ആരും കൊതിക്കുന്ന ഓഫറുമായി ആപ്പിൾ; ഐഫോൺ 15 വെറും 32,880 രൂപയ്‌ക്കോ? ഇവിടെ പോയാൽ കിട്ടും
മാർട്ട് ഫോൺ ഉപയോഗിക്കുന്ന ആരായാലും ആപ്പിൾ ഐഫോൺ ഒന്ന് സ്വന്തമാക്കാൻ ആഗ്രഹിച്ചു പോവും. അതിന്റെ പ്രീമിയം ഫീച്ചറുകളും മറ്റ് സവിശേഷതകളും തന്നെയാണ് അതിന്റെ പ്രധാന കാരണം. ഐഒഎസിനേക്കാളും സവിശേഷതകൾ ഉണ്ടായിട്ടും ആൻഡ്രോയിഡിന് കിട്ടാത്ത ഒരുതരം സ്വീകാര്യത ഐഫോണിന് ഉണ്ടെന്നതാണ് സവിശേഷത. എല്ലായിടത്തും അല്ലെങ്കിൽ പോലും ആപ്പിൾ ഒരുപരിധി വരെ വിജയിക്കാനുള്ള കാരണം ഈ സ്വീകാര്യതയാണ്.
നിലവിൽ ഇന്ത്യൻ വിപണിയിലും ഐഫോണുകൾ പിടിമുറുക്കി കഴിഞ്ഞു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി വലിയ രീതിയിലുള്ള വിൽപ്പന കണക്കുകളാണ് വിവിധ മോഡലുകൾക്ക് ഇവിടെ ഉണ്ടാവുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഐഫോൺ 16 വരെ ഈ കണക്കുകൾ അതേപടി തുടരുന്നുണ്ട്. എന്നാൽ മുൻ മോഡലായ ഐഫോൺ 15 സീരീസിന് ഒരു പ്രത്യേക സ്ഥാനം തന്നെ ജനങ്ങൾക്ക് ഇടയിലുണ്ട്.

അതിന്റെ വിൽപ്പന എടുത്ത് നോക്കിയാൽ നിങ്ങൾക്ക് അത് മനസിലാവും. ചിലരൊക്കെ പറയുന്നത് ഇപ്പോൾ ഇറങ്ങിയ ഐഫോൺ 16 മോഡലിനേക്കാൾ ഒരുപടി മുകളിലാണ് ഈ ഫോണിന്റെ സ്ഥാനം എന്നാണ്. അതിന് അവർ പറയുന്ന കാരണം അതിന്റെ ഫീച്ചറുകളും ശക്തമായ സ്പെസിഫിക്കേഷനുകളുമാണ്. ചരിത്രത്തിൽ ഇതുവരെ ഇറങ്ങിയ ഏറ്റവും മികച്ച ഐഫോൺ മോഡലുകളിൽ ഒന്നാണ് ഇതെന്നാണ് പലരും പറയുന്നത്.
ഐഫോൺ 15: ഓഫറുകൾ ഇങ്ങനെ
രാജ്യത്തെ ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ഐഫോൺ 15 (128 ജിബി, ബ്ലാക്ക്) ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോൾ വിൽപ്പന നടത്തുന്നത്. കിഴിവുകളുടെയും എക്‌സ്‌ചേഞ്ച് ഡീലുകളുടെയും കൂട്ടിച്ചേർക്കലിന് ശേഷം നിങ്ങൾക്ക് ഈ ഫോൺ 32,880 രൂപയ്ക്ക് സ്വന്തമാക്കാൻ കഴിയും. എന്നാൽ അങ്ങനെ ഫോൺ വാങ്ങണമെങ്കിൽ ചില നിബന്ധനകളുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
നിലവിൽ 79,600 വിലയിലാണ് ഫോൺ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. എന്നാൽ ഫോണിന് ആമസോൺ 17 ശതമാനം ഇൻസ്‌റ്റന്റ് ഡിസ്‌കൗണ്ട് നൽകുന്നുണ്ട്. ഇതോടെ വില 65,900 രൂപയായി കുറയുന്നു. എങ്കിലും അത് മാത്രമാണ് നിങ്ങൾക്ക് ലഭിക്കുന്ന ഓഫർ എന്ന് കരുതി അവിടെ നിർത്തേണ്ട. മികച്ചൊരു എക്സ്ചേഞ്ച് ഓഫർ കൂടി ഇതിനൊപ്പമുണ്ടാവും.
നിങ്ങളുടെ കൈവശം പഴയ ഐഫോൺ 14 പ്ലസ് (256 GB) കൊടുക്കാനുണ്ടെങ്കിൽ, അത് നല്ല മികച്ച കണ്ടെൻഷനിൽ ആണെങ്കിൽ നിങ്ങൾക്ക് 27,350 രൂപ അധികമായി ലാഭിക്കാനുള്ള അവസരമാണ് കൈവരുന്നത്. ഈ എക്സ്ചേഞ്ച് ഓഫർ കൂടി ലഭ്യമായാൽ ഫോണിന്റെ അന്തിമ വില 38,550 രൂപയായി കുറയുമെന്നതാണ് പ്രത്യേകത.
ഐഫോൺ 15: ഫീച്ചറുകൾ
6.1 ഇഞ്ച് ഡിസ്‌പ്ലേയാണ് ഐഫോൺ 15ന്റെ വേറിട്ട സവിശേഷതകളിൽ ഒന്ന്. ഭേദപ്പെട്ട സ്‌ക്രീൻ സൈസ് തന്നെയാണത്. പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് എന്നീ നിറങ്ങളിലാണ് ഐഫോൺ കമ്പനി വിപണിയിൽ അവതരിപ്പിച്ചത്. ആപ്പിൾ മുൻ മോഡലുകളിൽ നിന്നുള്ള ഡിസൈൻ നിലനിർത്തിയെങ്കിലും പരമ്പരാഗത നോച്ചിന് പകരം ഡൈനാമിക് ഐലൻഡ് നോച്ച് ആണ് ഫോണിൽ നൽകിയിരിക്കുന്നത്.
ആപ്പിളിന്റെ സ്വന്തം എ16 ബയോണിക് ചിപ്പ് വലിയൊരു മാറ്റമായിരുന്നു ഫോണിന് മറ്റ് മോഡലുകളിൽ നിന്നും നൽകിയത്. 48-മെഗാപിക്‌സൽ പ്രൈമറി ക്യാമറ സെൻസറാണ് ഫോണിന്റെ കണ്ണായി വർത്തിക്കുന്നത്. പകൽ വെളിച്ചം, ലോ-ലൈറ്റ്, പോർട്രെയിറ്റ് ഫോട്ടോഗ്രാഫി എന്നിവയിൽ മുൻ മോഡലിനെ അപേക്ഷിച്ച് ഇത് മെച്ചപ്പെട്ട പ്രകടനമാണ് നൽകുന്നത്.


Click it and Unblock the Notifications