ആപ്പിൾ ആരാധകരേ ഇതിലേ ഇതിലേ..; ഐഫോൺ 15യുടെ പുതിയ വില അറിഞ്ഞാൽ ഞെട്ടും, മുടക്കേണ്ടത് ഇത്ര
ഐഫോൺ ഏത് തന്നെയായാലും നമ്മുടെ നാട്ടിൽ ആവശ്യക്കാർ ഏറെയുണ്ട്. നാല് വർഷം മുൻപ് ഇറങ്ങിയ മോഡലുകൾ പോലും ഇപ്പോഴും പഴ പ്രഭ വിടാതെ മാർക്കറ്റിൽ നന്നായി പെർഫോം ചെയ്‌തു വരുന്നു, അതാണ് ആപ്പിളിന്റെ സവിശേഷത. അപ്പോൾ പിന്നെ കഴിഞ്ഞ വർഷം ഇറങ്ങിയ ഐഫോണിന്റെ ഫ്ലാഗ്ഷിപ്പ് മോഡലായ ഐഫോൺ 15 അടിസ്ഥാന വേരിയന്റിന്റെ കാര്യം പ്രത്യേകിച്ച് പറയണ്ടല്ലോ.
ഈ ഫോണിന് ഇടക്കാലത്ത് പലപ്പോഴായി മികച്ച പല ഓഫറുകളും ലഭ്യമായിരുന്നു. ഈ സീരീസിലെ ഏറ്റവും ബേസ് വേരിയന്റ് ആണെന്ന് കരുതി എഴുതിത്തള്ളാൻ വരട്ടെ. മറ്റേതൊരു മോഡലിനോട് കട്ടയ്ക്ക് നിൽക്കാൻ കെൽപുള്ള ആള് തന്നെയാണ് നമ്മുടെ ഈ കക്ഷി, കാരണം ഏറ്റവും ഒടുവിൽ ഇറങ്ങിയ ഐഫോൺ മോഡലുകളിൽ ഒന്നെന്ന പ്രത്യേകത ഇതിനുണ്ട്.

നിലവിൽ പല ഓഫറുകളും ഇ കൊമേഴ്‌സ് കമ്പനികൾ ഐഫോണുകൾക്ക് വാഗ്‌ദാനം ചെയ്‌തു വരുന്നുണ്ട്. അക്കൂട്ടത്തിൽ ഏറെ നേട്ടം അവകാശപ്പെടാൻ കഴിയുന്ന ഒരെണ്ണം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് ജനപ്രിയ സ്ഥാപനമായ ഫ്‌ളിപ്പ്കാർട്ട് ആണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ലഭ്യമായതിനേക്കാൾ കുറഞ്ഞ വിലയിൽ കൂടുതൽ ഡിസ്‌കൗണ്ട് കൂടി ചേർത്താണ് ഫോൺ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഐഫോൺ 15: ഏറ്റവും പുതിയ ഓഫറുകൾ അറിയാം
നിലവിൽ, ഐഫോൺ 15 മോഡലിന്റെ 128ജിബി പതിപ്പ് ഫ്ലിപ്പ്കാർട്ടിൽ 64,999 രൂപയ്ക്ക് ലഭ്യമാണ്, ആപ്പിളിന്റെ ഔദ്യോഗിക വിലയായ 79,600-ൽ നിന്ന് ഗണ്യമായ കുറവാണ് ഇത് കാണിക്കുന്നത്. ഏറ്റവും പ്രധാന വിഷയം എന്തെന്നാൽ ഈ ഓഫർ ലഭ്യമാവുന്നതിന് പ്രത്യേക നിബന്ധനകൾ ഒന്നും തന്നെ കമ്പനി മുന്നോട്ട് വച്ചിട്ടില്ല എന്നതാണ്. നേരിട്ടുള്ള ഡിസ്‌കൗണ്ട് തന്നെയാണ് ഫോണിന് ലഭ്യമാവുക എന്നത് ചുരുക്കം.
എന്നാൽ ഇതിന് പുറമേ കൂടുതൽ അധിക ഓഫറുകൾ സ്വന്തമാക്കനുള്ള അവസരവും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. എങ്കിലും അവ ചില നിബന്ധനകൾക്ക് വിധേയമായി മാത്രമാവും ലഭ്യമാവുക. ഇ-കൊമേഴ്‌സ് ഭീമൻ ഒരു എക്‌സ്‌ചേഞ്ച് ഡീൽ കൂടി നിങ്ങൾക്ക് മുന്നിൽ വയ്ക്കുന്നുണ്ട്. അത് നിങ്ങൾ പകരം നൽകുന്ന ഫോണിന്റെ നിലവിലെ അവസ്ഥ അനുസരിച്ച് 42,100 വരെ കുറയുന്ന നിലയിലാവും ഉണ്ടാവുക.
എന്നാൽ ഇതിൽ എപ്പോഴും ശ്രദ്ധ വയ്‌ക്കേണ്ട ഒരു കാര്യം ഒരുപക്ഷേ പരസ്യത്തിൽ പറഞ്ഞിരിക്കുന്നത് പോലെ ഏതൊരു ഫോണിനും മേൽപറഞ്ഞ എക്സ്ചേഞ്ച് വില കിട്ടണമെന്നില്ല. അത് മോഡൽ, അതിറങ്ങിയ വർഷം, നിലവിലെ അവസ്ഥ എന്നിങ്ങനെ വിവിധ ഘടകങ്ങൾ ഉൾപ്പെടെ പരിഗണിച്ചു മാത്രമാവും തീരുമാനിക്കുക.
ആഗസ്‌റ്റ് 26 വരെ നടക്കുന്ന അവരുടെ മാസാവസാന മൊബൈൽ ഫെസ്‌റ്റിന്റെ ഭാഗമായാണ് ഈ ഓഫറുകൾ നൽകുന്നത്. നിലവിലെ ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ഓഫർ എന്നിവയ്ക്ക് പുറമെ നിങ്ങൾക്ക് അധിക വിലക്കുറവും ചിലപ്പോൾ ലഭിച്ചേക്കാം. നിങ്ങൾ പർച്ചേസ് ചെയ്യാൻ ഉപയോഗിക്കുന്ന ബാങ്കുകൾക്ക് അനുസരിച്ച്, കാർഡുകൾക്ക് അനുസരിച്ച് ഇവ വ്യത്യാസപ്പെടാം.
ഐഫോൺ 15: ഫീച്ചറുകൾ ഇങ്ങനെ
6.1 ഇഞ്ച് ഡിസ്‌പ്ലേയാണ് ഐഫോൺ 15ന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്, പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാവുക. ആപ്പിൾ മുൻ മോഡലുകളിൽ നിന്നുള്ള ഡിസൈൻ നിലനിർത്തിയെങ്കിലും പരമ്പരാഗത നോച്ചിന് പകരം ഡൈനാമിക് ഐലൻഡ് നോച്ച് ആയിരുന്നു ഇതിൽ ഉൾപ്പെടുത്തിയത്.
48-മെഗാപിക്‌സൽ പ്രൈമറി ക്യാമറ സെൻസറാണ് നൽകിയിരിക്കുന്നത്. പകൽ വെളിച്ചം, ലോ-ലൈറ്റ്, പോർട്രെയിറ്റ് ഫോട്ടോഗ്രാഫി എന്നിവയിൽ മുൻ മോഡലിനെ അപേക്ഷിച്ച് കാര്യമായ മെച്ചപ്പെടുത്തലുകൾ ഇതിൽ നടത്തിയിട്ടുണ്ട് എന്നതാണ് പ്രത്യേകത. ബാറ്ററി കരുത്തിലും മെച്ചപ്പെടുത്തലുകൾ വരുത്തിയെന്ന് കമ്പനി അവകാശപ്പെടുന്നു.












Click it and Unblock the Notifications