ആപ്പിൾ തരും ജനങ്ങൾ വാങ്ങും; ഐഫോൺ 15ന് വമ്പൻ ഡിസ്‌കൗണ്ട്, 42000 രൂപയുടെ വിലക്കുറവ്! എങ്ങനെ?
രാജ്യത്തെ സ്‍മാർട്ട് ഫോൺ വിപണിയിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന കമ്പനിയാണ് ഇപ്പോൾ ആപ്പിൾ. മുൻപ് ഒരുകാലത്ത് ആൻഡ്രോയിഡ് ഫോണുകളുടെ നിഴലിൽ ഒതുങ്ങി പോവുന്ന ആപ്പിളിന്റെ കാഴ്‌ചയാണ് നാം കണ്ടിരുന്നത്. എന്നാൽ ഇന്നതൊക്കെ മാറി. ആപ്പിൾ വിപണിയിൽ താലപ്പൊക്കമുള്ള നിലയിലേക്ക് വളർന്നുകഴിഞ്ഞു. വിൽപ്പനയിലും ജനപ്രീതിയിലും മറ്റാരേക്കാളും മുൻപന്തിയിൽ എത്തി നിൽക്കുകയാണ് ആപ്പിൾ.
ശരിക്കും പറഞ്ഞാൽ ആപ്പിൾ മോഡലുകൾക്ക് ആവശ്യക്കാർ എന്നും അധികമായി വരികയാണ്. ഏറ്റവും ഒടുവിൽ ഇറങ്ങിയ ആപ്പിൾ ഐഫോൺ 17 സീരീസ് മുതൽ ഇങ്ങോട്ടുള്ള എല്ലാ മോഡലുകളും കാര്യമായ വിൽപ്പന കണക്കുകളാണ് ഉണ്ടാക്കി എടുത്തിരിക്കുന്നത്. അവയിൽ പല മോഡലുകളും ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്‌ടിക്കുകയും വിൽപ്പന കണക്കുകളിൽ മുന്നിട്ട് നിൽക്കുകയും ചെയ്യുന്നുണ്ട് എന്നതും മറക്കരുത്.

കുറഞ്ഞ വിലയ്ക്ക് ഐഫോൺ വാങ്ങാൻ കഴിയുന്നൊരു കാലഘട്ടമാണ് ഇപ്പോഴത്തേത്. മുൻപ് വിലയുടെ പേരിൽ ഐഫോൺ വാങ്ങാതെ മാറി നിന്ന ആളുകൾ പോലും കമ്പനി നൽകുന്ന വമ്പൻ വിലക്കുറവിന്റെ ആനുകൂല്യങ്ങൾ ഏറ്റെടുത്തുകൊണ്ടാണ് അത് സ്വന്തമാക്കാനായി പരസ്‌പരം മത്സരിക്കുകയാണ്. അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി കാണുന്ന ആപ്പിൾ മോഡലുകളുടെ സ്വീകാര്യതയും വിൽപ്പനയും.
ഇക്കാര്യത്തിൽ ആപ്പിളിന് പുതിയതെന്നോ പഴയതെന്നോ വ്യത്യാസം ഇല്ലാതെ ഫോണുകൾ വിൽപ്പന നടത്താൻ കഴിയാറുണ്ട് എന്നതാണ് ശ്രദ്ധേയമായ സംഗതി. ഐഫോൺ 15, ഐഫോൺ 16 സീരീസിലെ ഫോണുകളായിരുന്നു അവ. പുതിയ മോഡലായ ഐഫോൺ 17 സീരീസ് എത്തിയിട്ടും പഴയ ഫോണുകളുടെ വിൽപ്പന വിപണിയിൽ പൊടിപൊടിക്കുകയാണ്. പ്രധാനമായും ഇവയുടെ ഹൈ എൻഡ് മോഡലുകളായ പ്രോ, പ്രോ മാക്‌സിന് തന്നെയാണ് ഏറെ ആവശ്യക്കാരുള്ളത്.
എന്ന് കരുതി ബേസ് മോഡലുകളെ പാടെ അങ്ങ് തള്ളിക്കളയാൻ വരട്ടെ. അതിൽ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ഐഫോൺ 15. അധികമാരും പറഞ്ഞു കേട്ടിട്ടില്ലാത്ത ഒരു ബേസ് മോഡൽ ആണ് ഐഫോൺ 15. ഇതിലെ പ്രോ, പ്രോ മാക്‌സ് മോഡലുകളുടെ പ്രഭയിൽ മുങ്ങിപ്പോയതാണെങ്കിലും നൽകുന്ന പണത്തിന് ആവശ്യമായ മൂല്യം ഈ മോഡൽ നിങ്ങൾക്ക് നൽകും എന്ന കാര്യം ഉറപ്പാണ്. എന്തൊക്കെയാണ് ഇതിന് ഇപ്പോൾ ലഭ്യമായ ഓഫർ എന്ന് നോക്കാം.
ഐഫോൺ 15 ഓഫറുകൾ
മൂന്ന് സ്‌റ്റോറേജ് വേരിയന്റുകളിലാണ് ഈ ഫോൺ കിട്ടുക: 128 ജിബി, 256 ജിബി, 512 ജിബി. ആപ്പിൾ ഈ സീരീസ് 79,900 രൂപ പ്രാരംഭ വിലയിൽ പുറത്തിറക്കി. നിലവിൽ, 52,990 രൂപ പ്രാരംഭ വിലയിൽ ആമസോണിൽ ഫോൺ ലഭ്യമാണ്. കൂടാതെ, ഐഫോൺ 15 വാങ്ങുമ്പോൾ 10 ശതമാനം തൽക്ഷണ കിഴിവ് ഉൾപ്പെടെ ബാങ്ക് കിഴിവുകൾ ആമസോൺ വാഗ്‌ദാനം ചെയ്യുന്നു. മാത്രമല്ല വെറും 4,000 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ പ്ലാനുകളിൽ ഈ ഉപകരണം വാങ്ങാം.
കൂടാതെ, എക്സ്ചേഞ്ചിൽ ആമസോൺ 44,250 രൂപ കിഴിവ് കൂടി നിങ്ങൾക്ക് വാഗ്‌ദാനം ചെയ്യുന്നു. നിങ്ങളുടെ പഴയ സ്‌മാർട്ട്‌ഫോൺ 15,000 രൂപയ്ക്ക് ലഭിക്കുകയാണെങ്കിൽ, 29,250 രൂപയ്ക്ക് നിങ്ങൾക്ക് പുതിയ ഐഫോൺ 15 ലഭിക്കും എന്നതാണ് ഏറ്റവും വലിയ കാര്യം. എങ്കിലും നിങ്ങളുടെ പഴയ സ്‌മാർട്ട്‌ഫോണിന്റെ അവസ്ഥയെ ആശ്രയിച്ചിരിക്കും അന്തിമ വില.












Click it and Unblock the Notifications