ആപ്പിൾ എന്നാ സുമ്മാവാ..; ഈ വർഷത്തെ ഏറ്റവും മികച്ച ഓഫർ വിട്ടുകളയല്ലേ, 27,960 രൂപ ലാഭത്തിൽ ഐഫോൺ 15?
ഇത് സ്‍മാർട്ട് ഫോൺ യുഗമാണ്, സകലതും ഒരു വിരൽ തുമ്പിൽ ലഭിക്കുന്ന ടെക്‌നോളജിയുടെ കാലം. ഇന്നത്തെ കാലത്ത് ഏത് വിലയ്ക്കും നല്ല അടിപൊളി ഫീച്ചറുകൾ അടങ്ങിയ ഫോണുകൾ ലഭ്യമാണ്. എങ്കിലും ഏറെ പ്രൗഢിയുള്ളത് ആപ്പിൾ അവതരിപ്പിക്കുന്ന ഐഫോൺ മോഡലുകൾക്കാണ് എന്നതിൽ തർക്കമില്ല. മറ്റ് മോഡലുകൾ, പ്രത്യേകിച്ച് സാംസങ് പോലെയുള്ളവ ഗുണത്തിലും മറ്റ് കാര്യങ്ങളിലും ഒട്ടും പിന്നിലായിട്ടല്ല.
എങ്കിലും താരതമ്യേന ഒട്ടുമിക്ക ആളുകളും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത് ഐഫോണുകൾ തന്നെയാണ് എന്നതാണ് വാസ്‌തവം. അതിൽ ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല. അത്രയേറെ ഫീച്ചറുകളാൽ സമ്പന്നമാണ് ഈ സ്‍മാർട്ട്ഫോൺ. അതുകൊണ്ട് തന്നെയാണ് ധാരാളം പേർ ആപ്പിളിന്റെ ഏതെങ്കിലും ഒരു മോഡൽ സ്വന്തമാക്കണം എന്ന ആഗ്രഹവുമായി നടക്കുന്നത്.

വിപണിയിൽ ഏറ്റവും ഒടുവിലായി അവർ പുറത്തിറക്കിയ ഐഫോൺ 16 വരെ വമ്പൻ വിജയമാണെന്ന് തറപ്പിച്ചു പറയാം. ഈ ഫോണുകളുടെ വിൽപ്പന കണക്കുകൾ അത് സാക്ഷ്യപ്പെടുത്തും. ഐഫോൺ 16 പുറത്തിറങ്ങി രണ്ട് മാസം പിന്നിടുമ്പഴേക്കും വലിയ രീതിയിലുള്ള മുന്നേറ്റമാണ് കാഴ്‌ച വയ്ക്കുന്നതെന്ന് നിസംശയം പറയാം.
എന്നാൽ പുതിയ മോഡൽ വന്നെങ്കിലും ഒട്ടും പ്രഭ കുറയാത്ത ഒരു ഐഫോൺ വേരിയന്റാണ് കഴിഞ്ഞ വർഷം വിപണിയിൽ എത്തിയ ഐഫോൺ 15 സീരീസ്. ഏതൊരാളേയും ആകർഷിക്കുന്ന ഒട്ടേറെ ഫീച്ചറുകൾ അടങ്ങിയതാണ് ഈ മൊബൈൽ ഫോൺ. അതുകൊണ്ട് തന്നെ ഇതിന് എന്ത് വില കൊടുത്തും വാങ്ങാൻ ആളുകൾ തയ്യാറാണ്.
എന്നാൽ നിങ്ങൾ ഇത്തരത്തിൽ ഒരു ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ, വിലയിലെ ഏറ്റക്കുറച്ചിലുകൾ നിങ്ങൾക്ക് തടസമാണെങ്കിൽ ഇപ്പോഴിതാ ഈ വർഷത്തെ ഏറ്റവും ഡീലുകളിൽ ഒന്നിലൂടെ നിങ്ങൾക്ക് ഐഫോൺ 15 സ്വന്തമാക്കാൻ കഴിയും. പേടിഎം മാൾ, ഫ്ലിപ്‌കാർട്ട് എന്നീ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഈ മോഡലുകൾ നിങ്ങൾക്ക് കുറഞ്ഞ വിലയിൽ വാങ്ങാൻ കഴിയും എന്നതാണ് പ്രത്യേകത.
ഐഫോൺ 15: ഓഫറുകൾ ഇങ്ങനെ
പേടിഎം മാളിൽ, 128 ജിബി ഐഫോൺ 15 41,940 രൂപയ്ക്കാണ് നിലവിൽ വിൽക്കുന്നത്. 27,960 രൂപ വ്യത്യാസം എന്നത് വലിയ കുറവ് തന്നെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത് ഈ വർഷത്തെ തന്നെ ഏറ്റവും മികച്ച ഡീലുകളിൽ ഒന്നായി ഇതിനെ മാറ്റുന്നു. എങ്കിലും പരിമിതമായ യൂണിറ്റുകൾ മാത്രമേ സ്‌റ്റോക്കിൽ ഉണ്ടാവാൻ സാധ്യത ഉള്ളൂ എന്നതിനാൽ വാങ്ങാൻ താത്പര്യമുള്ള ആളുകൾ പെട്ടെന്ന് തന്നെ വാങ്ങുന്നതാവും നല്ലത്.
രണ്ടാമത്തെ ഓഫർ നിലവിലുള്ളത് ഇന്ത്യയിലെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് കമ്പനികളിൽ ഒന്നായ ഫ്ലിപ്‌കാർട്ടിലാണ്. പേടിഎം മാൾ നൽകുന്ന അത്രയും വലിയ ഓഫർ അല്ലെങ്കിൽ കൂടിയും ഇതും മികച്ചൊരു ഡീൽ തന്നെയാണെന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട. 10,901 രൂപയുടെ കിഴിവാണ് ഈ ഫോണിന് നൽകുന്നത്. ഇതോടെ ഈ മൊബൈലിന് ഫോണിന്റെ അന്തിമ വില വെറും 58,999 രൂപയായി കുറയുന്നു എന്നതാണ് പ്രത്യേകത.












Click it and Unblock the Notifications