Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ വെറും ഫയറല്ല, വൈൽഡ് ഫയർ ആണെടാ..; ഐഫോൺ 15ന് അമ്മാതിരി ഓഫറല്ലേ, വില എത്ര?

ഇന്ത്യയിൽ ഐഫോൺ മോഡലുകൾക്ക് ഇത്രയധികം ഓഫറുകൾ ലഭ്യമായിരുന്ന ഒരു കാലം മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ല. അതിന്റെ പ്രധാന കാരണം എന്തെന്ന് വച്ചാൽ മറ്റ് കമ്പനികളുടെ ഓഫറുകൾ വച്ച് നോക്കുമ്പോൾ ഐഫോൺ നല്ല രീതിയിൽ വിൽപ്പന നടത്തി മുന്നേറുന്ന മോഡൽ ആയത് കൊണ്ടാണ്. അവയുടെ സ്പെസിഫിക്കേഷനുകൾ, മറ്റ് പ്രത്യേകതകൾ എന്നിവയൊക്കെ അതിന്റെ കാരണങ്ങളിൽ ചിലതാണ്. കൂടാതെ കമ്പനിയുടെ ബ്രാൻഡ് വാല്യൂ അഥവാ അവരുടെ പ്രൗഢി തന്നെയാണ് മറ്റൊരു പ്രധാന ആകർഷണം.

ഇക്കാര്യത്തിൽ ആപ്പിളിന് പുതിയതെന്നോ പഴയതെന്നോ വ്യത്യാസം ഇല്ലാതെ ഫോണുകൾ വിൽപ്പന നടത്താൻ കഴിയാറുണ്ട് എന്നതാണ് ശ്രദ്ധേയമായ സംഗതി. ഐഫോൺ 15, ഐഫോൺ 16 സീരീസിലെ ഫോണുകളായിരുന്നു അവ. പുതിയ മോഡലായ ഐഫോൺ 17 സീരീസ് എത്തിയിട്ടും പഴയ ഫോണുകളുടെ വിൽപ്പന വിപണിയിൽ പൊടിപൊടിക്കുകയാണ്. പ്രധാനമായും ഇവയുടെ ഹൈ എൻഡ് മോഡലുകളായ പ്രോ, പ്രോ മാക്‌സിന് തന്നെയാണ് ഏറെ ആവശ്യക്കാരുള്ളത്.

iphone15price

എന്നുവച്ച് ബേസ് മോഡൽ ആരുമില്ലാതെ കുന്ന്കൂടി കിടക്കുകയാണ് എന്ന് കരുതിയെങ്കിൽ തെറ്റി. ആ ധാരണം തികച്ചും തെറ്റാണെന്ന് ഇപ്പോഴത്തെ കണക്കുകൾ നിങ്ങളോട് പറയും. അത്രയ്ക്കും അധികം ആവശ്യക്കാർ ഈ മോഡലുകൾക്കും ഉണ്ട്. പറഞ്ഞുവന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ ആപ്പിൾ ഐഫോൺ 15 പോലെയുള്ള ഫോണുകൾക്ക് നൽകുന്ന വിലക്കുറവ് കേട്ടാൽ ആരായാലും മൂക്കത്ത് വിരൽ വച്ച് പോവും.

കാരണം ആപ്പിളിന്റെ കരുത്തുറ്റ മോഡലായ ഐഫോൺ 15 സീരീസിന് ഇത്തരത്തിലുള്ള ഒട്ടേറെ ഓഫറുകൾ കമ്പനി നൽകി വരുന്നത് നാം മുൻപും കണ്ടിട്ടുണ്ട്. പുതിയ 17 സീരീസ് വന്നെങ്കിലും രണ്ടാംതരക്കാരായി ഈ മോഡലിനെ ആരും തള്ളിപറഞ്ഞിട്ടില്ലെന്ന് വിൽപ്പന കണക്കുകൾ തെളിവായുണ്ട്. അതാണ് ഈ മോഡലുകളുടെ ശക്തിയും. ഇപ്പോഴിതാ റിലയൻസ് ജിയോ മാർട്ടിൽ വമ്പിച്ച ഓഫറുകളാണ് ഈ ഫോണിന് ലഭ്യമാവുന്നത്.

ഐഫോൺ 15 ഓഫറുകൾ

നേരത്തെ ഇന്ത്യൻ വിപണിയിൽ ആപ്പിളിന്റെ ഐഫോൺ 15 രണ്ട് വർഷം മുമ്പ് അതായത് 2023 സെപ്റ്റംബറിൽ 79,900 രൂപ ലോഞ്ച് വിലയിലാണ് അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഇപ്പോൾ ഈ ഫോൺ 50,900 രൂപയ്ക്ക് ലഭ്യമാണ്, റിലയൻസിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജിയോമാർട്ടിൽ ഏകദേശം 29,000 രൂപ കിഴിവോടെ ഇത് വാങ്ങാം. കൂടാതെ, ഉപകരണത്തിന്റെ വില കൂടുതൽ കുറയ്ക്കുന്ന ബാങ്ക് ഓഫറുകളും നമുക്ക് ലഭിക്കും.

സംഗതി ഐഫോൺ 15 രണ്ട് വർഷം പഴക്കമുള്ളതാണെങ്കിലും, അതിന് നാല് വർഷം കൂടി ഐഒഎസ് അപ്‌ഡേറ്റ് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കും. അപ്പോൾ പിന്നെ ഇത് വാങ്ങുന്നത് ലാഭകരമാണോ എന്ന ചോദ്യത്തിന് പ്രസക്തിയേ ഇല്ല. മറിച്ച് പുതിയ മോഡലുകളിൽ കാണുന്ന ഒട്ടുമിക്ക സുപ്രധാന സവിശേഷതകൾക്കും തുടക്കമിട്ട മോഡൽ ഇതായതിനാൽ ഫീച്ചറുകളുടെ കാര്യത്തിൽ ടെൻഷൻ വേണ്ട താനും.

ഐഫോൺ 15 ഫീച്ചറുകൾ

സൂപ്പർ റെറ്റിന ഡിസ്‌പ്ലേയുള്ള ഡൈനാമിക് ഐലൻഡ് ഡിസൈൻ, ആപ്പിൾ എ16 ബയോണിക് ചിപ്‌സെറ്റ് എന്നിവ ഇതിന്റെ സുപ്രധാന സവിശേഷേതകളിൽ ഉൾപ്പെടുന്നു. 20 ശതമാനം കുറവ് പവർ ഉപയോഗിക്കുന്ന രണ്ട് ഉയർന്ന പ്രകടനമുള്ള കോറുകളും നാല് ഉയർന്ന കാര്യക്ഷമതയുള്ള കോറുകളും ഇതിലുണ്ട്. 6-കോർ സിപിയു മുമ്പത്തേതിനേക്കാൾ വേഗതയുള്ളതാണ്, ക്യാമറയും നല്ല മെച്ചപ്പെട്ടത് ആയതിനാൽ നിങ്ങൾക്ക് ധൈര്യമായി ഇത് വാങ്ങിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+