Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ തീരുമാനിക്കും, ജനങ്ങൾ അനുസരിക്കും; ഐഫോൺ 15യുടെ വില 15,000 രൂപ കുറയുമെന്നോ..! എങ്ങനെ?

കാലമത്ര കഴിഞ്ഞാലും ആപ്പിൾ ഐഫോൺ മോഡലുകൾക്ക് അത്രയധികം ഓഫറുകളാണ് കമ്പനി നൽകി വരുന്നത്. അതിന്റെ കാരണം എന്തെന്ന് വച്ചാൽ മറ്റ് കമ്പനികളുടെ ഓഫറുകൾ വച്ച് നോക്കുമ്പോൾ ഐഫോൺ നല്ല രീതിയിൽ വിൽപ്പന നടത്തി മുന്നേറുകയാണ്. അവയുടെ കിടിലൻ സ്പെസിഫിക്കേഷനുകൾ, മറ്റ് പ്രത്യേകതകൾ എന്നിവയൊക്കെ അതിന്റെ കാരണങ്ങളിൽ ചിലതാണ്. അതിന് പുറമേ കമ്പനിയുടെ ബ്രാൻഡ് വാല്യൂ കൂടി ഇതിന് വലിയ കാരണമാണ്.

സകല പ്രൗഢിയും എടുത്തുകാണിക്കുന്ന ഐഫോൺ 17 സീരീസ് വിപണിയിലുണ്ട്. ഐഫോൺ 17 സീരീസിലെ ഫോണുകളായിരുന്നു അവ. പുതിയ മോഡൽ എത്താൻ ദിവസങ്ങൾ ബാക്കി നിൽക്കെ പഴയ ഫോണുകളുടെ വിൽപ്പന പൊടിപൊടിക്കുകയാണ് ഈ ഫോണുകളുടെ. പ്രധാനമായും ഇവയുടെ ഹൈ എൻഡ് മോഡലുകളായ പ്രോ, പ്രോ മാക്‌സിന് തന്നെയാണ് ഏറെ ആവശ്യക്കാരുള്ളത്. കൂടാതെ ഉത്സവ കാല ഓഫറിൽ ഫോണുകൾക്ക് വമ്പൻ കിഴിവും ലഭിക്കാറുണ്ട്.

iphone15bestoffers

ആപ്പിളിന്റെ തന്നെ കരുത്തുറ്റ മോഡലായ ഐഫോൺ 15 സീരീസിനും ഇത്തരത്തിലുള്ള ഒട്ടേറെ ഓഫറുകൾ കമ്പനി നൽകി വരുന്നുണ്ട്. പുതിയ 17 സീരീസ് വന്നെങ്കിലും രണ്ടാംതരക്കാരായി ഈ മോഡലിനെ ആരും തള്ളിപറഞ്ഞിട്ടില്ലെന്ന് വിൽപ്പന കണക്കുകൾ നമുക്ക് മുൻപിൽ തെളിയിക്കുന്നു. ഈ സീരിസിലെ തന്നെ ഏറ്റവും നല്ല മോഡലായ ഐഫോൺ 15 ബേസ് മോഡലിന് കിടിലൻ ഓഫറാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇറങ്ങിയിട്ട് രണ്ട് വർഷം ആയെങ്കിലും ഈ ഫോണിന്റെ ആവശ്യകത ഇപ്പോഴും പഴയ പടി തുടരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. അത്രയ്ക്കും മികച്ച ഫീച്ചറുകൾ ഈ ഫോണിന് മാത്രം അവാകാശപ്പെടാൻ കഴിയുന്ന ഒന്നാണ്. ഓരോ മോഡൽ കഴിയുന്തോറും വികസിക്കുന്ന ആപ്പിളിന്റെ പോർട്ട്ഫോളിയോവിൽ ഏറ്റവും മുൻനിരയിൽ തന്നെ നിൽക്കുന്ന ഒന്നാണ് ഇതെന്ന് നിസംശയം പറയാം. ഇതിന്റെ ഓഫറുകൾ അറിയാം.

ആപ്പിൾ ഐഫോൺ 15 ഓഫറുകൾ

ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ, ഐഫോൺ 15 നിലവിൽ 69,900 രൂപയ്ക്ക് ആണ് ചെയ്‌തിരിക്കുന്നത്. ഈ ഫ്ലാഗ്ഷിപ്പ് ഉപകരണത്തിന്റെ പച്ച വേരിയന്റിന് ആമസോൺ 18,910 രൂപ ഫ്ലാറ്റ് കിഴിവ് വാഗ്‌ദാനം ചെയ്യുന്നു. ഇത് ആകെ വില 50,990 രൂപയായി കുറയ്ക്കുന്നു. കൂടാതെ, അധിക കിഴിവ് ലഭിക്കുന്നതിന് നിങ്ങളുടെ പഴയ ഉപകരണം കൈമാറ്റം ചെയ്യാനും കഴിയും. അതിന് നല്ല ഓഫർ തന്നെ ലഭ്യമാവും.

പഴയ ഫോണുകൾ വിൽക്കുന്ന ഉപഭോക്താക്കൾക്ക് 48,150 വരെ കിഴിവ് ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ, ഉപഭോക്താക്കൾക്ക് ഇഎംഐ, സൗജന്യ ഇഎംഐ ഓപ്ഷനുകളും നൽകുന്നു. ഇത് ഓരോ കമ്പനികൾക്ക് അനുസരിച്ച് വ്യത്യാസപ്പെടും. അതുകൊണ്ട് തന്നെ ഏറ്റവും പ്രധാന ഓഫറുകളിൽ ഒന്നാണ് ഇപ്പോഴത്തേത്. ഉത്സവകാലം കഴിഞ്ഞെങ്കിലും കിട്ടാവുന്നതിൽ ഏറ്റവും നല്ല ഓഫറുകളിൽ ഒന്നാണിതെന്ന് നിസംശയം പറയാം.

ഐഫോൺ 15 ഫീച്ചറുകൾ

ഐഫോൺ 15ലെ 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED സ്‌ക്രീനിന് 1179 x 2556 പിക്‌സൽ റെസല്യൂഷൻ ഉണ്ടെന്നതാണ് പ്രധാന സവിശേഷത. ഈ സ്‌ക്രീനിന്റെ പരമാവധി തെളിച്ചം 2000 നിറ്റുകളിൽ കൂടുതലാകാം, കൂടാതെ ഡോൾബി വിഷൻ, HDR10 എന്നിവയുൾപ്പെടെ ഉയർന്ന നിലവാരമുള്ള വ്യൂവിംഗ് സ്‌റ്റാൻഡേർഡുകളെ ഇത് പിന്തുണയ്ക്കുന്നു.

ആപ്പിളിന്റെ എ16 ബയോണിക് പ്രോസസർ, 6ജിബി റാം, 512ജിബി വരെ സ്‌റ്റോറേജ് എന്നിവ ഫോണിന്റെ ആന്തരിക ഘടകങ്ങൾക്ക് ശക്തി പകരുന്നു. വയർലെസ് അല്ലെങ്കിൽ റിവേഴ്‌സ് വയർഡ് ഉപയോഗിച്ച് ചാർജ് ചെയ്യാൻ കഴിയുന്ന 3349mAh ബാറ്ററി ഇതിന് ശക്തി പകരുന്നു. ആപ്പിളിന്റെ അഭിപ്രായത്തിൽ, ഫോണിന് ഒറ്റ ചാർജിൽ 20 മണിക്കൂർ വരെ വീഡിയോകൾ പ്ലേ ചെയ്യാൻ സാധിക്കും. ക്യാമറയും നല്ല നിലവാരം പുലർത്തുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+