Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിളാരാ മോൻ, ഓഫർ കൊണ്ട് വീഴ്ത്തി കളയും; ഐഫോൺ 15ന് ഒറ്റയടിക്ക് കുറയുക 29,910 രൂപയോ?

ആപ്പിളിനെ എല്ലാവർക്കും പ്രിയമാണ് ഇപ്പോൾ. കാരണം ഐഫോൺ മോഡലുകൾക്ക് അത്രയധികം ഓഫറുകളാണ് നിലവിൽ കമ്പനി നൽകി വരുന്നത്. അതിന്റെ കാരണം എന്തെന്ന് വച്ചാൽ മറ്റ് കമ്പനികളുടെ ഓഫറുകൾ വച്ച് നോക്കുമ്പോൾ ഐഫോൺ നല്ല രീതിയിൽ വിൽപ്പന നടത്തുന്നുണ്ട്. അവയുടെ കിടിലൻ സ്പെസിഫിക്കേഷനുകൾ, മറ്റ് പ്രത്യേകതകൾ എന്നിവയൊക്കെ അതിന്റെ കാരണങ്ങളിൽ ചിലതാണ്. അതിന് പുറമേ കമ്പനിയുടെ ബ്രാൻഡ് വാല്യൂ കൂടി ഇതിന് കാരണമാണ്.

സകല പ്രൗഢിയും എടുത്തുകാണിക്കുന്ന മോഡൽ ഒന്ന് ഇറക്കിയിട്ട് ഒരു വർഷം കഴിഞ്ഞേ ഉള്ളൂ. ഐഫോൺ 16 സീരീസിലെ ഫോണുകളായിരുന്നു അവ. പുതിയ മോഡൽ എത്താൻ ദിവസങ്ങൾ ബാക്കി നിൽക്കെ പഴയ ഫോണുകളുടെ വിൽപ്പന പൊടിപൊടിക്കുകയാണ് ഈ ഫോണുകളുടെ. പ്രധാനമായും ഇവയുടെ ഹൈ എൻഡ് മോഡലുകളായ പ്രോ, പ്രോ മാക്‌സിന് തന്നെയാണ് ഏറെ ആവശ്യക്കാരുള്ളത്. കൂടാതെ ഉത്സവ കാല ഓഫറിൽ ഫോണുകൾക്ക് വമ്പൻ കിഴുവും ലഭിക്കാറുണ്ട്.

iphoneoffers

ആപ്പിളിന്റെ തന്നെ കരുത്തുറ്റ മോഡലായ ഐഫോൺ 15 സീരീസിനും ഇത്തരത്തിലുള്ള ഒട്ടേറെ ഓഫറുകൾ കമ്പനി നൽകി വരുന്നുണ്ട്. പുതിയ 17 സീരീസ് വരുന്നെങ്കിലും രണ്ടാംതരക്കാരായി ഈ മോഡലിനെ ആരും തള്ളിപറഞ്ഞിട്ടില്ലെന്ന് വിൽപ്പന കണക്കുകൾ തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഈ സീരിസിലെ തന്നെ ഏറ്റവും നല്ല മോഡലായ ഐഫോൺ 15യ്ക്ക് കിടിലൻ ഓഫറാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

വിജയ് സെയിൽസിൽ ഐഫോൺ 15 സുമാർട്ട്‌ഫോണിന് ഇപ്പോൾ 29,910 രൂപയുടെ കിഴിവ് ലഭ്യമാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ അത് സത്യമാണ്. ഒരുകാലത്ത് ഇന്ത്യക്കാരുടെ എല്ലാം കണ്ണിലുണ്ണിയായിരുന്ന മോഡലായിരുന്നു ഐഫോൺ 15. ഇറങ്ങിയിട്ട് വർഷം രണ്ട് കഴിഞ്ഞെങ്കിലും ഈ മോഡലിന്റെ പ്രവർത്തനം പഴയതിലും വളരെ മികച്ച രീതിയിലാണ്, ഇപ്പോഴത്തെ ഓഫറുകൾ എന്തൊക്കെ എന്നറിയാം.

ഐഫോൺ 15 ഓഫറുകൾ

ഐഫോൺ 15 സ്‌മാർട്ട്‌ഫോൺ ആദ്യം പുറത്തിറക്കിയത് 79,900 രൂപ എന്ന പ്രാരംഭ വിലയിലാണ്. എന്നാൽ വിജയ് സെയിൽസിൽ വലിയ വിലക്കുറവിന് ശേഷം നിങ്ങൾക്ക് ഈ ഫോൺ വെറും 52,990 രൂപയ്ക്ക് വാങ്ങാൻ ഇപ്പോൾ സാധിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടൊരു കാര്യം. അതിലൂടെ നിങ്ങളുടെ 26,910 രൂപ ലാഭിക്കാൻ സാധിക്കും.

ഇത് കൊണ്ടൊന്നും തീർന്നില്ല, ബാങ്ക് ഓഫറുകളും കാർഡ് ഓഫറുകളും കൂടി നിങ്ങളെ കാത്തിരിക്കുന്നുണ്ട്. നിങ്ങളുടെ കൈവശം ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ ഒറ്റയടിക്ക് കുറയുക 3000 രൂപയാണ്. ഇതോടെ ഫോണിന്റെ വില 49,990 എന്ന നിലവാരത്തിലേക്ക് എത്തും. ഇതോടെ നിങ്ങൾക്ക് ആകെയുള്ള ഡിസ്‌കൗണ്ട് 29,910 എന്ന നിലവാരത്തിലേക്ക് എത്തും.

ഇത്രയും മികച്ചൊരു മോഡലിനെ സംബന്ധിച്ച് ഈ വിലക്കുറവ് എന്തുകൊണ്ടും നിങ്ങൾക്ക് ഗുണകരമാണ്. കൂടാതെ, നിങ്ങളുടെ കൈവശം ഐഫോൺ 15 ഉപയോഗിച്ച് കൈമാറ്റം ചെയ്യാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും പഴയ ഫോൺ ഉണ്ടെങ്കിൽ, നിങ്ങൾക്ക് അധിക കിഴിവ് കൂടി ലഭിക്കാനുള്ള അവസരമുണ്ട്. നിങ്ങളുടെ കൈവശം മുഴുവൻ പണമില്ലെങ്കിൽ, പ്രതിമാസം കോസ്‌റ്റ് ഇഎംഐ ഓപ്ഷനിലും ഈ സ്‌മാർട്ട്ഫോൺ വാങ്ങാനും സാധിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+