മുട്ടാൻ വന്നാൽ ആപ്പിളിന്റെ മുട്ടോളം എത്തില്ല; ഐഫോൺ 15ന്റെ ഓഫർ തന്നെ ഉദാഹരണം, 13000 രൂപ കുറയും?
നമ്മുടെ രാജ്യത്ത് എന്നല്ല ആഗോള തലത്തിൽ എല്ലായിടത്തും ആപ്പിളിന് ഒരുപോലെ സ്വീകാര്യത പ്രാപ്‌തമായ കാലഘട്ടമാണ് ഇത്. നേരത്തെ ആപ്പിൾ തങ്ങളുടെ ഐഫോണുകൾ നിർമ്മിക്കാനുള്ള പ്രധാന ഇടമായി കരുതിയിരുന്നത് ചൈനയെയാണ്. ഇവിടുത്തെ കുറഞ്ഞ ചിലവ് ആയിരുന്നു അവരെ ആകർഷിച്ച ഘടകം. എന്നാൽ അതൊക്കെ മാറി ഇന്ത്യയിലേക്ക് കൂടി അവർ കണ്ണ് വയ്ക്കുകയും പ്രവർത്തനം വ്യാപിപ്പിക്കുകയും ഒക്കെ ചെയ്‌തിട്ടുണ്ട്.
അതിനർത്ഥം ആപ്പിളിന്റെ കണ്ണിൽ ഇന്ത്യൻ വിപണിക്ക് കൂടുതൽ പ്രാധാന്യം കൈവന്നിരിക്കുന്നു എന്നതാണ്. അപ്പോൾ പിന്നെ അവരും കാലത്തിന് അനുസരിച്ച് മാറുകയാണ്. ഇന്ത്യക്കാരെ വീഴ്ത്താനുള്ള വഴി അവരും മനസിലാക്കി കഴിഞ്ഞിരിക്കുന്നു. അതാണ് അടുത്തകാലത്തായി ആപ്പിളിന്റെ പഴയതും പുതിയതുമായ എല്ലാ മോഡലുകൾക്കും ഓഫറുകൾ കിട്ടുന്നത്. അവരുടെ മുൻ മോഡലുകൾ വിറ്റഴിക്കുന്ന രീതിയും അളവും ഒക്കെ കണ്ടാൽ ആരും ഒന്ന് അത്ഭുതപ്പെടും.

പറഞ്ഞു വരുമ്പോൾ പതിനേഴാം തലമുറയിൽ എത്തി നിൽക്കുന്ന ഐഫോണിന് ഇപ്പോൾ ആവശ്യക്കാർ ഓരോ ദിനം കഴിയുംതോറും കൂടി കൂടി വരികയാണ്. അവയുടെ വിലയൊന്നും ആരും ഇപ്പോൾ ശ്രദ്ധിക്കുന്നില്ല. ഉത്പന്നത്തിന്റെ ക്വളിറ്റി മാത്രമാണ് അവർ കണക്കിലെടുക്കുന്നത്. എങ്കിലും വില വളരെ കുറവാണ് താനും. പലവിധ ഓഫറുകളിലൂടെയാണ് ഇത് സാധ്യമാവുന്നത്.
ആപ്പിളിന് പുതിയതെന്നോ പഴയതെന്നോ വ്യത്യാസം ഇല്ലാതെ ഫോണുകൾ വിൽപ്പന നടത്താൻ കഴിയാറുണ്ട് എന്നതാണ് ശ്രദ്ധേയമായ സംഗതി. ഐഫോൺ 15, ഐഫോൺ 16 സീരീസിലെ ഫോണുകളായിരുന്നു അവ. പുതിയ മോഡലായ ഐഫോൺ 17 സീരീസ് എത്തിയിട്ടും പഴയ ഫോണുകളുടെ വിൽപ്പന വിപണിയിൽ തുടരുന്നുണ്ട്. പ്രധാനമായും ഇവയുടെ ഹൈ എൻഡ് മോഡലുകളായ പ്രോ, പ്രോ മാക്‌സിന് തന്നെയാണ് ഏറെ ആവശ്യക്കാരുള്ളത്.
എന്ന് കരുതി ഐഫോണുകളുടെ ബേസ് മോഡലുകളെ പാടെ അങ്ങ് തള്ളിക്കളയാൻ വരട്ടെ. അതിൽ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ഐഫോൺ 15. അധികമാരും പറഞ്ഞു കേട്ടിട്ടില്ലാത്ത ഒരു ബേസ് മോഡൽ ആണ് ഐഫോൺ 15. ഈ വർഷം തുടങ്ങിയ സമയത്ത് ഇപ്പോൾ ഐഫോൺ 15 മോഡലിന് അത്തരത്തിൽ ഒരു കിടിലൻ ഓഫർ ആമസോണിൽ ലഭ്യമാണ്, കൂടുതൽ അറിയാം.
ഐഫോൺ 15 ഓഫറുകൾ
ഐഫോൺ 15ന്റെ വിലക്കിഴിവ് നേരിട്ടുള്ള കുറവുകൾ, ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ എന്നിവ മൊത്തത്തിൽ ചേർന്നതാണ്. നിലവിൽ ഫോണിന് എംആർപിയിൽ 8 ശതമാനം കുറവുണ്ട്. ഫ്ലിപ്‌കാർട്ടിൽ 59,900 രൂപയുടെ യഥാർത്ഥ വില 54,900 രൂപയായി കുറഞ്ഞതോടെ 5,000 രൂപയുടെ തൽക്ഷണ കിഴിവ് ആയിരിക്കും ഉപഭോക്താക്കൾക്ക് ലഭിക്കുക.
എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 3000 രൂപയുടെ അധിക കിഴിവ് ലഭിക്കും. ഇത് പേയ്മെന്റ് രീതിയും കാർഡ് യോഗ്യതയും അനുസരിച്ചിരിക്കും. കൂടാതെ ഈ മോഡലിന് എക്സ്ചേഞ്ച് ഓപ്ഷനും ലഭ്യമാണ്. പഴയതോ സാധാരണ മോഡലുകളോ ആയ ഫോണുകൾക്ക് അവസ്ഥയും മോഡലും അനുസരിച്ച് 4000-5000 രൂപ വരെ അധിക മൂല്യം നേടാം. ഈ ഇളവുകളെല്ലാം ചേരുമ്പോൾ മൊത്തം 13,000 രൂപ വരെ ലാഭിക്കാൻ നിങ്ങൾക്ക് സാധിക്കും.












Click it and Unblock the Notifications