60999 രൂപയ്ക്ക് ഐഫോണ്‍ 15 വാങ്ങാം, ഓഫറുകളുടെ പെരുമഴ; ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഓഫറുകള്‍ ഇങ്ങനെ
മുംബൈ: ഐഫോണ്‍ 16 ഇന്ന് ലോഞ്ച് ചെയ്യുകയാണ്. ആരാധകര്‍ വലിയ ആകാംക്ഷയോടെയാണ് ഈ ഫോണിനെ കാത്തിരിക്കുന്നത്. ഐഫോണ്‍ 16, 16 പ്ലസ്, 16 പ്രൊ, 16 പ്രൊ മാക്‌സ് എന്നിവയാണ് 16 സീരീസില്‍ വരുന്ന ഫോണുകള്‍. അതേസമയം ഈ മെഗാ ലോഞ്ചിന് മുന്നോടിയായി ഐഫോണിന്റെ മറ്റ് മോഡലുകള്‍ക്ക് വലിയ ഡിസ്‌കൗണ്ടാണ് ഇന്ത്യയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഐഫോണ്‍ 15, 14 മോഡലുകള്‍ക്കാണ് ഇപ്പോള്‍ വലിയ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ മികച്ച വിലയ്ക്ക് ഐഫോണുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വാങ്ങാന്‍ സാധിക്കും. ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അല്ല ഫ്‌ളിപ്പ്കാര്‍ട്ടിലാണ് ഈ കിടിലന്‍ ഓഫറുകള്‍ ഉള്ളത്.

ഐഫോണ്‍ 15 ഇപ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ വാങ്ങാം. 2023 സെപ്റ്റംബര്‍ പന്ത്രണ്ടിനാണ് ഈ ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത് 79900 രൂപയായിരുന്നു ലോഞ്ച് ചെയ്യുന്ന സമയത്തെ വില. പിന്നീട് കേന്ദ്ര ബജറ്റില്‍ ഫോണുകള്‍ക്ക് വില കുറഞ്ഞപ്പോള്‍ വില 79600 രൂപയായി വീണ്ടും കുറഞ്ഞിരുന്നു.
നിലവില്‍ 69999 രൂപയ്ക്ക് ഈ ഫോണ്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ വാങ്ങാന്‍ സാധിക്കും. ഡിസ്‌കൗണ്ട് ഇനിയുമുണ്ട്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ യുപിഐ ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തുന്നതെങ്കില്‍ ആയിരം രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും. ഇതോടെ ഐഫോണ്‍ പതിനഞ്ചിന്റെ വില 68999 രൂപയായി കുറയും.
അതേസമയം നിങ്ങളുടെ പഴയ ഐഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നതിലൂടെ എട്ടായിരം രൂപയുടെ അധിക ഡിസ്‌കൗണ്ടും ലഭിക്കും. ഇതോടെ ഐഫോണ്‍ പതിനഞ്ചിന്റെ വില 60999 രൂപയായി കുറയും. ഇത്രയും കുറഞ്ഞ വിലയ്ക്ക് ഐഫോണ്‍ പതിനഞ്ച് അടുത്തൊന്നും വാങ്ങാനുള്ള അവസരം ഉണ്ടായിട്ടില്ല.
ഐഫോണ്‍ പതിനഞ്ചിന് കിടിലന്‍ എക്‌സ്‌ചേഞ്ച് ഓഫറുകളും ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. അതേസമയം ഐഫോണ്‍ പതിനാലിനും ഇപ്പോള്‍ മികച്ച വിലക്കുറവ് ലഭ്യമാണ്. 2022 സെപ്റ്റംബര്‍ എട്ടിന് ആപ്പിള്‍ പുറത്തിറക്കിയ ഫോണാണിത്. ഐഫോണ്‍ പതിനാലിന്റെ 128 ജിബിയുടെ ബേസ് വേരിയന്റിനാണ് വില കുറവുള്ളത്.
ഐഫോണ്‍ 14ന് ലോഞ്ച് ചെയ്യുന്ന സമയത്ത് 79900 രൂപയായിരുന്നു വില. ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ 57999 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കും. ആയിരം രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ യുപിഐയിലൂടെ പേമെന്റ് അടയ്ക്കണം. ഈ ഡിസ്‌കൗണ്ട് കൂടി വരുന്നതോടെ 56999 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാനാവും.
അതേസമയം ആപ്പിള്‍ അവരുടെ ഐഫോണ്‍ 16 സീരീസ് ഗ്ലോടൈം ഇവന്റിലാണ് ലോഞ്ച് ചെയ്യുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയിലെ ആപ്പിള്‍ പാര്‍ട്ടില്‍ വെച്ചാണ് ലോഞ്ച് നടക്കുക. ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്കാണ് ലോഞ്ച് പരിപാടികള്‍ നടക്കുക. ആപ്പിളിന്റെ യുട്യൂബ് ചാനലില്‍ ഇതിന്റെ ലൈവ് സ്ട്രീമിംഗ് ലഭ്യമാണ്.












Click it and Unblock the Notifications