Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിളിന്റെ ഒന്നൊന്നര ഓഫർ ഇതാ; ഐഫോൺ 15യുടെ ഡിസ്‌കൗണ്ട് കേട്ടോ? വിലയിൽ 28,910 കുറയും..!

രാജ്യത്തെ സ്‍മാർട്ട് ഫോൺ വിപണിയിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന കമ്പനികളിൽ ഒന്നാണ് ഇപ്പോൾ ആപ്പിൾ. മുൻപ് ഒരുകാലത്ത് ആൻഡ്രോയിഡ് ഫോണുകളുടെ നിഴലിൽ ഒതുങ്ങി പോവുന്ന ആപ്പിളിന്റെ കാഴ്‌ചയാണ് നാം കണ്ടിരുന്നത്. എന്നാൽ ഇന്നതൊക്കെ മാറി. ആപ്പിൾ വിപണിയിൽ താലപ്പൊക്കമുള്ള നിലയിലേക്ക് വളർന്നുകഴിഞ്ഞു. വിൽപ്പനയിലും ജനപ്രീതിയിലും മറ്റാരേക്കാളും മുൻപന്തിയിൽ എത്തി നിൽക്കുകയാണ് ആപ്പിൾ.

അതുകൊണ്ട് തന്നെയാവണം ആപ്പിൾ മോഡലുകൾക്ക് ആവശ്യക്കാർ എന്നും അധികമായി വരുന്നത്. ഏറ്റവും ഒടുവിൽ ഇറങ്ങിയ ആപ്പിൾ ഐഫോൺ 17 സീരീസ് മുതൽ ഇങ്ങോട്ടുള്ള എല്ലാ മോഡലുകളും കാര്യമായ വിൽപ്പന കണക്കുകളാണ് ഉണ്ടാക്കി എടുത്തിരിക്കുന്നത്. അവയിൽ പല മോഡലുകളും ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്‌ടിക്കുകയും വിൽപ്പന കണക്കുകളിൽ മുന്നിട്ട് നിൽക്കുകയും ചെയ്യുന്നുണ്ട് എന്നതും മറക്കരുത്.

iphonediscounts

ആപ്പിളിനെ സംബന്ധിച്ച് ഇന്ത്യൻ വിപണി ഇപ്പോൾ നിർണായക സ്ഥലമാണ്. അതുകൊണ്ട് തന്നെ അവർ വിൽപ്പനയിൽ കൂടുതൽ ലക്ഷ്യമിടുന്നതും ഇന്ത്യൻ മാർക്കറ്റ് തന്നെയാണ്. വിവിധ ഫോണുകളുടെ കഴിഞ്ഞ കാലത്തെ പ്രകടനങ്ങൾ എടുത്തു നോക്കിയാൽ ആപ്പിളിന്റെ അപ്രമാദിത്വം വിപണിയിൽ കൃത്യമായും പ്രകടമാവും. മുൻകാല മോഡലുകൾ എന്നോ പുതിയത് എന്നോ വ്യത്യാസമില്ലാതെ എല്ലാ ഫോണുകളും മികച്ച പ്രകടനമാണ് നടത്തി കൊണ്ടിരിക്കുന്നത്.

ഐഫോൺ സീരീസിലെ ഏറ്റവും പുതിയ ഐഫോൺ 17 മുതൽ ഇങ്ങോട്ട് എല്ലാത്തിന്റെയും വിൽപ്പന വർധിപ്പിക്കാൻ വിവിധ പദ്ധതികളാണ് കമ്പനി ആസൂത്രണം ചെയ്യുന്നത്. അതിൽ ഏറ്റവും അവസാനത്തെ വഴിയാണ് ഡിസ്‌കൗണ്ട് ഓഫറുകൾ നൽകുന്നത്. ഞെട്ടിപ്പിക്കുന്ന വിലക്കുറവും ഓഫറുകളുമൊക്കെ ഐഫോണുകൾക്ക് വിവിധ കമ്പനികൾ ഇന്ത്യയിൽ നൽകി വരുന്നുണ്ട്. അതിൽ ഏറ്റവും പുതിയതാണ് ഐഫോൺ 15 മോഡലിന് നൽകിയിരിക്കുന്ന ഡിസ്‌കൗണ്ട്.

ആമസോണിൽ ഐഫോൺ 15 സുമാർട്ട്‌ഫോണിന് ഇപ്പോൾ 29,000 രൂപയുടെ കിഴിവ് ലഭ്യമാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ അത് സത്യമാണ്. ഒരുകാലത്ത് ഇന്ത്യക്കാരുടെ എല്ലാം കണ്ണിലുണ്ണിയായിരുന്ന മോഡലായിരുന്നു ഐഫോൺ 15. ഇറങ്ങിയിട്ട് വർഷം രണ്ട് കഴിഞ്ഞെങ്കിലും ഈ മോഡലിന്റെ പ്രവർത്തനം പഴയതിലും വളരെ മികച്ച രീതിയിലാണ്, ഇപ്പോഴത്തെ ഓഫറുകൾ എന്തൊക്കെ എന്നറിയാം.

ഐഫോൺ 15 ഓഫർ

ഐഫോൺ 15 സ്‌മാർട്ട്‌ഫോൺ ആദ്യം പുറത്തിറക്കിയത് 79,900 രൂപ എന്ന പ്രാരംഭ വിലയിലാണ്. എന്നാൽ ആമസോണിൽ 27 ശതമാനം വിലക്കുറവിന് ശേഷം നിങ്ങൾക്ക് ഈ ഫോൺ വെറും 50,990 രൂപയ്ക്ക് വാങ്ങാൻ ഇപ്പോൾ സാധിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടൊരു കാര്യം. അതിലൂടെ നിങ്ങളുടെ 28,910 രൂപ ലാഭിക്കാൻ സാധിക്കും. ഇത്രയും മികച്ചൊരു മോഡലിനെ സംബന്ധിച്ച് ഈ വിലക്കുറവ് എന്തുകൊണ്ടും നിങ്ങൾക്ക് ഗുണകരമാണ്.

കൂടാതെ, നിങ്ങളുടെ കൈവശം ഐഫോൺ 15 ഉപയോഗിച്ച് കൈമാറ്റം ചെയ്യാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും പഴയ ഫോൺ ഉണ്ടെങ്കിൽ, നിങ്ങൾക്ക് 44,100 രൂപ വരെ അധിക കിഴിവ് കൂടി ലഭിക്കാനുള്ള അവസരമുണ്ട്. നിങ്ങളുടെ കൈവശം മുഴുവൻ പണമില്ലെങ്കിൽ, പ്രതിമാസം 1329 രൂപയിൽ ആരംഭിക്കുന്ന നോ-കോസ്‌റ്റ് ഇഎംഐ ഓപ്ഷനിലും ഈ സുമാർട്ട്ഫോൺ വാങ്ങാനും സാധിക്കും.

ഐഫോൺ 15 ഫീച്ചറുകൾ

6-കോർ സിപിയു, 5-കോർ ജിപിയു എന്നിവയുള്ള ശക്തമായ എ16 ബയോണിക് ചിപ്പ്, 4K വീഡിയോ റെക്കോർഡിംഗ് ശേഷിയുള്ള അഡ്വാൻസ്ഡ് ഡ്യുവൽ ക്യാമറ സിസ്‌റ്റം എന്നിവയാണ് ഈ സ്‌മാർട്ട്‌ഫോണിന്റെ സവിശേഷതകൾ. അതോടൊപ്പം, ഇതിന് മികച്ച അലുമിനിയം ഡിസൈനും ഐപി68 വാട്ടർ-ഡസ്‌റ്റ് റെസിസ്‌റ്റൻസ് റേറ്റിംഗും ഉണ്ട്. എന്തുകൊണ്ടും നല്ലൊരു സ്‍മാർട്ട്ഫോൺ തന്നെയാണ് ഇതെന്ന കാര്യത്തിൽ സംശയമില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+