Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോൺ 15 ഇനി കൈയ്യകലത്ത്; ഇത്രയും കുറഞ്ഞ വിലയ്ക്ക് കിട്ടുമ്പോൾ എങ്ങനെ വാങ്ങാതിരിക്കും, വില 45,000 മാത്രം

ആപ്പിളിന്റെ ഫ്ലാഗ്ഷിപ്പ് ഫോണുകളിലെ ഏറ്റവും കരുത്തനാണ് ഐഫോൺ 15 പ്രോ മാക്‌സ്. എങ്കിൽ ഐഫോൺ 15 സീരീസ് എല്ലാവർക്കും പ്രിയങ്കരമാണ്. അതിന് കാരണങ്ങൾ പലതാണ്. വമ്പൻ മാറ്റങ്ങളുമായി ആപ്പിൾ രംഗത്ത് വന്ന മോഡൽ കൂടിയാണല്ലോ ഇത്. ടൈപ്പ് സി ചാർജർ പോലെയുള്ള വിപ്ലവകരമായ മാറ്റങ്ങൾ (ആപ്പിളിന്റെ കാര്യത്തിൽ മാത്രം) വരുത്തിയ ഈ സീരീസിലെ ഏത് ഫോണിനും ശക്തമായ ജനപ്രീതിയാണുള്ളത്.

അങ്ങേയറ്റം പ്രൗഢഗംഭീരമായ ചടങ്ങിൽ 79,999 രൂപ വിലയോടെയാണ് ഐഫോൺ 15 സീരീസ് അവതരിപ്പിച്ചിട്ട് അധികനാളായിട്ടില്ല. എന്നാൽ ഏറ്റവും പുതിയ ഐഫോൺ ലോഞ്ച് കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷം, ഫ്ലിപ്പ്കാർട്ടിന്റെ റിപ്പബ്ലിക് ഡേ സെയിൽസിൽ ഇത് ഇപ്പോൾ 45,000 രൂപ താഴെ വിലയിൽ ലഭ്യമാണ് എന്ന് പറഞ്ഞാൽ പലർക്കും അത് അത്ഭുതമാവും.

iphone15offers

ഫ്ലിപ്പ്കാർട്ട് റിപ്പബ്ലിക് ഡേ വിൽപ്പനയിൽ വാനില ഐഫോൺ 15 വേരിയന്റിന് 66,999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ, ബാങ്ക് ഓഫറുകൾ പ്രയോജനപ്പെടുത്തി ഐഫോൺ 15 63,999 രൂപയ്ക്ക് വാങ്ങാമെന്ന് ഫ്ലിപ്പ്കാർട്ട് ബാനർ വെളിപ്പെടുത്തുന്നു. ആപ്പിൾ ഐഫോൺ 15 അഞ്ച് വൈബ്രന്റ് നിറങ്ങളിൽ ലഭ്യമാണ്: പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് എന്നിങ്ങനെയാണത്.

എങ്ങനെയാണ് ഐഫോൺ 45,000 രൂപയിൽ താഴെ വിലയ്ക്ക് സ്വന്തമാക്കുക:

യഥാർത്ഥ ഉപകരണവും ട്രേഡ് ചെയ്യുന്ന സ്‌മാർട്ട്‌ഫോണിന്റെ അവസ്ഥയും അനുസരിച്ച് 'ബൈ വിത്ത് എക്‌സ്‌ചേഞ്ച്' ഓപ്ഷന് കീഴിൽ ഫ്ലിപ്പ്കാർട്ട് 54,990 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഉദാഹരണത്തിന്, കുറ്റമറ്റ അവസ്ഥയിലുള്ള ഒരു പഴയ ഐഫോൺ 13ന് ഏകദേശം 26,000 രൂപ വരെ ലഭിക്കും, അതേ അവസ്ഥയിലുള്ള ഐഫോൺ 14ന് ഏകദേശം 30,000 രൂപയും ലഭിക്കും, ഈ സ്‌മാർട്ട്‌ഫോണുകളുടെ മാർക്കറ്റ് വില യഥാക്രമം ₹41,000, ₹37,000 എന്നിങ്ങനെയാണ്.

ഐഫോൺ 15 സവിശേഷതകൾ

ഐഫോൺ 14 പ്രോയിലും പഴയ ഐഫോൺ മോഡലുകളിലും കാണപ്പെടുന്ന പരമ്പരാഗത നോച്ചിന് പകരമായി പുതിയ ഡൈനാമിക് ഐലൻഡ് സാങ്കേതികവിദ്യയുമായാണ് ഐഫോൺ 15 എത്തിയത്. പുതിയ കണ്ടുപിടുത്തം ഉപയോക്താക്കൾക്ക് അവരുടെ ഐഫോണുകളുമായി സംവദിക്കാൻ കൂടുതൽ മെച്ചപ്പെട്ട മാർഗം വാഗ്‌ദാനം ചെയ്യുന്നു. ഡിസ്‌പ്ലേ വലുപ്പം 6.1 ഇഞ്ചിൽ മുൻ മോഡലുകൾക്ക് സമാനമായി തന്നെ തുടരുന്നു.

സ്‌റ്റാൻഡേർഡ് ഐഫോൺ 15ൽ മെച്ചപ്പെട്ട ക്യാമറ സംവിധാനമുണ്ട്, ക്വാഡ്-പിക്‌സൽ സെൻസറുള്ള 48എംപി പ്രൈമറി ക്യാമറയും ദ്രുത ഓട്ടോഫോക്കസിനായി 100 ശതമാനം ഫോക്കസ് പിക്‌സലുകളും ഫീച്ചർ ചെയ്യുന്നു. ഐഫോണുകളുടെ കൂട്ടത്തിൽ ഇപ്പോൾ ഏറ്റവും വിലപിടിപ്പുള്ളതും, പ്രീമിയം ക്വളിറ്റി ഉള്ളതുമായ 15 സീരീസ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഇതിലും നല്ലൊരു അവസരം ഇനി കിട്ടില്ലെന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+