒന്നാണ്.
അതുകൊണ്ടൊന്നും ഓഫർ തീർന്നിട്ടില്ല. ഇതിനോടൊപ്പം തന്നെ മികച്ച എക്സ്ചേഞ്ച് ഓഫറുകളും ഈ ഫോണിന് ലഭിക്കുമെന്നതാണ് പ്രധാന കാര്യം. എക്സ്ചേഞ്ച് ഓഫറുകളിലൂടെ നിങ്ങൾക്ക് ഈ ഫോണിന്റെ ആകെ വില 45,000 വരെ ആയി കുറയ്ക്കാൻ സാധിക്കും. എങ്കിലും നിങ്ങൾ എക്സ്ചേഞ്ച് ഓഫറിന് ശ്രമിക്കുന്ന ഫോണിന്റെ നിലവിലെ അവസ്ഥ, അതിന്റെ മോഡൽ എന്നിങ്ങനെയുള്ള കാര്യങ്ങളാവും വിലയെ സ്വാധീനിക്കുക.
ഐഫോൺ 15 ഫീച്ചറുകൾ
മികച്ച മോഡലുകളിൽ ഒന്നായ ഐഫോൺ 15ലെ 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED സ്‌ക്രീനിന് 1179 x 2556 പിക്‌സൽ റെസല്യൂഷൻ ഉണ്ടെന്നതാണ് പ്രധാന ഗുണം. ആപ്പിളിന്റെ എ16 ബയോണിക് പ്രോസസർ, 6ജിബി റാം, 512ജിബി വരെ സ്‌റ്റോറേജ് എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. വയർലെസ് അല്ലെങ്കിൽ റിവേഴ്‌സ് വയർഡ് ഉപയോഗിച്ച് ചാർജ് ചെയ്യാൻ കഴിയുന്ന 3349mAh ബാറ്ററി ഇതിന് കരുത്ത് പകരുമ്പോൾ ക്യാമറയുടെ കാര്യത്തിലും ഈ ഫോൺ മറ്റാർക്കും പിന്നിൽ അല്ല.












Click it and Unblock the Notifications