Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിളിന്റെ മെഗാ ഓഫർ; ഐഫോൺ 15 വില വെറും 31,105 രൂപ മാത്രം, വേഗം ആമസോണിലേക്ക് വിട്ടോ...

ഒരു ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ നമ്മൾക്ക് ഇടയിൽ ആരാണ് ഉണ്ടാവുക, കൂടുതൽ പേർക്കും മോഹമുണ്ടാവുമെങ്കിലും ഉയർന്ന വില തന്നെയാവും തടസമായി നിൽക്കുന്ന ഘടകം. ആപ്പിളിന്റെ പ്രൗഢിയും ആ ഫീച്ചറുകളിലെ ഗാംഭീര്യവും ഒക്കെ ആരെയും ആകർഷിക്കുന്ന ഘടകങ്ങൾ തന്നെയാണ്, അപ്പോൾ അവരുടെ പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡലായ ഐഫോൺ 15ന്റെ കാര്യം എടുത്തുപറയേണ്ട ആവശ്യമില്ലലോ..

നിങ്ങളും ഒരു ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആളാണോ? അതും അവരുടെ പ്രീമിയം മോഡലുകളിൽ ഒന്ന് തന്നെ. എങ്കിൽ നേരെ ആമസോണിലേക്ക് വിട്ടോളൂ, അവിടെ നിങ്ങളെ കാത്തിരിക്കുന്നത് ഓഫറുകളുടെ വൻ പെരുമഴ തന്നെയാണ്. പ്രത്യേകിച്ച് ഫ്ലാഗ്ഷിപ്പ് മോഡലായ ഐഫോൺ 15 സീരീസിന് ഉൾപ്പെടെ വലിയ വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. എങ്ങനെയാണ് ഓഫറുകൾ നൽകിയിരിക്കുന്നതെന്ന് നോക്കാം.

iphone15discountsfreedomsale

ആപ്പിൾ ഐഫോൺ 15 ഓഫറുകൾ

ഫ്രീഡം സെയിലിന്റെ ഭാഗമായി ആമസോൺ ഐഫോൺ 15 (128 ജിബി, നീല) അത്ഭുതപ്പെടുത്തുന്ന വിലകളിലാണ് വാഗ്‌ദാനം ചെയ്യുന്നത്, ഈ മോഡൽ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് ഇത് ആകർഷകമായ ഓപ്ഷനായി മാറുന്നു. ഏറ്റവും പുതിയ ഫീച്ചറുകൾ, അപ്‌ഗ്രേഡുചെയ്‌ത ക്യാമറ സ്പെസിഫിക്കേഷനുകൾ, മെച്ചപ്പെടുത്തിയ പ്രകടനം എന്നിവയുമായി വിപണിയിൽ എത്തിയ മോഡൽ ഈ കുറഞ്ഞ വിലയിൽ ലഭിക്കുമ്പോൾ നോ പറയുക അസാധ്യം.

ആപ്പിൾ ഐഫോൺ 15 (128 ജിബി, നീല) നിലവിൽ ആമസോണിൽ 79,600 രൂപയ്ക്ക് ലഭ്യമാണ്. 11 ശതമാനം കിഴിവോടെ, വില 70,900 രൂപയായി കുറയുന്നു. കൂടാതെ, നിങ്ങളുടെ പഴയ ഐഫോൺ 14 നല്ല നിലയിൽ എക്‌സ്‌ചേഞ്ച് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് 36,250 രൂപ വരെ ലാഭിക്കാം എന്നതാണ് അവിടെ പ്രയോജനപ്പെടുത്താവുന്ന ഏറ്റവും വലിയ ഓഫർ.

ഇതോടെ പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡലിന്റെ വില 34,650 രൂപയായി കുറയും. കൂടാതെ, ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 3,545 രൂപ വരെ അധിക കിഴിവ് കൂടി ലഭിക്കുമെന്ന കാര്യം മറക്കേണ്ട. അങ്ങനെ ആ ഓഫർ കൂടി പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കൾക്ക് അന്തിമ വില 31,105 രൂപയായി മാറും.

ഐഫോൺ 15 ഫീച്ചറുകൾ

6.1 ഇഞ്ച് ഡിസ്‌പ്ലേയാണ് ഐഫോൺ 15ന്റെ പ്രധാന സവിശേഷത, പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് എന്നീ നിറങ്ങളിലാണ് ഫോൺ അവതരിപ്പിച്ചത്. ആപ്പിൾ മുൻ മോഡലുകളിൽ നിന്നുള്ള ഡിസൈൻ നിലനിർത്തിയെങ്കിലും പരമ്പരാഗത നോച്ചിന് പകരം ഡൈനാമിക് ഐലൻഡ് നോച്ച് ആയിരുന്നു അവതരിപ്പിച്ചത്.

ഈ മോഡലിന് 48-മെഗാപിക്‌സൽ പ്രൈമറി ക്യാമറ സെൻസറാണ് നൽകിയിരിക്കുന്നത്. പകൽ വെളിച്ചം, ലോ-ലൈറ്റ്, പോർട്രെയിറ്റ് ഫോട്ടോഗ്രാഫി എന്നിവയിൽ മുൻ മോഡലിനെ അപേക്ഷിച്ച് കാര്യമായ മെച്ചപ്പെടുത്തലുകൾ ഇതിൽ നടത്തിയിട്ടുണ്ട്. ബാറ്ററി കരുത്തിലും മെച്ചപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്നാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

ആപ്പിളിന്റെ A16 ബയോണിക് ചിപ്പ് വലിയൊരു മാറ്റമായിരുന്നു. ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവയിൽ ഉപയോഗിക്കുന്ന എ15 ചിപ്പിൽ നിന്നുള്ള അപ്‌ഗ്രേഡ് ആയിരുന്നു ഇത്. പ്രോ മോഡലുകൾക്ക് വേഗതയേറിയ A16 ചിപ്പ് ആണ് നൽകിയത്. കൂടാതെ മറ്റൊരു ശ്രദ്ധേയമായ മാറ്റമുണ്ടായത് ചാർജിംഗ് രീതിയിലാണ്. യുഎസ്ബി ടൈപ്പ് സി സംവിധാനമാണ് ഇതിനായി നൽകിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+