ആപ്പിളാണ് താരം, ഞെട്ടിക്കുന്ന ഡിസ്‌കൗണ്ടും; ഐഫോൺ 15ന് ഒറ്റയടിക്ക് 14,900 രൂപ കുറയും, വില എത്ര?
ഐഫോൺ മോഡലുകൾക്ക് അത്രയധികം ഓഫറുകളാണ് നിലവിൽ ആപ്പിൾ നൽകി വരുന്നത്. അതിന്റെ കാരണം എന്തെന്ന് വച്ചാൽ മറ്റ് കമ്പനികളുടെ ഓഫറുകൾ വച്ച് നോക്കുമ്പോൾ ഐഫോൺ നല്ല രീതിയിൽ വിൽപ്പന നടത്തുന്നുണ്ട് എന്നതാണ്. അവയുടെ കിടിലൻ സ്പെസിഫിക്കേഷനുകൾ, മറ്റ് പ്രത്യേകതകൾ എന്നിവയൊക്കെ അതിന്റെ കാരണങ്ങളിൽ ചിലതാണ്. അതിന് പുറമേ കമ്പനിയുടെ ബ്രാൻഡ് വാല്യൂ കൂടി ഇതിന് മുഖ്യ കാരണമാണ്.
ഇന്ത്യൻ വിപണിയിൽ സൂപ്പർസ്‌റ്റാറായി മാറിയിരിക്കുകയാണ് ആപ്പിൾ എന്ന കമ്പനി. ശരിക്കും പറഞ്ഞാൽ ആൻഡ്രോയിഡ് അടക്കിവാണിരുന്ന ഇടമാണ് ഇവിടം. കഴിഞ്ഞ കുറച്ച വർഷങ്ങൾക്ക് മുൻപ് വരെ ആപ്പിളിന് സ്വപ്‌നം കാണാൻ പോലും കഴിയാത്ത തരത്തിലുള്ള അപ്രമാദിത്വം ഇവിടെ, ഇന്ത്യയിൽ ആൻഡ്രോയിഡ് ഫോണുകൾക്ക് ഉണ്ടായിരുന്നു. അന്നൊക്കെ ആപ്പിളിനെ അന്യഗ്രഹി ജീവി എന്ന പോലെയാണ് മറ്റ് കമ്പനികൾ നോക്കി കണ്ടിരുന്നത്.

നിങ്ങൾ നൽകുന്ന പണത്തിന് അനുസരിച്ചുള്ള മൂല്യം നൽകുന്നതിൽ ആപ്പിൾ എത്രത്തോളം മികവ് പുലർത്തുന്നുവെന്ന് അവരുടെ ഫോണുകൾ മറുപടി പറയും. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് ഇടയിൽ അവർ ഉണ്ടാക്കിയെടുത്ത മുന്നേറ്റം പല കമ്പനികൾക്കും ഇന്നും സ്വപ്‌നം മാത്രമാണ്. പ്രൗഢിയും അതിന് അനുസരിച്ച് എല്ലാവിധ ഫീച്ചറുകളും ചേരുന്ന ഒരു ഫോൺ എന്ന നിലയിൽ ആപ്പിളിന്റെ എല്ലാ മോഡലുകളും ഇന്ന് ജനപ്രിയമാണ്.
അടുത്തിടെയാണ് അവരുടെ ഏറ്റവും പുതിയ മോഡലായ ആപ്പിൾ ഐഫോൺ 17 സീരീസ് ഇന്ത്യയിൽ ഉൾപ്പെടെ എല്ലായിടത്തും അവതരിപ്പിച്ചത്. ഇത്തവണ ഒട്ടേറെ മാറ്റങ്ങളുമായാണ് കമ്പനി വിപണിയിലേക്ക് വന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. എന്തെന്നാൽ കഴിഞ്ഞ വർഷം വരെ ഉണ്ടായിരുന്ന നാല് മോഡലുകൾ എന്ന രീതി നിലനിർത്തിയെങ്കിലും അതിൽ പ്ലസ് മോഡൽ ഒഴിവാക്കി പകരം എയർ എന്ന മോഡലാണ് ഇനി മുതൽ വരിക.
ഇത്രയൊക്കെ ആണെങ്കിലും പുതിയ മോഡലുകൾ എത്ര തന്നെ വന്നാലും ആപ്പിളിന്റെ പഴയ ഫോണുകൾക്ക് ഒന്നും തന്നെ ആവശ്യക്കാർ കുറയുകയില്ല. അത് മുൻ മോഡലുകളുടെ വിൽപ്പനയും ഇപ്പോഴും അവയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയും ഒക്കെ അടിവരയിടുന്ന കാര്യമാണ്. പറഞ്ഞുവന്നത് ആപ്പിൾ ഐഫോൺ 15 എന്ന അഡാർ മോഡലിന് കിട്ടുന്ന ഓഫറുകളെ കുറിച്ചാണ്, ഇപ്പോഴിതാ ഫ്ലിപ്‌കാർട്ടിൽ ഇതിന് നല്ലൊരു ഓഫർ വന്നിരിക്കുകയാണ്.
ആപ്പിൾ ഐഫോൺ 15 ഓഫർ
ആപ്പിൾ ഐഫോൺ 15 നിലവിൽ 51,999 രൂപയ്ക്ക് ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ലോഞ്ച് വിലയേക്കാൾ 7901 രൂപ കുറവാണ് ഇത്. കൂടാതെ, ഫ്ലിപ്‌കാർട്ട് ആക്‌സിസ് അല്ലെങ്കിൽ ഫ്ലിപ്‌കാർട്ട് എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ വാങ്ങുന്നവർക്ക് 4000 രൂപ ബാങ്ക് കിഴിവ് ലഭിക്കും. അത്രയേയുള്ളൂ എന്ന് കരുതേണ്ട. നിങ്ങൾ കൈമാറ്റം ചെയ്യുന്ന ഉപകരണത്തിന്റെ മൂല്യത്തിനൊപ്പം 3000 രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കും.
ഇത് മൊത്തത്തിലുള്ള മൊത്തം ചെലവ് ഏകദേശം 44,999 രൂപയായി കുറയ്ക്കും. നിങ്ങളുടെ പഴയ ഫോണിന്റെ മൂല്യം അനുസരിച്ച് ഇത് കൂടുതൽ കുറയും എന്നതാണ് മറ്റൊരു പ്രത്യേകത. അങ്ങനെ വരുമ്പോൾ ആകെ ഡിസ്‌കൗണ്ട് തുക 14,900 രൂപ എന്ന നിലവാരത്തിലേക്ക് എത്തും. അതും ഇത്രയും മികച്ച ഓഫർ ഇനി ഈ വർഷം നിങ്ങൾക്ക് ലഭിക്കാൻ ഇടയില്ലെന്നതാണ് യാഥാർഥ്യം. അതുകൊണ്ട് തന്നെ ഓഫർ വിട്ട് കളയരുത്. പുതുവർഷത്തിൽ പുതിയ ഐഫോണുമായി ആരംഭിക്കാൻ ഇത് തന്നെയാണ് ഏറ്റവും നല്ല അവസരം.












Click it and Unblock the Notifications