Get Updates
Get notified of breaking news, exclusive insights, and must-see stories!

തകില് പുകില് ഓഫറുമായി ആപ്പിൾ; ദീപാവലി കാലത്ത് ഐഫോൺ 15ന്റെ വില കേട്ടാൽ ആരും ഞെട്ടും! എത്ര?

കാലവും കോലവും ഒക്കെ മാറിയപ്പോൾ സ്‍മാർട്ട്ഫോൺ അഭിരുചികളും മാറി മറിയുകയാണ്. അതിന് കാരണം ഇപ്പോഴത്തെ യുവാക്കൾ കോംപ്രമൈസ് ചെയ്യാൻ കൂട്ടാക്കാത്ത വിഭാഗമാണ് എന്നതിനാലാണ്. അവർക്ക് ആവശ്യമായ, ആഗ്രഹിക്കുന്ന ഫീച്ചറുകൾ ഒന്നുമില്ലെങ്കിൽ ഏത് കൊലകൊമ്പനെയും നിഷ്‌കരുണം തള്ളിക്കളയാൻ മടിയില്ലാത്തവരാണ് ഇന്നത്തെ ചെറുപ്പക്കാർ. അത് ആൻഡ്രോയിഡ് ഫോണുകൾക്ക് നന്നായിട്ടറിയാം.

സംഗതി ഒരു തരത്തിൽ പറഞ്ഞാൽ വളരെ ശരിയുമാണ് അത്. എന്തെന്നാൽ സ്പെസിഫിക്കേഷനുകളുടെ കാര്യത്തിൽ അത്രയധികം പ്രത്യേകതകൾ ഉള്ളൊരു കമ്പനിയാണ് ആപ്പിൾ. ആപ്പിളിന് ലഭിക്കുന്ന പ്രീമിയം പരിഗണന പലപ്പോഴും മറ്റ് കമ്പനികൾക്ക് സ്വപ്‌നം മാത്രമാണ്. അതാണ് അവരെ വേറിട്ട് നിർത്തുന്ന ഘടകവും. കഴിഞ്ഞകാലത്തായി ആപ്പിൾ പ്രഭാവത്തിൽ വിറച്ചു നിൽക്കുകയാണ് ഇന്ത്യൻ വിപണിയിൽ മറ്റ് പ്രധാന കമ്പനികൾ.

iphone15

ആപ്പിൾ ഐഫോൺ മോഡലുകൾക്ക് അത്രയധികം ഓഫറുകളാണ് നിലവിൽ ഇപ്പോൾ കമ്പനിയും വിവിധ ഇ കൊമേഴ്‌സ് സ്ഥാപനങ്ങളും ഒക്കെ നൽകി വരുന്നത്. അതിന്റെ കാരണം എന്തെന്ന് വച്ചാൽ മറ്റ് കമ്പനികളുടെ ഓഫറുകൾ വച്ച് നോക്കുമ്പോൾ ഐഫോൺ നല്ല രീതിയിൽ വിൽപ്പന നടത്തുന്നുണ്ട്. അവയുടെ കിടിലൻ സ്പെസിഫിക്കേഷനുകൾ, മറ്റ് പ്രത്യേകതകൾ എന്നിവയൊക്കെ അതിന്റെ കാരണങ്ങളിൽ ചിലതാണ്. അതിന് പുറമേ കമ്പനിയുടെ ബ്രാൻഡ് വാല്യൂ കൂടി ഇതിൽ ഘടകമാണ്.

സകല പ്രൗഢിയും എടുത്തുകാണിക്കുന്ന ആപ്പിളിന്റെ പുതുമുഖം വന്നിട്ട് മാസം ഒന്ന് ആവുന്നേ ഉള്ളൂ. ഐഫോൺ 17 സീരീസിലെ ഫോണുകളായിരുന്നു അവ. പുതിയ മോഡൽ എത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും പഴയ ഫോണുകളുടെ വിൽപ്പന പൊടിപൊടിക്കുകയാണ്. പ്രധാനമായും ഇവയുടെ ഹൈ എൻഡ് മോഡലുകളായ പ്രോ, പ്രോ മാക്‌സിന് തന്നെയാണ് ഏറെ ആവശ്യക്കാരുള്ളത്. കൂടാതെ ഉത്സവ കാല ഓഫറിൽ ഫോണുകൾക്ക് വമ്പൻ കിഴിവ് നൽകി വരുന്നുമുണ്ട്.

ആപ്പിളിന്റെ തന്നെ കരുത്തുറ്റ മോഡലായ ഐഫോൺ 15 സീരീസിനും ഇത്തരത്തിലുള്ള ഒട്ടേറെ ഓഫറുകൾ കമ്പനി നൽകാറുണ്ട്. പുതിയ 17 സീരീസ് വന്നെങ്കിലും മൂന്നാം തരക്കാരായി ഈ മോഡലിനെ ആരും തള്ളിപറഞ്ഞിട്ടില്ലെന്ന് വിൽപ്പന കണക്കുകൾ തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഈ സീരിസിലെ തന്നെ ഏറ്റവും നല്ല മോഡലുകളിൽ ഒന്നായ ഐഫോൺ 15 ബേസ് മോഡലിന് കിടിലൻ ഓഫറാണ് ഇപ്പോൾ കമ്പനി നൽകി വരുന്നത്.

എല്ലാവർക്കും അറിയുന്നത് പോലെ തന്നെ വിപണിയിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്ന ഈ ഫോൺ ആരും വാങ്ങാൻ കൊതിക്കും. ഇറങ്ങിയിട്ട് രണ്ട് വർഷം പിന്നിട്ടെങ്കിലും ഒരു കൈ നോക്കാൻ തക്കവണ്ണം എല്ലാവിധ സൗകര്യങ്ങളും ഇതിലുണ്ട്. ഒരുപക്ഷേ ആപ്പിളിന്റെ വലിയൊരു മാറ്റത്തിനുള്ള വഴി തെളിച്ച മോഡലുകളിൽ ഒന്ന് കൂടിയാണ് ഇതെന്ന് നിസംശയം പറയാം. നിലവിൽ ദീപാവലി കാലത്ത് ആമസോണിലാണ് ഈ ഫോൺ വമ്പൻ ഓഫറുമായി വിൽക്കുന്നത്.

ഐഫോൺ 15 ഓഫറുകൾ

നിലവിൽ വമ്പൻ വിലക്കുറവിലാണ് ആപ്പിളിൽ ഐഫോൺ 15 വിൽപ്പന നടത്തി വരുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഈ ഫോണിന്റെ വില ഇപ്പോൾ 50000 രൂപയിൽ താഴെ എത്തി എന്നതാണ്. ഇത്രയും കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കുന്ന നല്ല പ്രീമിയം ആയിരിക്കും ഇത്. 69,900 രൂപ എന്ന വിലയ്ക്കാണ് ആപ്പിൾ ഐഫോൺ 15 ആദ്യഘട്ടത്തിൽ ആമസോണിൽ ലിസ്‌റ്റ് ചെയ്‌തിരുന്നത്‌. അവിടെ നിന്ന് ഒറ്റയടിക്ക് വില ഇപ്പോൾ 47,999 എന്ന നിലവാരത്തിൽ എത്തി.

അതായത് 21,901 രൂപയുടെ കുറവ് ഫോണിന് വിലയിൽ വന്നിട്ടുണ്ടെന്ന് സാരം. ഇപ്പോഴത്തെ സ്ഥിതിയിൽ ഇതൊരു മികച്ച ഓഫർ തന്നെയാണ്. അതുകൊണ്ടൊന്നും തീർന്നെന്ന് കരുതേണ്ട. ഈ ഫോണിന് 1439 രൂപയുടെ കാർഡ് ഓഫറും ലഭ്യമാണ്. ആമസോൺ ഐസിഐസിഐ കാർഡ് വഴിയാണ് ഈ ഓഫർ ലഭ്യമാവുക. 128 ജിബി മോഡലിനാണ് ഈ വിലയിൽ വാങ്ങാൻ കഴിയുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+