ഇനിയിപ്പോൾ തിരച്ചിൽ നിർത്താം; നല്ല ഓഫർ കണ്ടുകിട്ടി! ഐഫോൺ 15ന് ഒറ്റയടിക്ക് കുറയുക 33000 രൂപയോ?
ഐഫോൺ മോഡലുകൾക്ക് അത്രയധികം ഓഫറുകളാണ് നിലവിൽ രാജ്യത്തെ ഇ കൊമേഴ്‌സ് വമ്പന്മാർ നൽകി വരുന്നത്. അതിന്റെ കാരണം എന്തെന്ന് വച്ചാൽ മറ്റ് കമ്പനികളുടെ ഓഫറുകൾ വച്ച് നോക്കുമ്പോൾ ഐഫോൺ നല്ല രീതിയിൽ വിൽപ്പന നടത്തി മുന്നേറുന്ന മോഡലാണ്. അവയുടെ സ്പെസിഫിക്കേഷനുകൾ, മറ്റ് പ്രത്യേകതകൾ എന്നിവയൊക്കെ അതിന്റെ കാരണങ്ങളിൽ ചിലതാണ്. അതിന് പുറമേ കമ്പനിയുടെ ബ്രാൻഡ് വാല്യൂ അഥവാ അവരുടെ പ്രൗഢി തന്നെയാണ് മറ്റൊരു പ്രധാന കാരണം.
പലപ്പോഴും ആപ്പിളിന് പുതിയതെന്നോ പഴയതെന്നോ വ്യത്യാസം ഇല്ലാതെ ഫോണുകൾ വിൽപ്പന നടത്താൻ കഴിയാറുണ്ട് എന്നതാണ് പ്രധാന കാര്യം. ഐഫോൺ 15, ഐഫോൺ 16 സീരീസിലെ ഫോണുകളായിരുന്നു അവ. പുതിയ മോഡൽ എത്തിയിട്ടും പഴയ ഫോണുകളുടെ വിൽപ്പന പൊടിപൊടിക്കുകയാണ്. പ്രധാനമായും ഇവയുടെ ഹൈ എൻഡ് മോഡലുകളായ പ്രോ, പ്രോ മാക്‌സിന് തന്നെയാണ് ഏറെ ആവശ്യക്കാരുള്ളത്. കൂടാതെ ഉത്സവ കാല ഓഫറിൽ ഫോണുകൾക്ക് വമ്പൻ കിഴിവും കമ്പനികൾ നൽകാറുണ്ട്.

ആപ്പിളിന്റെ കരുത്തുറ്റ മോഡലായ ഐഫോൺ 15 സീരീസിനും ഇത്തരത്തിലുള്ള ഒട്ടേറെ ഓഫറുകൾ കമ്പനി നൽകി വരുന്നത് നാം കാണാറുണ്ട്. പുതിയ 17 സീരീസ് വന്നെങ്കിലും രണ്ടാംതരക്കാരായി ഈ മോഡലിനെ ആരും തള്ളിപറഞ്ഞിട്ടില്ലെന്ന് വിൽപ്പന കണക്കുകൾ തെളിയിക്കുന്നു, അതാണ് അവയുടെ ശക്തി. ഈ സീരിസിലെ തന്നെ ഏറ്റവും നല്ല മോഡലായ ഐഫോൺ 15 ബേസ് മോഡലിന് കിടിലൻ ഓഫറാണ് ഇപ്പോൾ ലഭിക്കുന്നത്.
ഇറങ്ങിയിട്ട് വർഷം രണ്ടായെങ്കിലും ഈ ഫോണിന്റെ ആവശ്യകത ഇപ്പോഴും പഴയ പടി തുടരുന്നുവെന്നതാണ് പ്രധാന കാര്യം. അത്രയ്ക്കും മികച്ച ഫീച്ചറുകൾ ഈ ഫോണിന് മാത്രം അവാകാശപ്പെടാൻ കഴിയുന്ന ഒന്നാണ്. ഓരോ മോഡൽ കഴിയുന്തോറും വികസിക്കുന്ന ആപ്പിളിന്റെ പോർട്ട്ഫോളിയോവിൽ ഏറ്റവും മുൻനിരയിൽ തന്നെ നിൽക്കുന്ന ഒന്നാണ് ഇതെന്ന് നിസംശയം പറയാം. ഇതിന്റെ ഓഫറുകൾ അറിയാം.
ഐഫോൺ 15 ഓഫറുകൾ
ആപ്പിൾ ഐഫോൺ 15യുടെ128 ജിബി ഇന്റേണൽ സ്‌റ്റോറേജ് വേരിയന്റ് ആമസോണിൽ നിന്ന് അതിന്റെ യഥാർത്ഥ ലോഞ്ച് വിലയായ 79,900 രൂപയ്ക്ക് പകരം 47,999 രൂപയ്ക്ക് നിങ്ങൾക്ക് ഇപ്പോൾ വാങ്ങാം. എസ്‌ബിഐ ക്രെഡിറ്റ് കാർഡുകൾ ഉള്ള എല്ലാ ഉപഭോക്താക്കൾക്കും വാങ്ങുമ്പോൾ 1250 രൂപ അധിക കിഴിവ് കൂടി ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. കറുപ്പ്, നീല, പച്ച, പിങ്ക്, മഞ്ഞ എന്നീ അഞ്ച് കളറുകളിൽ ഈ ഫോൺ ലഭ്യമാണ്.
ഐഫോൺ 15 ഫീച്ചറുകൾ
ആപ്പിൾ ഐഫോൺ 15ൽ 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയും 2000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും കമ്പനി നൽകുന്നു. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്‌റ്റോറേജുമായി ജോടിയാക്കിയ 4എൻഎം പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ള ആപ്പിൾ എ16 ബയോണിക് പ്രോസസറിലാണ് ഉപകരണം പ്രവർത്തിക്കുന്നത്. ഇത് ഐഒഎസ് 17 നൽകുന്നു, പക്ഷേ ഏറ്റവും പുതിയ iOS 25-ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ നിങ്ങൾക്ക് സാധിക്കും.












Click it and Unblock the Notifications